Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജനപക്ഷം നേതാക്കളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌ത്‌ മന്ത്രി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: ഭാരതീയ ജനത പാർട്ടിയിൽ ലയിച്ച ജനപക്ഷം നേതാക്കളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌ത്‌ കേന്ദ്ര ഇലക്ട്രോണിക്സ്, ഐ ടി, നൈപുണ്യവികസന,സംരംഭക, ജലശക്തി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.
ഏഴുവട്ടം എം എൽഎയും മുതിർന്ന രാഷ്ട്രീയ നേതാവും റോമൻ കത്തോലിക്കാസഭാംഗവുമായ ശ്രീ പി സി ജോർജ് പ്രധാനമന്ത്രി മോദിയിൽ വിശ്വാസമുള്ളതുകൊണ്ടാണ് തന്റെ പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കാൻ തയ്യാറായതെന്ന് അദ്ദ്ദേഹം പറഞ്ഞു. ബി.ജെ.പിയിൽ പ്രവർത്തിച്ചുകൊണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് കുറഞ്ഞത് 5 പേരെയെങ്കിലും പാർലമെൻ്റിൽ എത്തിക്കാനാകുമെന്നും രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിൽ പ്രധാനമന്ത്രിക്കൊപ്പം പ്രവർത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകുന്നുവെന്ന് എ എൻ ഐ വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പ്രധാനമന്ത്രിയുടെ സമീപകാല സന്ദർശനത്തിന് ശേഷമുള്ള കേരളത്തിലെ രാഷ്ട്രീയവും കേരളത്തിലെ ജനങ്ങളുടെ വർദ്ധിച്ചുവരുന്ന അവബോധവും ഏറെ മാറിയിരിക്കുന്നു. ഇൻഡി സഖ്യ പങ്കാളികളായ എൽഡിഎഫും യുഡിഎഫും കഴിഞ്ഞ 75 വർഷമായി മാറി മാറി ജുഗൽബന്ദി കളിച്ച് കേരളത്തിലെ ജനങ്ങളെ നിരാശപ്പെടുത്തി.

  ഗൂഗിള്‍ ജെമിനി സെമിനാര്‍ ടെക്നോപാര്‍ക്കില്‍

ഇപ്പോൾ കേരളം ഒരു മാറ്റത്തിന് തയ്യാറെടുക്കുകയാണ്. ബിജെപി എംപിമാർ പാർലമെൻ്റിൽ തങ്ങളെ പ്രതിനിധീകരിക്കണമെന്ന് കേരളം ആഗ്രഹിക്കുന്നു; നാടിൻറെ സമ്പദ്‌വ്യവസ്ഥയെ മാറ്റാൻ കേരളം ആഗ്രഹിക്കുന്നു; കേരളത്തിലെ യുവജനങ്ങളും സ്ത്രീകളും യുവാക്കളും കർഷകരും ആഗ്രഹിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് നൽകാൻ കഴിയുന്ന ശോഭനമായ ഭാവിയാണ്. അതുകൊണ്ടാണ് പി സി ജോർജ് തൻ്റെ പാർട്ടിയെ ബിജെപിയിൽ ലയിപ്പിച്ചതും മുന്നോട്ട് കൊണ്ടുപോകാൻ എല്ലാവരുമായും ഒരുമിച്ച് പ്രവർത്തിക്കുന്നതും, മന്ത്രി പറഞ്ഞു.

“പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ വികസിത ഭാരതമെന്ന ലക്‌ഷ്യം യാഥാർഥ്യമാക്കുന്നതിനുള്ള യത്നത്തിൽ പങ്കാളികളാകുന്ന പി സി ജോർജിനും ഷോൺ ജോർജിനും അഭിവാദനങ്ങൾ”, ഇരുവരെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് നേരത്തെ അദ്ദേഹം എക്സ് പ്ലാറ്റ് ഫോമിൽക്കുറിച്ചു. നേരത്തെ പി സി ജോർജ്, ഷോൺ ജോർജ് മുതലായവർ ബിജെപിയിൽ ചേരുന്നതിനോടനുബന്ധിച്ച് ന്യൂ ഡൽഹിയിലെ പാർട്ടി ആസ്‌ഥാനത്ത് സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലും മറ്റു നേതാക്കൾക്കൊപ്പം മന്ത്രി രാജീവ് ചന്ദ്രശേഖർ പങ്കെടുത്തിരുന്നു.

  ഇന്ത്യയുടെ പൊതുതെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാൻ ആഗോള പ്രതിനിധിസംഘം
Maintained By : Studio3