December 9, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഐസിഐസിഐ പ്രു ഗോള്‍ഡ് പെന്‍ഷന്‍ സേവിങ്സ് പദ്ധതി

കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് റിട്ടയര്‍മെന്‍റ് സമ്പാദ്യത്തിനായുള്ള ഐസിഐസിഐ പ്രു ഗോള്‍ഡ് പെന്‍ഷന്‍ സേവിങ്സ് പദ്ധതി അവതരിപ്പിച്ചു. കാലാവധി എത്തുമ്പോള്‍ 60 ശതമാനം വരെ നികുതിരഹിതമായി പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് ഇതിലൂടെ ലഭിക്കുക. മൂലധനത്തിന് സുരക്ഷയും ലിക്വിഡിറ്റി ആവശ്യങ്ങള്‍ക്കായി ഭാഗിക പിന്‍വലിക്കലും നല്‍കുന്ന ഇന്ത്യയിലെ ആദ്യ പെന്‍ഷന്‍ പദ്ധതിയാണിത്. ഉപഭോക്താക്കള്‍ക്ക് കോംപ്ലിമെന്‍ററി ആരോഗ്യ പരിശോധനകളും പ്രയോജനപ്പെടുത്താം. റിട്ടയര്‍മെന്‍റ് ആവശ്യത്തിനായി പടിപടിയായി സമ്പാദിക്കുകയും സാമ്പത്തിക സ്വാതന്ത്ര്യത്തോടെയുള്ള റിട്ടയര്‍മെന്‍റ് ജീവിതം ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ലിക്വിഡിറ്റി ആവശ്യങ്ങള്‍ക്കായി മൂന്നു വര്‍ഷത്തിനു ശേഷം 25 ശതമാനം വരെ പിന്‍വലിക്കാനും സാധിക്കും.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്
Maintained By : Studio3