November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വായു മലിനീകരണം മനുഷ്യരുടെ ചിന്താശേഷിയെയും ബാധിക്കും

ചെറുപ്രായത്തിൽ മലിനമായ വായു ശ്വസിക്കേണ്ടി വരുന്നവരുടെ ചിന്താശേഷി ദുർബലപ്പെടുമെന്ന് റിപ്പോർട്ട്


ചെറുപ്രായത്തിൽ വായു മലിനീകരണം ഏൽക്കേണ്ടി വരുന്നത് ചിന്താശേഷിയെ ബാധിക്കുമെന്ന് പഠനം. മലിന വായു ശ്വസിക്കേണ്ടി വരുന്ന കുട്ടികളുടെ വാർധക്യ കാലത്ത് ചിന്താശേഷി കുറയുമെന്നാണ് പഠനം പറയുന്നത്. രൂക്ഷമായ വായു മലിനീകരണം ഉള്ള സ്ഥലങ്ങളിൽ ജനിച്ച് വളരുന്ന കുട്ടികളുടെ കോഗ്നിറ്റീവ് സ്കില്ലുകൾ (അവബോധ ശേഷികൾ) പിന്നീട് നഷ്ടമാകുന്നതായി ജേണൽ ഓഫ് അൽഷിമേഴ്സ് ഡിസീസിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു.

ജീവിതത്തിന്റെ തുടക്ക കാലത്ത് വായു മലിനീകരണം ഏൽക്കേണ്ടി വരുന്നത് ദശാബ്ദങ്ങൾക്ക് ശേഷം തലച്ചോറിനെ ബാധിക്കുമെന്ന കണ്ടെത്തലാണ് പഠനം നൽകുന്നതെന്ന് ഈഡൻബർഗ് സർവ്വകലാശാലയിൽ നിന്നുള്ള ടോം റസ്സ് പറഞ്ഞു. വായു മലിനീകരണ‌ം മനുഷ്യരുടെ തലച്ചോറിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ആദ്യ പഠനങ്ങളിലൊന്നാണ് തങ്ങളുടേതെന്നും ഭാവി തലമുറകളെ ഓർമ്മക്കുറവ് (ഡിമെൻഷ്യ) എന്ന പ്രശ്നത്തിൽ നിന്ന് രക്ഷിക്കാൻ ഒരു പരിധി വരെ ഈ പഠന റിപ്പോർട്ട് സഹായിക്കുമെന്നും റസ്സ് അവകാശപ്പെട്ടു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

എഴുപത് വയസ് പിന്നിട്ട അഞ്ഞൂറിലധികം ആളുകളുടെ പൊതുവെയുള്ള ബുദ്ധി നിലവാരം പരിശോധിച്ചാ‌ണ് പഠനം നടത്തിയത്.  1936ലെ ലോതിയാൻ ബർത് കൊഹർട്ടിന്റെ ഭാഗമായിരുന്ന ഇവർ തങ്ങളുടെ പതിനൊന്നാം വയസിൽ ബൌദ്ധികശേഷി സംബന്ധിച്ച പരിശോധനയ്ക്ക് വിധേയരായിരുന്നു. പിന്നീട് 76ാം വയസിലും 79ാം വയസിലും ഇവരിൽ പരിശോധനകൾ ആവർത്തിച്ചു. ജീവിതകാലയളവിൽ ഇവർ താമസിച്ചിരുന്ന സ്ഥല വിവരങ്ങൾ ഉപയോഗിച്ചാണ് ചെറുപ്രായത്തിൽ എത്രത്തോളം മലിന വായു ഇവർക്ക് ശ്വസിക്കേണ്ടി വന്നിട്ടുണ്ടാകുമെന്നതിന്റെ ഏകദേശ അളവ് തിട്ടപ്പെടുത്തിയത്. ചെറുപ്പകാലത്ത് ഏൽക്കേ‌ണ്ടി വന്ന വായു മലിനീകരണവും മോശം ചിന്താശേഷിയും തമ്മിൽ ചെറുതെങ്കിലും, വ്യക്തമായ ഒരു ബന്ധം ഉള്ളതായി പഠനത്തിലൂടെ കണ്ടെത്തി.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ

പണ്ടുകാലങ്ങളിലെ മലിനീകര‌ണം സംബന്ധിച്ച വിവരങ്ങളുടെ അഭാവം മൂലം വായു മലിനീകരണവും ചിന്താശേഷി പ്രശ്നങ്ങളും തമ്മിലുള്ള ബന്ധം കണ്ടെത്താൻ ഇതുവരെ സാധിച്ചിരുന്നില്ല. 1990കൾക്ക് ശേഷമാണ് വായു മലിനീകരണം കൃത്യമായി നിരീക്ഷിച്ച് തുടങ്ങിയത്. 1935, 1950, 1970, 1980, 1990 കലഘട്ടങ്ങളിലെ വായു മലിനീകരണത്തിന്റെ തോത് മനസിലാക്കുന്നതിനായി ഇഎംഇപി4യുകെ എന്ന അറ്റ്മോസ്ഫെറിക് കെമിസ്ട്രി ട്രാൻസ്പോർട്ട് മോഡലിനൊണ് ഗവേഷകർ ആശ്രയിച്ചത്.

Maintained By : Studio3