November 21, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

1.4 ലക്ഷത്തില്‍ അധികം ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റഴിച്ച് എംഎല്‍എംഎംഎല്‍

1 min read

കൊച്ചി: മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡിന്‍റെ ഉപവിഭാഗമായ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് (എംഎല്‍എംഎംഎല്‍) 2024 സാമ്പത്തിക വര്‍ഷത്തില്‍ വില്പനയിൽ മികച്ച നേട്ടം കരസ്ഥമാക്കി. ഇതുവരെ 1.4 ലക്ഷത്തില്‍ അധികം ഇലക്ട്രിക് വാഹനങ്ങള്‍ എംഎല്‍എംഎംഎല്‍ വില്പന നടത്തിയത്. ഇന്ത്യയിലെ ഇലക്ട്രിക് ത്രീവീലര്‍ വിപണിയില്‍ എംഎല്‍എംഎംഎല്ലിന് നിലവില്‍ 9.3 ശതമാനം പങ്കാളിത്തമുണ്ട്. എല്‍5 ഇവി വിഭാഗത്തില്‍, 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 55.1 ശതമാനം പങ്കാളിത്തത്തോടെ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് ആണ് മുന്നില്‍. വെറും എട്ട് മാസത്തില്‍ 40,000 ഇവികള്‍ വിറ്റുകൊണ്ട് മികച്ച വളര്‍ച്ചയാണ് എംഎല്‍എംഎംഎല്‍ നേടിയത്. ട്രിയോ പ്ലസ്, ഇ-ആല്‍ഫ സൂപ്പര്‍ റിക്ഷയും കാര്‍ഗോ വേരിയന്‍റും എന്നിങ്ങനെ രണ്ട് പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചതാണ് ഈ കുതിപ്പിന് കാരണമായത്. ത്രീ-വീലര്‍ ഇവികളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിന് ഉത്പ്പാദനം മൂന്നിരട്ടി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ബെംഗളൂരു, ഹരിദ്വാര്‍, സഹീറാബാദ് എന്നിവിടങ്ങളിലാണ് എംഎല്‍എംഎംഎല്ലിന്‍റെ നിര്‍മ്മാണ പ്ലാന്‍റുകള്‍ സ്ഥിതി ചെയ്യുന്നത്. എംഎല്‍എംഎംഎല്‍ വാഗ്ദാനം ചെയ്യുന്ന വൈവിധ്യമാര്‍ന്ന ത്രീ-വീലര്‍ ഇവികളില്‍ ട്രിയോ, ട്രിയോ പ്ലസ്, ട്രിയോ സോര്‍, ട്രിയോ യാരി, സോര്‍ ഗ്രാന്‍റ്, ഇ-ആല്‍ഫ സൂപ്പര്‍, ഇ-ആല്‍ഫ കാര്‍ഗോ എന്നിവ ഉള്‍പ്പെടുന്നു.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍
Maintained By : Studio3