December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

തിങ്ക്ഷീല്‍ഡ് സുരക്ഷയോടെ മോട്ടോ ജി30, മോട്ടോ ജി10 പവര്‍

1 min read

മോട്ടോ ജി30 സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പന മാര്‍ച്ച് 17 ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ ആരംഭിക്കും. മോട്ടോ ജി10 പവര്‍ സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പന മാര്‍ച്ച് 16 ന് ആരംഭിക്കാനാണ് തീരുമാനം

4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിലാണ് മോട്ടോ ജി30, മോട്ടോ ജി10 പവര്‍ വരുന്നത്. യഥാക്രമം 10,999 രൂപയും 9,999 രൂപയുമാണ് വില

ന്യൂഡെല്‍ഹി: മോട്ടോ ജി30, മോട്ടോ ജി10 പവര്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വാട്ടര്‍ഡ്രോപ്പ് സ്റ്റൈല്‍ ഡിസ്‌പ്ലേ നോച്ച്, നിയര്‍ സ്‌റ്റോക്ക് ഇന്റര്‍ഫേസ് സഹിതം ആന്‍ഡ്രോയ്ഡ് 11 എന്നിവ മോട്ടോറോളയുടെ രണ്ട് ഫോണുകള്‍ക്കും ലഭിച്ചു. പ്രീലോഡ് ചെയ്ത ‘തിങ്ക്ഷീല്‍ഡ്’ സാങ്കേതികവിദ്യ മറ്റൊരു പ്രധാന ഫീച്ചറാണ്. പുതിയ ഫോണുകള്‍ക്ക് നാല് പാളികളോടുകൂടിയ സുരക്ഷ നല്‍കുന്നതാണ് തിങ്ക്ഷീല്‍ഡ് എന്ന് കമ്പനി പറയുന്നു.

4 ജിബി റാം, 64 ജിബി സ്റ്റോറേജ് എന്ന ഏക വേരിയന്റിലാണ് മോട്ടോ ജി30 ലഭിക്കുന്നത്. 10,999 രൂപയാണ് വില. ഡാര്‍ക്ക് പേള്‍, പാസ്റ്റല്‍ സ്‌കൈ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലൊന്ന് തെരഞ്ഞെടുക്കാം. മോട്ടോ ജി10 പവര്‍ വരുന്നതും ഒരു വേരിയന്റില്‍ മാത്രമാണ്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 9,999 രൂപ നില നിശ്ചയിച്ചു. അറോറ ഗ്രേ, ബ്രീസ് ബ്ലൂ എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍. മോട്ടോ ജി30 സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പന മാര്‍ച്ച് 17 ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ ആരംഭിക്കും. എന്നാല്‍ മോട്ടോ ജി10 പവര്‍ സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പന ഒരു ദിവസം മുന്നേ, മാര്‍ച്ച് 16 ന് ആരംഭിക്കാനാണ് തീരുമാനം.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍

മോട്ടോ ജി30

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന മോട്ടോ ജി30 പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. 6.5 ഇഞ്ച് എച്ച്ഡി പ്ലസ് (720, 1600 പിക്‌സല്‍) ‘മാക്‌സ് വിഷന്‍’ ടിഎഫ്ടി ഡിസ്‌പ്ലേ നല്‍കി. വീക്ഷണ അനുപാതം, റിഫ്രെഷ് റേറ്റ് എന്നിവ യഥാക്രമം 20:9, 90 ഹെര്‍ട്‌സ്. ഒക്റ്റാ കോര്‍ ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 662 എസ്ഒസിയാണ് കരുത്തേകുന്നത്. പിറകില്‍ നാല് കാമറകള്‍ നല്‍കി. എഫ്/1.7 ലെന്‍സ് സഹിതം 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ഷൂട്ടര്‍, 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ക്വാഡ് കാമറ സംവിധാനം. നൈറ്റ് വിഷന്‍, ഷോട്ട് ഓപ്റ്റിമൈസേഷന്‍, ഓട്ടോ സ്‌മൈല്‍ കാപ്ച്വര്‍, എച്ച്ഡിആര്‍, റോ ഫോട്ടോ ഔട്ട്പുട്ട് എന്നിവ പ്രീലോഡ് ചെയ്ത കാമറ ഫീച്ചറുകളാണ്. സെല്‍ഫികള്‍ക്കും വീഡിയോ ചാറ്റുകള്‍ക്കുമായി മുന്നില്‍ എഫ്/2.2 ലെന്‍സ് സഹിതം 13 മെഗാപിക്‌സല്‍ കാമറ സെന്‍സര്‍ ലഭിച്ചു.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

