October 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വിദേശികളെ നിയമിക്കുന്ന കമ്പനികളിൽ നിന്ന് ഉയർന്ന വിസ ഫീസ് ഈടാക്കാൻ ഒമാൻ തീരുമാനം

ഒമാൻ പൌരന്മാരുടെ തൊഴിലവസരങ്ങൾ വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്

മസ്കറ്റ് : ജോലി ഒഴിവുകളിൽ വിദേശികളെ നിയമിക്കുന്ന കമ്പനികളിൽ നിന്നും ഉയർന്ന വിസ ഫീസ് ഈടാക്കുമെന്ന് ഒമാൻ സർക്കാർ. ഒമാൻ പൌരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ പ്രത്യേകിച്ച് സ്വകാര്യ മേഖലയിൽ, ഒരുക്കുന്നതിനായി വരും ആഴ്ചകളിൽ നിരവധി പദ്ധതികൾ പ്രഖ്യാപിക്കുമെന്നും ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

അഡ്മിനിസ്ട്രേറ്റീവ്, എക്സിക്യുട്ടീവ് പദവികളിലുള്ള നിയമനങ്ങൾക്ക് ഫീസ് വർധിപ്പിക്കുക,പൊതു, സ്വകാര്യ മേഖലകളിൽ നിലവിലുള്ള ആനുകൂല്യമടക്കമുള്ളവ സംബന്ധിച്ച നയങ്ങൾക്ക് രൂപം നൽകുക, ചില തൊഴിൽ മേഖലകൾ ഒമാനിവൽക്കരിക്കുക, മൊബീൽ ലേബർ കോടതികൾക്ക് രൂപം നൽകുക, ചില ജോലികൾ സ്വദേശിവൽക്കരിക്കുന്നതിനായി മന്ത്രിതല തീരുമാനമെടുക്കുക എന്നിവയടക്കം തൊഴിൽ നിയമത്തിലും സിവിൽ സർവീസ് നിയമത്തിലും ഭേദഗതികൾ കൊണ്ടുവരുമെന്ന് തൊഴിൽ മന്ത്രാലത്തെ ഉദ്ധരിച്ച് ഒമാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

  മില്‍മയുടെ കാഷ്യു വിറ്റ പൗഡര്‍, ടെണ്ടര്‍ കോക്കനട്ട് വാട്ടര്‍ എന്നിവ വിപണിയിൽ

ഇപ്പോൾ നിലവിലുള്ള സ്പോൺസറെ കേന്ദ്രീകരിച്ചുള്ള എംപ്ലോയ്മെന്റ് ക്ലിയറൻസ്, വിസ നടപടിക്രമങ്ങൾക്ക് പകരമായി പുതിയ തൊഴിൽ അപേക്ഷ സംവിധാനം ഒമാനിൽ നിലവിൽ വരുമെന്ന് നിയമ കമ്പനിയായ ആദിൽഷാ ഗൊഡ്ഡാർഡ നിരീക്ഷിച്ചു. വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലേബർ ക്ലിയറൻസ് ഫീസുകൾ വർധിപ്പിക്കുമെന്നും ഇന്നുള്ളത് പോലെ എല്ലാ പദവികളിലുള്ള നിയമനങ്ങൾക്ക് ഒരേ ഫീസ് ആയിരിക്കില്ല ഇനിയെന്നും സീനിയോറിറ്റി അനുസരിച്ച് ഫീസുകൾ വർധിപ്പിക്കുമെന്നും തൊഴിൽ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നുണ്ടെന്ന് ആദിൽഷാ ഗൊഡ്ഡാർഡിലെ എംപ്ലോയ്മെന്റ് പ്രാക്ടീസ് പാർട്ണറായ ഗുർവീന്ദർ പന്നു പറഞ്ഞു. നിലവിൽ ഏത് പദവിയിലാണെങ്കിലും വിദേശികളെ നിയമിക്കുന്നതിന് 301 ഒമാൻ റിയാലാണ് (780 ഡോളർ) ഒമാൻ ലേബർ ക്ലിയറൻസ് ഫീസായി ഈടാക്കുന്നത്. പുതിയ തീരുമാനം അനുസരിച്ച് ഉയർന്ന അല്ലെങ്കിൽ സീനിയർ ആയിട്ടുള്ളതും മിഡിൽ, ടെക്നിക്കൽ, സ്പെഷ്യലൈസ്ഡ് പോസ്റ്റുകളിലുമുള്ള നിയമനങ്ങൾക്കായിരിക്കും ഏറ്റവും അധികവും ഫീസ് ഈടാക്കുക.

  ടെക്നോപാര്‍ക്ക് കമ്പനിക്ക്‌ മികച്ച വനിതാ തൊഴില്‍ദാതാവിനുള്ള അവാര്‍ഡ്

സീനിയർ പദവികളിൽ വിദേശികളെ നിയമിക്കുന്നതിന് കമ്പനികൾ 2001 ഒമാൻ റിയാൽ ഫീസായി നൽകണം. അതേസമയം മിഡിൽ ലെവൽ തസ്തികകളിൽ വിദേശികളെ നിയമിക്കുന്നതിന്  1,001 ഒമാൻ റിയാലാണ് ഈടാക്കുക. സ്പെഷ്യലൈസ്ഡ് തസ്കകളിൽ ഇത് 601 റിയാലും മത്സ്യത്തൊഴിലാളി തസ്തികയിൽ ഇത് 361 റിയാലും ആയിരിക്കും.

പുതുക്കിയ ഫീസുകൾ എന്ന് മുതൽ നിലവിൽ വരുമെന്നതടക്കമുള്ള  കാര്യങ്ങൾ അറിവായിട്ടില്ല. വിദേശ തൊഴിലാളികളിലുള്ള ആശ്രതിത്വം കുറയ്ക്കുന്നതിനും രാജ്യത്തെ തൊഴിലുകൾ സ്വദേശിവൽക്കരിക്കുന്നതിനും നിരവധി നടപടികൾ ഒമാൻ കൈക്കൊള്ളുന്നുണ്ട്. കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട് ഒമാനിലെ മൊത്തം വിദേശ തൊഴിലാളികളുടെ ഏതാണ്ട് 16 ശതമാനത്തോളം ആളുകൾ രാജ്യം വിട്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

  ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ ഹൃദയാരോഗ്യ അവബോധം കുറയുന്നു
Maintained By : Studio3