മഹീന്ദ്ര എക്സ്ഇവി 9ഇ, ബിഇ 6 വാഹനങ്ങളുടെ ബുക്കിംഗ്
![](https://futurekerala.in/wp-content/uploads/2024/04/Mahindraxuv.jpeg)
കൊച്ചി: മഹീന്ദ്രയുടെ പുതിയ എസ്യുവി ഇലക്ട്രിക് വാഹനങ്ങളായ എക്സ്ഇവി 9ഇ, ബിഇ 6 വാഹനങ്ങളുടെ വില പ്രഖ്യാപിച്ചു. എക്സ്ഇവി 9ഇ വാഹനത്തിന് 21.90 ലക്ഷം മുതല്‍ 30.50 ലക്ഷം രൂപ വരെയും ബിഇ 6ന് 18.90 ലക്ഷം മുതല്‍ 26.90 ലക്ഷം രൂപ വരെയുമാണ് എക്സ് ഷോറും വില. ഫെബ്രുവരി 14ന് രാവിലെ 9 മണി മുതല്‍ വാഹനങ്ങളുടെ ബുക്കിംഗ് ആരംഭിക്കും. മാര്‍ച്ച് പകുതിയോടെ പായ്ക്ക് ത്രീ വാഹനങ്ങള്‍ ലഭിച്ചു തുടങ്ങും. മറ്റുള്ളവ ജൂണ്‍, ആഗസ്റ്റ് മാസങ്ങളോടെ ലഭിക്കും. അഞ്ച് വേരിയന്‍റുകളിലാണ് ബിഇ 6 ലഭിക്കുക. 59 കിലോവാട്ട് ബാറ്ററി പായ്ക്കുള്ള വാഹനത്തിന് 18.90 ലക്ഷം രൂപയും, 59 കിലോവാട്ട് പായ്ക്ക് വണ്‍ എബൗവിന് 20.50 ലക്ഷം രൂപയും, 59 കിലോവാട്ട് പായ്ക്ക് ടുവിന് 21.90 ലക്ഷം രൂപയും, 59 കിലോവാട്ട് പായ്ക്ക് ത്രീ സെലക്റ്റിന് 24.50 ലക്ഷം രൂപയുമാണ് വില. വലിയ 79 കിലോവാട്ട് ബാറ്ററി ഉപയോഗിക്കുന്ന പായ്ക്ക് ത്രീ വാഹനത്തിന് 26.90 ലക്ഷം രൂപയാണ് വില. എവറസ്റ്റ് വൈറ്റ്, എവറസ്റ്റ് വൈറ്റ് – സാറ്റിന്‍, ഡീപ് ഫോറസ്റ്റ്, ടാംഗോ റെഡ്, ഡെസേര്‍ട്ട് മിസ്റ്റ്, ഡെസേര്‍ട്ട് മിസ്റ്റ് – സാറ്റിന്‍, ഫയര്‍സ്റ്റോം ഓറഞ്ച്, സ്റ്റെല്‍ത്ത് ബ്ലാക്ക് എന്നീ നിറഭേദങ്ങളിലാണ് വാഹനമെത്തുക. എക്സ്ഇവി 9ഇ വാഹനത്തിന്‍റെ നാല് വേരിയന്‍റുകളാണുള്ളത്. 59 കിലോവാട്ട് ഉപയോഗിക്കുന്ന പായ്ക്ക് വണ്ണിന് 21.90 ലക്ഷം രൂപയും, 59 കിലോവാട്ട് പായ്ക്ക് ടുവിന് 24.90 ലക്ഷം രൂപയും, 59 കിലോവാട്ട് പായ്ക്ക് ത്രീ സെലക്റ്റിന് 27.90 ലക്ഷം രൂപയുമാണ് വില. 79 കിലോവാട്ട് ബാറ്ററി ഉപയോഗിക്കുന്ന പായ്ക്ക് ത്രീക്ക് 30.50 ലക്ഷം രൂപയാണ് വില. എവറസ്റ്റ് വൈറ്റ്, ഡീപ് ഫോറസ്റ്റ്, ടാംഗോ റെഡ്, നെബുല ബ്ലൂ, ഡെസേര്‍ട്ട് മിസ്റ്റ്, റൂബി വെല്‍വെറ്റ്, സ്റ്റെല്‍ത്ത് ബ്ലാക്ക് എന്നീ നിറഭേദങ്ങളില്‍ വാഹനം ലഭ്യമാകും.