October 12, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ധനകാര്യ മേഖലയിലെ ബിഗ് ടെക്കില്‍ ആശങ്കകള്‍ ഉന്നയിച്ച് ആര്‍ബിഐ

1 min read

ബിഗ് ടെക് ചുരുങ്ങിയത് മൂന്ന് സവിശേഷ വെല്ലുവിളികളെങ്കിലും ഉയര്‍ത്തുന്നതായി കേന്ദ്രബാങ്ക് വിലയിരുത്തുന്നു

ന്യൂഡെല്‍ഹി: ധനകാര്യ സേവന മേഖലയില്‍ ഉന്നത് സാങ്കേതിക വിദ്യയുടെ പങ്ക് സംബന്ധിച്ച പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി റിസര്‍വ് ബാങ്കിന്‍റെ പ്രതിമാസ ധനകാര്യ സ്ഥിരതാ റിപ്പോര്‍ട്ട്. ബിഗ്ടെക്ക് സംരംഭങ്ങളുടെ ബാങ്കുകള്‍ക്ക് സമാനമായ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ആശങ്കകള്‍, പ്രവര്‍ത്തനങ്ങളിലെ മറ്റു വെല്ലുവിളികള്‍ എന്നിവയിലെല്ലാം അടുത്തിടെ അപകട സാധ്യതകള്‍ വര്‍ധിച്ചിട്ടുണ്ടെന്ന് കേന്ദ്ര ബാങ്ക് വിലയിരുത്തുന്നു

വികസിതവും വളര്‍ന്നുവരുന്നതുമായ നിരവധി വിപണി സമ്പദ്വ്യവസ്ഥകളിലെ പേയ്മെന്‍റ് സംവിധാനങ്ങള്‍, ക്രൗഡ് ഫണ്ടിംഗ്, അസറ്റ് മാനേജുമെന്‍റ്, ബാങ്കിംഗ്, ഇന്‍ഷുറന്‍സ് എന്നിവയില്‍ ബിഗ് ടെക്ക് ഇപ്പോള്‍ നിരവധി ഡിജിറ്റല്‍ ധനകാര്യ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് ഉയര്‍ത്തുന്ന ആശങ്കകള്‍ കൂടി തിരിച്ചറിയണമെന്നാണ് ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്.

  വെര്‍ടസ് ജിടി പ്ലസ് സ്പോര്‍ട്ടും, ജിടി ലൈനും പുറത്തിറക്കി ഫോക്സ്വാഗണ്‍ ഇന്ത്യ

സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിനെ പിന്തുണയ്ക്കുന്നത്, കാര്യക്ഷമത ഉയര്‍ത്തുന്നത് ഉള്‍പ്പടെയുള്ള നടപടികളിലൂടെ ബാങ്കുകളുടെ മത്സരശേഷി എന്നിങ്ങനെയുള്ള നേട്ടങ്ങള്‍ ബിഗ് ടെക്ക് ധനകാര്യ മേഖലയില്‍ സൃഷ്ടിക്കുന്നുണ്ട്. ഇതിനൊപ്പം ചില നയപ്രശ്നങ്ങളും ഉയര്‍ന്നു വരുന്നു. “പ്രത്യേകിച്ചും, ബാങ്കുകള്‍ക്ക് തുല്യമായ നിലയില്‍ പ്രവര്‍ത്തിക്കുന്നത്, പ്രവര്‍ത്തന വെല്ലുവിളികള്‍, ആന്‍റിട്രസ്റ്റ് നിയമങ്ങളുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍, ടൂ-ബിഗ്-ടു-ഫെയില്‍ പ്രശ്നങ്ങള്‍, സൈബര്‍ സുരക്ഷ, ഡാറ്റ സ്വകാര്യത, എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകള്‍ രൂക്ഷമായിട്ടുണ്ട്,” റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിഗ് ടെക് ചുരുങ്ങിയത് മൂന്ന് സവിശേഷ വെല്ലുവിളികളെങ്കിലും ഉയര്‍ത്തുന്നതായി കേന്ദ്രബാങ്ക് വിലയിരുത്തുന്നു. ഒന്നാമത്തേത്, അവ ബിസിനസിന്‍റെ വിവിധ (സാമ്പത്തികേതര) തലങ്ങളില്‍ വിഹരിക്കുന്നു എന്നതാണ്. അദൃശ്യമായ ഭരണ നിര്‍വഹണ ഘടനകളെ മറികടക്കാന്‍ അവയ്ക്ക് സാധിക്കും. രണ്ടാമതായി, അവര്‍ക്ക് ധനകാര്യ സേവനങ്ങളില്‍ മേധാവിത്തം പുലര്‍ത്തുന്നതിന് ശേഷിയുണ്ട്.

  ഇന്ത്യന്‍ ഓഹരി വിപണി ഉറ്റുനോക്കുന്ന പുതിയ പ്രവണതകള്‍

മൂന്നാമതായി, നെറ്റ്വര്‍ക്ക് ഇഫക്റ്റുകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് ധനകാര്യ സേവന വിഭാഗത്തിന്‍റെ പരിധികള്‍ മറികടക്കാന്‍ ബിഗ് ടെക്കിന് പൊതുവെ കഴിയും.
ബിഗ് ടെക്കിന്‍റെ പ്രവര്‍ത്തനവും എന്‍റിറ്റി അടിസ്ഥാനമാക്കിയുള്ള വിവേകപൂര്‍ണ്ണമായ നിയന്ത്രണവും സമന്വയിപ്പിച്ചുകൊണ്ട് സാമ്പത്തിക സ്ഥിരത ലക്ഷ്യങ്ങള്‍ മികച്ച രീതിയില്‍ പിന്തുടരാന്‍ കേന്ദ്ര ബാങ്കുകള്‍ക്ക് സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ, ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ അതിരുകള്‍ക്കപ്പുറം വികസിക്കുന്ന സാഹചര്യത്തില്‍ നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും അന്താരാഷ്ട്ര ഏകോപനം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും ആര്‍ബിഐ വിലയിരുത്തുന്നു.

രാജ്യത്ത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ധനകാര്യ മേഖലയിലെ ഡിജിറ്റല്‍വത്കരണത്തിന് വേഗം വര്‍ധിച്ചിട്ടുണ്ട്. കോവിഡ്-19ന്‍റെ വ്യാപനവും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ പ്രചാരം വര്‍ധിച്ചതും ഫിന്‍ടെക് സൊലൂഷനുകള്‍ കൂടുതലായി പ്രയോജനപ്പെടുത്താന്‍ ഉപഭോക്താക്കളെയും നിക്ഷേപകരെയും പ്രേരിപ്പിക്കുന്നുണ്ട്. ബാങ്കുകള്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ വലിയ നിക്ഷേപ പദ്ധതികളാണ് ഈ മേഖലയില്‍ നടപ്പിലാക്കുന്നത്.

  ഐബിഎസ് സോഫ്റ്റ് വെയര്‍ ഡേറ്റ ആന്‍ഡ് എഐ കേന്ദ്രം
Maintained By : Studio3