Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

താജ് വയനാട് റിസോര്‍ട്ട് ആന്‍റ് സ്പാ പ്രവര്‍ത്തനമാരംഭിച്ചു

1 min read

കൊച്ചി: താജ് വയനാട് റിസോര്‍ട്ട് ആന്‍റ് സ്പായുടെ ഉദ്ഘാടനത്തോടെ ഇന്ത്യയിലെ പ്രമുഖ ഹോട്ടൽ കമ്പനിയായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി (ഐഎച്ച് സിഎല്‍) വയനാട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുന്നതായി പ്രഖ്യാപിച്ചു. ഒരു കുന്നിന്‍റെ അരികില്‍ സ്ഥിതി ചെയ്യുന്ന ഈ റിസോര്‍ട്ടില്‍ ചുറ്റുമുള്ള കാടിന്‍റെയും തടാകത്തിന്‍റെയും വിസ്മയകരമായ കാഴ്ചകള്‍ക്കൊപ്പം ആഡംബരവും പ്രകൃതിയും എല്ലാ കോണുകളിലുമെത്തുന്ന ശ്രദ്ധയും ഒത്തുചേരുന്നു. ഒരു നൂറ്റാണ്ടിലേറെയായി ഇന്ത്യയിലെ ശ്വാസമടക്കി നിന്നു പോകുന്ന മനോഹരമായ സ്ഥലങ്ങള്‍ കണ്ടെത്തുന്നതില്‍ വിദഗ്ദ്ധരാണ് ഐഎച്ച്സിഎല്‍ എന്ന് ഐഎച്ച്സിഎല്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ പുനീത് ചാത്വാല്‍ പറഞ്ഞു. നൈസര്‍ഗിക സ്രോതസുകള്‍ക്കും പ്രകൃതി സൗന്ദര്യത്തിനും പേരു കേട്ടതാണു കേരളമെങ്കിലും വയനാട് അത്രയേറെ വെളിപ്പെടാത്ത ഒരു രത്നമാണ്. താജ് വയനാട് റിസോര്‍ട്ട് ആന്‍റ് സ്പായുടെ ഉദ്ഘാടനത്തോടെ ദൈവത്തിന്‍റെ സ്വന്തം നാടിനെ സജീവമാക്കുന്ന മറ്റൊരു ഘടകം കൂടി മുന്നോട്ടു കൊണ്ടു വരുന്നതില്‍ തങ്ങള്‍ക്ക് ആഹ്ലാദമുണ്ട്. ഈ കായല്‍ത്തീര ആഡംബര റിസോര്‍ട്ട് വയനാടിനെ ആഗോള വിനോദ സഞ്ചാര ഭൂപടത്തിലേക്ക് എത്തിക്കുമെന്നു തങ്ങള്‍ വിശ്വസിക്കുന്നു. ഇതോടൊപ്പം ഐഎച്ച്സിഎല്ലിന്‍റെ കേരളത്തിലെ സാന്നിധ്യം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല: കേന്ദ്ര റെയില്‍വേ മന്ത്രി

കോഴിക്കോട്, കണ്ണൂര്‍, ബെംഗലൂരു എന്നിവിടങ്ങളില്‍ നിന്നു ഡ്രൈവു ചെയ്തെത്താവുന്ന ദൂരത്തിലാണ് പത്തേക്കറിലായി 61 മുറികളും വില്ലകളുമായുള്ള ഈ റിസോര്‍ട്ട് സമീപ പരിസരത്തിന്‍റെ സൗന്ദര്യവുമായി നിലകൊള്ളുന്നത്. ബാണാസുര കുന്നുകളുടേയും കായലിന്‍റേയും 270 ഡിഗ്രി ദൃശ്യങ്ങള്‍ ലഭ്യമാക്കുന്ന ഇവിടെ അതിഥികള്‍ക്ക് അവാര്‍ഡ് നേടിയ ജിവ സ്പാ ലഭ്യമാക്കുന്ന സിഗ്നേചര്‍ ആയുര്‍വേദ ചികില്‍സകളിലൂടെയുള്ള പരിചരണവും അനുഭവിക്കാം. ഐതിഹാസികമായ ഓള്‍-ഡേ ഡിന്നര്‍, ഷാമിയാന മുതല്‍ ആസ്വാദ്യമായ ദക്ഷിണേന്ത്യന്‍ സവിശേഷതകളുമായുള്ള സതേണ്‍ സ്പൈസ് വരേയും സായാഹ്നങ്ങളിലെ ട്രോപിക്സും പൂളിനോടു ചേര്‍ന്നുള്ള ഗ്രില്ലും ബാറും മാരിടൈം പ്രമേയവുമായുള്ള ബാറിലെ ലോകോത്തര കോക് ടൈലും എല്ലാം അതിഥികള്‍ക്ക് തങ്ങളുടെ താമസ കാലത്ത് ഏറ്റവും മികച്ച ഡൈനിങ് അനുഭവങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരമൊരുക്കുന്നു. സ്വകാര്യ പ്രവേശന കവാടവും ഉയര്‍ന്ന സീലിങുമായുള്ള റിസോര്‍ട്ടിന്‍റെ ബാങ്ക്വറ്റ് ഹാള്‍ താജ് വയനാടിനെ ഇവന്‍റുകള്‍ക്കുള്ള മികച്ച കേന്ദ്രമാക്കി മാറ്റുന്നു. ഇവിടെ അതിഥികള്‍ക്ക് ഔട്ട്ഡോര്‍ ഇന്‍ഫിനിറ്റി പൂള്‍, യോഗ ഡെക്ക്, ഫിറ്റ്നെസ് കേന്ദ്രം പൂള്‍സൈഡ് പ്രോമെനേഡ് എന്നിവയുമായി ഊര്‍ജ്ജസ്വലരാകാം.

