October 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

റിയാദിൽ ഡ്രൈവ്-ഇൻ സിനിമയുമായി മൂവി സിനിമാസ്

1 min read

കോവിഡ്-19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിലാണ് സാമൂഹിക അകല നിബന്ധനകൾ പാലിച്ച് കൊണ്ട് സ്വന്തം വണ്ടിയിലിരുന്ന് ബിഗ് സ്ക്രീനിൽ സിനിമ കാണാനുള്ള പോപ്-അപ് തീയേറ്റർ സൌകര്യം മൂവി സിനിമാസ് അവതരിപ്പിച്ചിരിക്കുന്നത്

റിയാദ്: തദ്ദേശീയ തീയേറ്റർ ചെയിനായ മൂവി സിനിമാസിന്റെ പോപ്-അപ് സിനിമ തീയേറ്റർ റിയാദിൽ പ്രവർത്തനമാരംഭിച്ചു. 2018ൽ സൌദി അറേബ്യയിൽ സിനിമയ്ക്കുള്ള വിലക്ക് പിൻവലിക്കപ്പെട്ടതിന് ശേഷം ആദ്യമായി ആരംഭിക്കുന്ന ഡ്രൈവ്-ഇൻ തീയറ്ററാണ് മൂവി സിനിമാസിന്റെ പോപ്-അപ് തീയേറ്റർ.

സാമൂഹിക അകല നിബന്ധനകൾ പാലിച്ച് കൊ‌ണ്ട് പരമാവധി 150 വാഹനങ്ങളെയാണ് പോപ്-അപ് തീയേറ്ററിൽ ഉൾക്കൊള്ളാൻ കഴിയുകയെന്ന് സംഘാടകർ അറിയിച്ചു. കോവിഡ്-19 നിർമാർജന പ്രവർത്തനങ്ങളുടെ ഭാഗമായി കാണികൾ എല്ലാവരും മുഖാവരണം ധരിച്ച് മാത്രമേ സിനിമ കാണാൻ എത്താവൂ എന്നും താപനില പരിശോധിക്കണമെന്നും സംഘാടകർ വ്യക്തമാക്കി. ജീവനക്കാരുടെയും കാണികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാവിധ മുൻകരുതലുകളും സ്വീകരിക്കുമെന്ന് മൂവിയുടെ മാർക്കറ്റിംഗ് ഡയറക്ടർ മഹ്മൂദ് മിർസ പറഞ്ഞു.

  ദുല്‍ഖര്‍ സല്‍മാന്‍ ജെഎസ്ഡബ്ല്യു പെയിന്‍റ്സ് ബ്രാന്‍ഡ് അംബാസ അംബാസിഡർ

ഡ്രൈവ്-ഇൻ സിനിമ സങ്കൽപ്പം രാജ്യത്ത് വൻ വിജയമാകുമെന്ന പ്രതീക്ഷയിലാണ് മൂവി സിനിമാസ്. നേരത്തെ ദുബായ്, ബെയ്റൂട്ട് അടക്കം പശ്ചിമേഷ്യയിലെ ചിലയിടങ്ങളിൽ ഡ്രൈവ്-ഇൻ സിനിമ എന്ന ആശയം പരീക്ഷിക്കപ്പെട്ടിരുന്നു. പകർച്ചവ്യാധിയുടെ സാഹചര്യത്തിൽ സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കി കൊണ്ട് വണ്ടിയിലിരുന്ന് ബിഗ് സ്ക്രീനിൽ സിനിമ കാണാമെന്ന ഈ ആശയം പ്രേക്ഷകരെ ആകർഷിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം കാലാവസ്ഥ അടക്കം നിരവധി ഘടകങ്ങൾ അനുകൂലമായെങ്കിൽ മാത്രമേ ഡ്രൈവ്-ഇൻ സിനിമ വിജയിക്കുകയുള്ളുവെന്ന് മിർസ പറഞ്ഞു. പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഡ്രൈവ് -ഇൻ സിനിമ പോലുള്ള പുത്തൻ അനുഭവങ്ങൾ ഇനിയും മൂവി പ്രേക്ഷകർക്കായി അവതരിപ്പിക്കുമെന്നും മിർസ കൂട്ടിച്ചേർത്തു.

  ദുല്‍ഖര്‍ സല്‍മാന്‍ ജെഎസ്ഡബ്ല്യു പെയിന്‍റ്സ് ബ്രാന്‍ഡ് അംബാസ അംബാസിഡർ

ഈ വർഷം സൌദിയിൽ 15 പുതിയ സിനിമാസ് ആരംഭിക്കാനാണ് മൂവിയുടെ പദ്ധതി. നിലവിൽ മൂവിക്ക് 150 സ്ക്രീനുകളാണ് രാജ്യത്തുള്ളത്.

Maintained By : Studio3