നേപ്പാളില്‍ ഒലി വീണ്ടും പ്രധാനമന്ത്രിയായി
1 min readകാഠ്മണ്ഡു: നേപ്പാളില്‍ കെ പി ശര്‍മ്മ ഒലിയെ പ്രധാനമന്ത്രിയായി വീണ്ടും നിയമിച്ചു. സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് പ്രസിഡന്‍റ് ബിദ്യാദേവി ഭണ്ഡാരി പാര്‍ലമെന്‍റിലെ ഏറ്റവും വലിയ പാര്‍ട്ടിയെ നയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഒലിയെ വീണ്ടും തെരഞ്ഞെടുത്തത്. പ്രതിപക്ഷമായ നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവായ ഷേര്‍ ബഹാദൂര്‍ ദിയൂബയക്കായിരുന്നു പ്രധാനമന്ത്രി സ്ഥാനത്തിന് മുന്‍തൂക്കം. എന്നാല്‍ അദ്ദേഹത്തിന് ഭൂരിപക്ഷ വോട്ട് നേടാന്‍ കഴിഞ്ഞില്ല.നാലാമത്തെ വലിയ പാര്‍ട്ടിയായ ജനത സമാജ്ബായ് പാര്‍ട്ടി (ജെഎസ്പി) പിളര്‍ന്നതായിരുന്നു ഇതിനു കാരണം.ഇതില്‍ ഒരു വിഭാഗം ഒലിയെയാണ് പിന്തുണച്ചിരുന്നത്. ഭൂരിപക്ഷം തെളിയിക്കാന്‍ നേപ്പാളി കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളിനും (മാവോയിസ്റ്റ് സെന്‍റര്‍) വേണ്ട പിന്തുണ നേടാനായില്ല.ജെഎസ്പിയുടെ ഒരു വിഭാഗം നിഷ്പക്ഷത പാലിക്കാന്‍ തീരുമാനിച്ചു.
ഇത് അവകാശവാദം ഉന്നയിക്കുന്തില്‍നിന്ന് ദിയൂബയെ തടഞ്ഞു.
ജെഎസ്പിയുടെ 19 അംഗ മഹന്ത താക്കൂര്‍-രാജേന്ദ്ര മഹാട്ടോ വിഭാഗം അവരുടെ പിന്തുണ ഒലിക്കു നല്‍കി. പാര്‍ട്ടിക്ക് മൊത്തത്തില്‍ 32 നിയമനിര്‍മ്മാതാക്കളുണ്ട്.ഒലിയുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളില്‍ 121 അംഗങ്ങളുണ്ട്. യുഎംഎല്ലിന്‍റെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവെന്ന നിലയില്‍ ഒരു പാര്‍ട്ടിയും സഭയില്‍ ഭൂരിപക്ഷം കല്‍പ്പിക്കാത്തതിനാല്‍, ഭരണഘടനാ വ്യവസ്ഥ അനുസരിച്ചാണ് ഒലിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്.ഒരു മാസത്തിനുള്ളില്‍ അദ്ദേഹം വീണ്ടും പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം തെളിയിക്കണം.ഭൂരിപക്ഷം നേടുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടാല്‍, ഒന്നുകില്‍ അദ്ദേഹം സഭ പിരിച്ചുവിടും അല്ലെങ്കില്‍ മറ്റേതെങ്കിലും വ്യക്തിഗത നിയമനിര്‍മ്മാതാക്കള്‍ക്ക് പ്രധാനമന്ത്രി സ്ഥാനത്തിന് അവകാശവാദമുന്നയിക്കാന്‍ കഴിയും. എന്നാല്‍ പാര്‍ലമെന്‍റ് പിരിച്ചുവിടാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നതെന്നും നേരത്തെയുള്ള തെരഞ്ഞെടുപ്പ് നടത്താന്‍ താല്‍പ്പര്യമുണ്ടെന്നും ഒലിയുമായി അടുത്ത നേതാക്കള്‍ പറഞ്ഞു.