മൈക്രോഎസ്ഡി കാര്‍ഡ് വഴി 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് ഒരു ടിബി വരെ വര്‍ധിപ്പിക്കാന്‍ കഴിയും. 4ജി എല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്/എ ജിപിഎസ്, യുഎസ്ബി ടൈപ്പ് സി, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആക്‌സെലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ്, ജൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവ സെന്‍സറുകളാണ്. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ പിറകില്‍ നല്‍കി.

5,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ജി30 സ്മാര്‍ട്ട്‌ഫോണിന് മോട്ടോറോള നല്‍കിയിരിക്കുന്നത്. ഒരു തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ രണ്ട് ദിവസം വരെ ഉപയോഗിക്കാം. 20 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യുന്നതാണ് ബാറ്ററി. ഈ ചാര്‍ജര്‍ ബോക്‌സിനകത്ത് ഉണ്ടായിരിക്കും. 165.22 എംഎം, 75.73 എംഎം, 9.14 എംഎം എന്നിങ്ങനെയാണ് വലുപ്പം സംബന്ധിച്ച അളവുകള്‍.

മോട്ടോ ജി10 പവര്‍

ആന്‍ഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന മോട്ടോ ജി10 പവര്‍ പ്രവര്‍ത്തിക്കുന്നത്. 6.5 ഇഞ്ച് എച്ച്ഡി പ്ലസ് (720, 1600 പിക്‌സല്‍) ‘മാക്‌സ് വിഷന്‍’ ഡിസ്‌പ്ലേ നല്‍കി. കാഴ്ച്ച അനുപാതം 20:9. ഒക്റ്റാ കോര്‍ ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 460 എസ്ഒസിയാണ് കരുത്തേകുന്നത്.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്

എഫ്/1.7 ലെന്‍സ് സഹിതം 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, അള്‍ട്രാ വൈഡ് ആംഗിള്‍ എഫ്/2.2 ലെന്‍സ് സഹിതം 8 മെഗാപിക്‌സല്‍ സെന്‍സര്‍, മാക്രോ ലെന്‍സ് സഹിതം 2 മെഗാപിക്‌സല്‍ സെന്‍സര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ക്വാഡ് കാമറ സംവിധാനം പിറകില്‍ നല്‍കി. മുന്നില്‍ എഫ്/2.2 ലെന്‍സ് സഹിതം 8 മെഗാപിക്‌സല്‍ സെല്‍ഫി കാമറ സെന്‍സര്‍ ലഭിച്ചു.

മൈക്രോഎസ്ഡി കാര്‍ഡ് വഴി 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് ഒരു ടിബി വരെ വര്‍ധിപ്പിക്കാന്‍ കഴിയും. 4ജി എല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്/എ ജിപിഎസ്, യുഎസ്ബി ടൈപ്പ് സി, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആക്‌സെലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ്, ജൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നീ സെന്‍സറുകളും ലഭിച്ചു. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ പിറകില്‍ നല്‍കാനാണ് തീരുമാനിച്ചത്.

6,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ജി10 പവര്‍ ഉപയോഗിക്കുന്നത്. സിംഗിള്‍ ചാര്‍ജില്‍ രണ്ട് ദിവസം വരെ ഉപയോഗിക്കാന്‍ കഴിയും. 165.22 എംഎം, 75.73 എംഎം, 9.89 എംഎം എന്നിങ്ങനെയാണ് വലുപ്പം സംബന്ധിച്ച അളവുകള്‍. 220 ഗ്രാമാണ് ഭാരം.

Maintained By : Studio3