September 17, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ലൈഫ് മിഷന്‍: രണ്ടരലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചു; അഭിമാനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അനാവശ്യ അപവാദപ്രചാരണങ്ങളിലോ ആരോപണങ്ങളിലോ ഭയന്ന് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഗുണമാകുന്ന ഒരു പദ്ധതിയും ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണക്കാരുടെ ജീവിതവും ജീവിത സാഹചര്യവും മെച്ചപ്പെടുത്തുന്ന കേരളചരിത്രത്തിലെ സമാനതകളില്ലാത്ത പാര്‍പ്പിടവികസന പ്രവര്‍ത്തനമാണ് ലൈഫ് മിഷനിലൂടെ നടപ്പാക്കിയത്. രാജ്യത്ത് തന്നെ സമാനതകളില്ലാത്ത പദ്ധതിയാണിത്.ലൈഫ് പദ്ധതിയിലൂടെ 2.5 ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് തന്നെ സമാനതകളില്ലാത്ത പദ്ധതിയാണിത്. സംസ്ഥാനത്ത് വികസനം എങ്ങനെ വേണം എന്ന കാഴ്ചപ്പാടിന്റെ ഭാഗമായാണിത് രൂപം കൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ

ലൈഫ് മിഷന്റെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. നിലവില്‍ 85 ഭവനസമുച്ചയങ്ങള്‍ക്ക് ഭൂമി കണ്ടെത്തിയിട്ടുണ്ട്. അതില്‍ 52 എണ്ണത്തിന്റെ പണി പുരോഗമിക്കുകയാണ്. അഞ്ചു സമുച്ചയങ്ങള്‍ രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. അടച്ചുറപ്പും സുരക്ഷിതത്വവുമുള്ള വീടുകളാണ് ലൈഫിലൂടെ ഒരുക്കിയിരിക്കുന്നത്. അതിനൊപ്പം കഴിയാവുന്നിടങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്ന് ജീവനോപാധി കൂടി ഉറപ്പാക്കുന്നുമുണ്ട്. ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കലാണ് ലൈഫ് മിഷന്റെ ലക്ഷ്യം.

പാര്‍പ്പിടരംഗത്ത് സര്‍ക്കാരുകള്‍ പല ഇടപെടലും നടത്തിയിട്ടുണ്ടെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനായാണ് ഇത്തരമൊരു കൂട്ടായ ഇടപെടല്‍ നടത്തിയത്. ധാരാളം പേര്‍ ഇപ്പോഴും അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്ന അവസ്ഥയുണ്ട്. ഇവര്‍ക്കും നല്ലരീതിയില്‍ അന്തിയുറങ്ങാനുള്ള സാഹചര്യമൊരുക്കാന്‍ പ്രരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

  ആക്സിസ് ബാങ്ക് വെല്‍ത്ത് മാനേജ്മെന്‍റ് സേവനം വ്യാപിപ്പിക്കുന്നു
Maintained By : Studio3