November 4, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പൈപ്പ്ലൈൻ ഓഹരി വിൽപ്പനയിലൂടെ 10 ബില്യൺ ഡോളർ കണ്ടെത്താൻ അരാംകോ പദ്ധതി

1 min read

ഇൻഫ്രാസ്ട്രെക്ചർ നിക്ഷേപകരായ ബ്രൂക്ഫീൽഡ് അസറ്റ് മാനേജ്മെന്റ്, കെകെആർ തുടങ്ങിയ കമ്പനികൾക്ക് അരാംകോയുടെ എണ്ണ പൈപ്പ്ലൈൻ ഇടപാടിൽ താൽപ്പര്യമുള്ളതായാണ് സൂചന

റിയാദ് : എണ്ണ പൈപ്പ്ലൈനുകളുടെ ഓഹരി വിൽപ്പനയിലൂടെ 10 ബില്യൺ ഡോളർ കണ്ടെത്താൻ സൌദി അരാംകോയുടെ പദ്ധതി. ഇൻഫ്രാസ്ട്രെക്ചർ നിക്ഷേപകരായ ബ്രൂക്ഫീൽഡ് അസറ്റ് മാനേജ്മെന്റ്, കെകെആർ തുടങ്ങിയ കമ്പനികൾ അരാംകോയുടെ പൈപ്പ്ലൈൻ ഇടപാടിൽ താൽപ്പര്യമറിയിച്ചതായാണ് സൂചന.അപ്പോളൊ ഗ്ലോബൽ മാനേജ്മെന്റ് കമ്പനി, ചൈനീസ് സർക്കാരിന്റെ പിന്തുണയുള്ള സിൽക്ക് റോഡ് ഫണ്ട് എന്നിവരും ഇടപാടുമായി ബന്ധപ്പെട്ട് സാധ്യതാ പഠനം നടത്തുന്നുണ്ട്.

  ജിടെക് മാരത്തണ്‍-2025 ഫെബ്രുവരി 9 ന് ടെക്നോപാര്‍ക്കില്‍

അടുത്ത മാസത്തോടുകൂടി ഇടപാടിൽ താൽപ്പര്യമുള്ളവരെ കണ്ടെത്താനാണ് അരാംകോയുടെ ശ്രമം. ചൈനയുടെ സൊവറീൻ വെൽത്ത് ഫണ്ട്, ഇൻവെസ്റ്റ്മെന്റ് കോർപ്പ് എന്നിവരിൽ നിന്നും അരാംകോ താൽപ്പര്യ പത്രം ക്ഷണിച്ചിട്ടുണ്ട്. പ്രധാനമല്ലാത്ത ആസ്തികളുടെ ഓഹരി വിൽപ്പനയിലൂടെ ഫണ്ടുകൾ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അരാംകോ എണ്ണ പൈപ്പ്ലൈനുകളിലെ ഓഹരികൾ വിൽക്കുന്നത്. യുഎഇയിലെ അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ  (അഡ്നോക്) പാതയാണ് ഇക്കാര്യത്തിൽ അരാംകോയും സ്വീകരിച്ചിരിക്കുന്നത്. അഡ്നോകിന്റെ പ്രകൃതി വാതക പൈപ്പ്ലൈനുകളിൽ കഴിഞ്ഞ വർഷം ബ്രൂക്ക്ഫീൽഡും ജിഐസിയും 10.1 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തിയിരുന്നു.

  ബ്രിഗേഡ് ഹോട്ടല്‍ വെഞ്ചേഴ്സ് ഐപിഒ

വൻകിട കനേഡിയൻ പെൻഷൻ ഫണ്ടുകൾ ഇത്തരം ആസ്തികളിൽ താൽപ്പര്യം കാണിക്കാറുണ്ടെങ്കിലും അവിടുത്തെ സർക്കാരും സൌദി അറേബ്യയും തമ്മിലുള്ള രാഷ്ട്രീയ ഭിന്നതകൾ കണക്കിലെടുക്കുമ്പോൾ അരാംകോ ഇടപാടിൽ നിന്ന് അവർ വിട്ട് നിൽക്കാനാണ് സാധ്യത. അതേസമയം എണ്ണ പൈപ്പ്ലൈൻ ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട് അരാംകോയോ, അപ്പൊളോയോ ബ്രൂക്ക് ഫീൽഡോ ഇതുവരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

എണ്ണ പൈപ്പ്ലൈനിലെ നിക്ഷേപകർക്കായി അരാംകോ .75 ബില്യൺ ഡോളർ വായ്പയെടുക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എണ്ണവിലത്തകർച്ചയുടെ സാഹചര്യത്തിലും 75 ബില്യൺ ഡോളർ വാർഷിക ലാഭവിഹിതമായി ഓഹരിയുടമകൾക്ക് നൽകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അരാംകോ പുതിയ ധനസ്രോതസ്സുകൾ കണ്ടെത്തുന്നത്.

  എന്‍എസ്ഇഇന്ത്യ വെബ്സൈറ്റ് ഇനി മലയാളം ഉള്‍പ്പെടെയുള്ള വിവിധ ഭാഷകളിൽ ലഭ്യമാകും
Maintained By : Studio3