  ഗൊയ്ഥെ സെന്‍ട്രം ജര്‍മന്‍ ചലച്ചിത്ര മേള 28 ന്

കേരളത്തിന്‍റെ സൗന്ദര്യം അതിന്‍റെ എല്ലാ പ്രൗഡിയോടും കൂടി വീണ്ടും കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായതാണ് താജ് വയനാട് റിസോര്‍ട്ട് ആന്‍റ് സ്‌പാ എന്ന് താജ് വയനാട് റിസോര്‍ട്ട് ആന്‍റ് സ്പാ ജനറല്‍ മാനേജര്‍ സാജ് താക്കറെ പറഞ്ഞു. ഇവിടെ നൈസര്‍ഗികത ആഡംബരവുമായി എത്തി അതിഥികളെ ആഹ്ലാദിപ്പിക്കും. ഉള്ളിലേക്കു കടന്നു വരുന്ന പ്രകൃതിയും സൈക്ലിങ് ടൂറുകളും പ്രാദേശിക ഗ്രാമങ്ങളിലേക്കുള്ള ടൂറുകളും എല്ലാമായി സവിശേഷമായൊരു അനുഭവം പ്രദാനം ചെയ്യുകയുമാണ്. കേരളത്തിലെ ഈ സ്വര്‍ഗത്തിലേക്ക് അതിഥികളെ സ്വീകരിക്കാന്‍ തങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

  ടൊയോട്ട ഹൈലൈക്സ് എക്സ്പ്ലോറർ

താജ് വയനാട് റിസോര്‍ട്ട് ആന്‍റ് സ്പാ അതിഥികളുടെ താമസത്തിനായി 2022 ഒക്ടോബര്‍ 28 മുതല്‍ ലഭ്യമായിരിക്കും. ഇതേക്കുറിച്ചു കൂടുതല്‍ അറിയാനും നിങ്ങളുടെ താമസം ബുക്കു ചെയ്യാനും www.tajhotels.com സന്ദര്‍ശിക്കുക. കേരളത്തിന്‍റെ ഉത്തര ഭാഗത്തെ കുന്നുകള്‍ സൗന്ദര്യമേകുന്ന വയനാട് എന്ന ഹരിത സ്വര്‍ഗം അതിന്‍റെ നൈസര്‍ഗിക ഭംഗിക്കും ശക്തമായ ചരിത്രത്തിനും സംസ്കാരത്തിനും പേരു കേട്ടതാണ്. വയനാട് വന്യ ജീവി സങ്കേതം, സുഗന്ധവ്യഞ്ജന പ്ലാന്‍റേഷനുകള്‍, എടക്കല്‍ ഗുഹ തുടങ്ങിയവ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്കിടയില്‍ ഈ കേന്ദ്രം ഏറെ പ്രസിദ്ധമാണ്. ഈ ആഡംബര കായല്‍ത്തീര റിസോര്‍ട്ടോടു കൂടി ഇപ്പോള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന രണ്ടെണ്ണം അടക്കം ഐഎച്ച്സിഎല്ലിന് കേരളത്തിലുള്ള ഹോട്ടലുകളുടെ ആകെ എണ്ണം 14 ആയി.

Maintained By : Studio3