ക്രിപ്‌റ്റോ, ബ്ലോക്ക്‌ചെയിന്‍ ബിസിനസുകള്‍ക്കായി ഡിഎംസിസിയില്‍ പുതിയ ക്രിപ്‌റ്റോ സെന്റര്‍ തുറന്നു
1 min readഏത് വിഭാഗത്തിലും വലുപ്പത്തിലുമുള്ള ക്രിപ്‌റ്റോ ബിസിനസുകള്‍ക്കും ക്രിപ്‌റ്റോ സെന്ററില്‍ ഒരുമിച്ചിരുന്ന് ജോലി ചെയ്യാം
ദുബായ്:ദുബായ് ആസ്ഥാനമായ സ്വതന്ത്ര വ്യാപാര മേഖലയായ ഡിഎംസിസിയില്‍ ക്രിപ്‌റ്റോഗ്രാഫിക്, ബ്ലോക്ക്‌ചെയിന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസുകള്‍ക്കായി പുതിയ ക്രിപ്‌റ്റോ സെന്റര്‍ ആരംഭിച്ചു. അല്‍മാസ് ടവറില്‍ പ്രവര്‍ത്തിക്കുന്ന ഈ സെന്ററില്‍ ബ്ലോക്ക്‌ചെയിന്‍ അധിഷ്ഠിത വ്യാപാര പ്ലാറ്റ്‌ഫോമുകള്‍ മുതല്‍ ക്രിപ്‌റ്റോ ആസ്തികളുടെ ഓഫറിംഗ്, ഇഷ്യൂയിംഗ്, ലിസ്റ്റിംഗ്, ട്രേഡിംഗ് വരെ എല്ലാ തരത്തിലും വലുപ്പത്തിലുമുള്ള ക്രിപ്‌റ്റോ ബിസിനസുകള്‍ക്ക് ഒരുമിച്ചിരുന്ന് ജോലി ചെയ്യാം(കോ-വര്‍ക്കിംഗ്).
ക്രിപ്‌റ്റോ, ബ്ലോക്ക് ചെയിന്‍ ബിസിനസുകളെ കൂടാതെ സിവി ലാബ്‌സിന്റെ നേതൃത്വത്തിലുള്ള ക്രിപ്‌റ്റോ അഡ്‌വൈസറി പ്രാക്ടീസും ഇവിടെ ഉണ്ടായിരിക്കും. സ്വിസ്റ്റ്‌സര്‍ലന്‍ഡ് സര്‍ക്കാരിന്റെ പിന്തുണയുള്ള ക്രിപ്‌റ്റോ വാലി(സിവി) പിന്നിലുള്ള സംരംഭമാണ് സിവി ലാബ്‌സ്.
കഴിഞ്ഞ മാര്‍ച്ചില്‍ ഡിഎംസിസിയില്‍ ക്രിപ്‌റ്റോ ആസ്തികളുടെ ഓഫറിംഗ്, ഇഷ്യൂയിംഗ്, ലിസ്റ്റിംഗ്, ട്രേഡിംഗ് എന്നിവ നടത്തുന്ന ബിസിനസുകള്‍ക്കായുള്ള നിയന്ത്രണ ചട്ടക്കൂടിന് രൂപം നല്‍കുന്നതുമായി ബന്ധപ്പെട്ട് യുഎഇയിലെ സെക്യൂരിറ്റീസ് ആന്‍ഡ് കമോഡിറ്റീസ് അതോറിട്ടി (എസ്‌സിഎ)യുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചപ്പോഴാണ് ഡിഎംസിസി ആദ്യമായി ക്രിപ്‌റ്റോ സെന്റര്‍ ആരംഭിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. ക്രിപ്‌റ്റോ ആസ്തികളുടെ കൈമാറ്റം അടക്കം സ്വതന്ത്രമേഖലയില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളുടെയും നിയന്ത്രണാധികാരം എസ്‌സിയ്ക്കാണ്.
ആഗോള വ്യാപാരത്തെയും വിതരണ ശൃംഖലകളെയും മാറ്റിമറിക്കാന്‍ ശേഷിയുള്ളവയാണ് ക്രിപ്‌റ്റോ, ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യകളെന്ന് ഡിഎംസിസി സിഇഒയും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ അഹമ്മദ് ബിന്‍ സുലെയം പറഞ്ഞു. ഭാവി വ്യാപാരങ്ങളെ മുന്നോട്ട് നയിക്കുകയെന്ന ഡിഎംസിസിയുടെ ദര്‍ശനത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് പുതിയ ക്രിപ്‌റ്റോ സെന്ററെന്നും അദ്ദേഹം പറഞ്ഞു. പുരോഗമനാത്മകമായ റെഗുലേറ്ററി ചട്ടക്കൂടില്‍ ക്രിപ്‌റ്റോ കമ്പനികള്‍ക്ക് വേണ്ട മൂലധനവും വിഭവങ്ങളും സ്വന്തമാക്കാനും അവസരങ്ങളും നേടാന്‍ ഡിഎംസിസി ക്രിപ്‌റ്റോ സെന്റര്‍ ക്രിപ്‌റ്റോ ബിസിനസുകള്‍ക്ക് നേട്ടമായി മാറുമെന്നും അഹമ്മദ് ബിന്‍ സുലെയം പറഞ്ഞു.
