വാക്സിന്‍ ദേശീയതക്കെതിരെ ലോകവ്യാപാര സംഘടനയുടെ മുന്നറിയിപ്പ്
1 min readന്യൂഡെല്‍ഹി: പകര്‍ച്ചവ്യാധി പരിഹരിക്കുന്നതിന് വാക്സിന്‍ സംരക്ഷണവാദത്തെ മറികടക്കണമെന്ന് വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍റെ (ഡബ്ല്യുടിഒ) പുതിയ മേധാവി എന്‍ഗോസി ഒകോന്‍ജോ-ഇവാല പറഞ്ഞു. സമ്പന്ന രാജ്യങ്ങള്‍ അവരുടെ ജനസംഖ്യയ്ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കുന്നതും ദരിദ്ര രാജ്യങ്ങള്‍ കാത്തിരിക്കുന്നതുമായ ഒരു പ്രതിഭാസമാണ് ഒഴിവാക്കപ്പെടേണ്ടത്.
കഴിഞ്ഞ ആഴ്ചകളില്‍, പല രാജ്യങ്ങളും തങ്ങളുടെ രാജ്യത്ത് നിര്‍മിച്ച വാക്സിനുകള്‍ കയറ്റുമതി ചെയ്യുന്നത് തടയാന്‍ ശ്രമിച്ചിരുന്നു. ആഗോളതലത്തിലുള്ള രോഗമുക്തിക്ക് സംരക്ഷണവാദം തടസമാകും. ഈ സ്ഥിതി ഒഴിവാക്കപ്പെടേണ്ടതുണ്ടന്ന് ഡോ. ഒകോന്‍ജോ-ഇവാല പറഞ്ഞു.
“മഹാമാരിയുടെ സ്വഭാവവും പല വകഭേദങ്ങളുടെ പരിവര്‍ത്തനവും കണക്കിലെടുക്കുമ്പോള്‍ ഓരോ രാജ്യത്തിനും തങ്ങളുടെ ജനസംഖ്യയ്ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതുവരെ ഒരു രാജ്യത്തിനും സുരക്ഷിതത്വം അനുഭവിക്കാന്‍ കഴിയില്ല”, അവര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം അവസാനം വരെ ഡോ. ഒകോന്‍ജോ-ഇവാല ആഗോള വാക്സിന്‍ സഖ്യത്തിന് അധ്യക്ഷത വഹിച്ചു. ഇത് ലോകമെമ്പാടുമുള്ള വാക്സിനുകള്‍ എല്ലാവര്‍ക്കും പ്രാപ്യമാകാന്‍ പദ്ധതിയിടുന്നു. ഇപ്പോള്‍ ഡബ്ല്യുടിഒയ്ക്ക് ഈ മേഖലയില്‍ നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുണ്ടെന്ന് അവര്‍ പറയുന്നു.
ബൗദ്ധിക സ്വത്തവകാശത്തെക്കുറിച്ചുള്ള ഡബ്ല്യുടിഒ നിയമങ്ങളില്‍ ഇളവ് വരുത്തുന്നതിനെക്കുറിച്ച് ഒരു ചര്‍ച്ച നടക്കുന്നുണ്ട് അതിലൂടെ കൂടുതല്‍ മരുന്ന് നിര്‍മാതാക്കള്‍ക്ക് വാക്സിനുകള്‍ നിര്‍മിക്കാന്‍ കഴിയും. ചില വികസ്വര രാജ്യങ്ങള്‍ ഇതിനെ അനുകൂലിക്കുമ്പോള്‍ ഈ നടപടി ബൗദ്ധിക സ്വത്തവകാശത്തിന് തടസമാകുമെന്ന് വികസിത രാജ്യങ്ങള്‍ കരുതുന്നുവെന്ന് ഒകോന്‍ജോ-ഇവാല പറഞ്ഞു.
പക്ഷേ, ‘മൂന്നാമതൊരു മാര്‍ഗത്തിനായി അവര്‍ വാദിക്കുന്നു, അതില്‍ മറ്റു രാജ്യങ്ങള്‍ക്ക് ഉല്‍പ്പാദനത്തിനായി ലൈസന്‍സ് നല്‍കാന്‍ കഴിയും., അതിലൂടെ നിങ്ങള്‍ക്ക് ബൗദ്ധിക സ്വത്തവകാശ പ്രശ്നങ്ങള്‍ സംരക്ഷിക്കപ്പെടുകയും അതേസമയം ആവശ്യമായ വാക്സിന്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയും ചെയ്യും. ഇതിലധിഷ്ഠിതമായാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഓക്സ്ഫോര്‍ഡ്-അസ്ട്ര സെനെക്ക വാക്സിന്‍ ഉല്‍പ്പാദിപ്പിക്കുന്നത്.
