November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൊവിഡിനെതിരായ പോരാട്ടം  : നിസാന്‍ കൊവിഡ് 2.0 കാംപെയ്‌നില്‍ കപില്‍ ദേവ്

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനകം 6.5 കോടി രൂപയാണ് നിസാന്‍ സംഭാവന ചെയ്തത്  

കൊച്ചി: കൊവിഡിനെതിരെ പ്രവര്‍ത്തിക്കാനുള്ള അവബോധവും ശാക്തീകരണവും ലക്ഷ്യമിട്ടുകൊണ്ടുള്ള നിസാന്‍ കാംപെയ്‌നില്‍ കപില്‍ ദേവ്. ആരോഗ്യവും സുരക്ഷയും സംബന്ധിച്ചുള്ള സന്ദേശം പ്രചരിപ്പിക്കുകയാണ് കൊവിഡ് 2.0 കാംപെയ്‌നിലൂടെ ലക്ഷ്യമിടുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനകം 6.5 കോടി രൂപയാണ് നിസാന്‍ സംഭാവന ചെയ്തത്. ഏഴ് വീഡിയോ സീരീസുള്ള കാംപെയ്ന്‍ എല്ലാ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. ഓരോ മൂന്നാം ദിവസവും പുതിയ വീഡിയോ ലഭ്യമാകും.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

ടീം ഇന്ത്യയുടെ ഭാഗമായി കളിക്കളത്തില്‍ നിരവധി വിജയങ്ങള്‍ നേടി. എന്നാല്‍ കൊവിഡുമായുള്ള ഈ പോരാട്ടം ഏറ്റവും കഠിനമാണ്. കൊവിഡ് 19 മഹാമാരിയെ മറികടന്ന് ഇന്ത്യയെ വിജയിപ്പിക്കാനും സുരക്ഷിതത്വത്തിലേക്ക് നീങ്ങാനും എല്ലാവരും പ്രയത്നിക്കണമെന്ന് കപില്‍ ദേവ് പറഞ്ഞു.

ഒരു രാജ്യമെന്ന നിലയില്‍ കൊവിഡിനെതിരായ പോരാട്ടത്തില്‍ വിജയിക്കാന്‍ സുരക്ഷയെക്കുറിച്ചുള്ള സന്ദേശം വ്യാപിപ്പിക്കുന്നതിന് ക്രിക്കറ്റിനെയാണ് പ്രധാന മാധ്യമമായി നിസാന്‍ ഇന്ത്യ തെരഞ്ഞെടുത്തത്. ഈ സന്ദേശം പ്രചരിപ്പിക്കാന്‍ 1983 ലോകകപ്പ് ഇന്ത്യയിലെത്തിച്ച, ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രശംസനീയ ഐക്കണായ കപില്‍ ദേവിനേക്കാള്‍ മികച്ചതായി ആരും തന്നെയില്ലെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ
Maintained By : Studio3