ഇതിനോടകം തന്നെ ഡിഎംസിസി ക്രിപ്‌റ്റോഗ്രാഫിക് സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നുണ്ട്. ബ്ലോക്ക്‌ചെയിനിലൂന്നിയ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വ്യാപാര പ്ലാറ്റ്‌ഫോമായ അഗ്രിയോട്ട ഇന്ത്യയിലെ കര്‍ഷകരെയും യുഎഇയിലെ ഉപഭോക്താക്കളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്ലാറ്റ്‌ഫോമാണ്. ബ്ലാക്ക്‌ചെയിന്‍ സാങ്കേതികവിദ്യയിലൂന്നിയ ഡിജിറ്റല്‍ഷുഗര്‍ എന്ന മറ്റൊരു പ്ലാറ്റ്‌ഫോം പഞ്ചസാരയുടെ അന്താരാഷ്ട്ര തലത്തിലുള്ള വ്യാപാരം ലക്ഷ്യമിട്ടുള്ളതാണ്.
ദുബായില്‍ ക്രിപ്‌റ്റോ ആവാസ വ്യവസ്ഥ വികസിപ്പിക്കുന്നതിനായി ഡിഎംസിസി 2020ല്‍ സിവി ലാബ്‌സുമായും സിവി വിസിയുമായും കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഡിഎംസിസിയുമായി ചേര്‍ന്ന് ക്രിപ്‌റ്റോ സെന്റര്‍ കേന്ദ്രമാക്കി യുഎഇയില്‍ ക്രിപ്‌റ്റോ ആവാസ വ്യവസ്ഥയ്ക്ക് രൂപം നല്‍കുകയും നടത്തുകയും ചെയ്യുമെന്ന് സിവി ലാബ്‌സ്, സിവി വിസി എന്നിവയുടെ സ്ഥാപകന്‍ റാള്‍ഫ് ഗ്ലാബിഷിംഗ് പറഞ്ഞു. പ്രാരംഭ ദശയിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഇന്‍കുബേഷന്‍, നിക്ഷേപ അവസരങ്ങള്‍, കോര്‍പ്പറേറ്റ് ഇടപാടുകാര്‍ക്കുള്ള ഇന്നവേഷന്‍ സേവനങ്ങള്‍, ബ്ലോക്ക്‌ചെയിനിനും സംരംഭകത്വത്തിനും വേണ്ടിയുള്ള വിദ്യാഭ്യാസ പരിപാടികള്‍, ക്രിപ്‌റ്റോ, ഡിഎല്‍ടി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യുഎഇയില്‍ പ്രവര്‍ത്തനമാരംഭിക്കാനും വളരാനും ആവശ്യമായ ഉപദേശങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ ക്രിപ്‌റ്റോ ആവാസ വ്യവസ്ഥയിലൂടെ ലഭ്യമാക്കുമെന്നും ഗ്ലാബിഷിംഗ് പറഞ്ഞു. ദുബായ് ബ്ലോക്ക്‌ചെയിന്‍ സ്ട്രാറ്റെജി പോലുള്ള പദ്ധതികളിലൂടെ ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യകള്‍ ഏറ്റെടുക്കുന്നതിനും പ്രായോഗിക തലത്തില്‍ കൊണ്ടുവരുന്നതിനും ദുബായ് സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങിയിരിക്കുകയാണെന്
കഴിഞ്ഞ ആഴ്ച ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണ്‍ അതോറിട്ടി തങ്ങളുടെ പരിധിയിലുള്ള കിപ്‌റ്റോ ആസ്തികളുടെ ഓഫറിംഗുിനം ഇഷ്യൂയന്‍സിനും ലിസ്റ്റിംഗിനും ട്രേഡിംഗിനും വേണ്ടിയുള്ള നിയന്ത്രണ ചട്ടക്കൂടിന് രൂപം നല്‍കുന്നതുമായി ബന്ധപ്പെട്ട് എസ്‌സിഎയുമായി കരാറില്‍ ഒപ്പുവെച്ചിരുന്നു. ക്രിപ്‌റ്റോ ആസ്തികളുടെ വ്യാപാരം നടത്തുന്ന കമ്പനികള്‍ക്ക് ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണ്‍ അതോറിട്ടിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. എസ്‌സിഎ ആയിരിക്കും ഇതിനാവശ്യമായ അനുമതിപത്രങ്ങളും ലൈസന്‍സും ലഭ്യമാക്കുക.