ഡബ്ല്യുടിഒയുടെ പുതിയ നേതാവ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കോവിഡ് പ്രതിസന്ധി മാത്രമല്ല. പലരാജ്യങ്ങളുടെയും കണ്ണില്‍ പ്രസക്തിക്കായുള്ള പോരാട്ടത്തിലാണ് ഇന്ന് സംഘടന. ഡബ്ല്യുടിഒ അതിന്‍റെ നിയമങ്ങള്‍ പലതും കാലഹരണപ്പെട്ടതായി കണക്കാക്കുന്നു. ആഗോള സമ്പദ്വ്യവസ്ഥയിലെ മാറ്റങ്ങളുമായി പൊരുത്തപ്പെടാനുള്ള സംഘടനയുടെ നീക്കം തന്നെ മന്ദഗതിയിലാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു.
മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഭരണത്തില്‍ നിന്നുള്ള പിന്തുണയുടെ അഭാവം മൂലം വലിച്ചിഴക്കപ്പെട്ട ഒരു തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ശേഷം, ഡോ. ഒകോന്‍ജോ-ഇവാല തന്‍റെ വിജയം എന്താണ് പ്രതിനിധീകരിക്കുന്നതെന്ന് മനസിലാക്കുന്നുണ്ട്. എന്നിരുന്നാലും, ഒരു പരിഷ്കര്‍ത്താവായി ജോലിയില്‍ പ്രവേശിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു.
ലോകബാങ്കില്‍ രണ്ടാം സ്ഥാനത്ത് ആയിരുന്നപ്പോള്‍ നേടിയ പ്രശസ്തി, നെജീരിയയിലെ ധനമന്ത്രി ആയിരുന്നപ്പോള്‍ അവര്‍ കാട്ടിയ മികവ് എല്ലാം ഒകോന്‍ജോ-ഇവാലയ്ക്കൊപ്പമുണ്ട്. നൈജീരിയയുടെ അന്തര്‍ദ്ദേശീയ കടബാധ്യതകളില്‍ ഗണ്യമായ കുറവുണ്ടാക്കിയത് അവര്‍ ധനമന്ത്രി ആയിരുന്ന കാലത്താണ്. 21-ാം നൂറ്റാണ്ടിലെ യാഥാര്‍ത്ഥ്യങ്ങള്‍ നിറവേറ്റുന്നതിനായി ഡബ്ല്യുടിഒയുടെ നിയമങ്ങള്‍ പരിഷ്കരിക്കുന്നതിന് അംഗങ്ങള്‍ തമ്മിലുള്ള വിശ്വാസ്യത വീണ്ടെടുക്കേണ്ടതുണ്ട്. അതിനായി ധാരാളം ജോലികള്‍ ചെയ്യേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
നടപ്പാക്കല്‍ സംവിധാനങ്ങളുടെ അഭാവം കണക്കിലെടുത്ത് ഡബ്ല്യുടിഒ സ്വാധീനം ചെലുത്താന്‍ ശ്രമിച്ച മറ്റൊരു മേഖലയാണ് യുഎസ്-ചൈന വ്യാപാര യുദ്ധം. യുഎസ് താരിഫ് അന്താരാഷ്ട്ര വ്യാപാര നിയമങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് കഴിഞ്ഞ വര്‍ഷം ഒരു വിധി വന്നിരുന്നു. വ്യാപാര പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ് യുഎസിനെയും ചൈനയെയും ഒരുമിച്ച് കൊണ്ടുവരാനാകുമെന്ന പ്രതീക്ഷ അവര്‍ പ്രകടിപ്പിച്ചു. പല മേഖലകളിലും പുരോഗതി കൈവരിക്കാന്‍ ഡബ്ല്യുടിഒ പാടുപെടുന്നതിന്‍റെ ഒരു കാരണം 164 അംഗങ്ങളുടെയും സമവായത്തിലൂടെ തീരുമാനങ്ങള്‍ എടുക്കണമെന്ന നിര്‍ബന്ധമാണെന്നും ഡോ. ഒകോന്‍ജോ-ഇവാല പറഞ്ഞു.