Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പരിഷ്‌കാരങ്ങള്‍ ഏറ്റുവാങ്ങി എംജി സെഡ്എസ് ഇവി ഇലക്ട്രിക് എസ്‌യുവി

എക്‌സ് ഷോറൂം വില 20,99,800 രൂപ മുതല്‍

2021 എംജി സെഡ്എസ് ഇവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എക്‌സൈറ്റ്, എക്‌സ്‌ക്ലുസീവ് എന്നീ രണ്ട് വേരിയന്റുകളില്‍ വൈദ്യുത എസ്‌യുവി ലഭിക്കും. യഥാക്രമം 20,99,800 രൂപയും 24,18,000 രൂപയുമാണ് എക്‌സ് ഷോറൂം വില.

ഹിംഗ്ലീഷ് വോയ്‌സ് കമാന്‍ഡുകള്‍ നല്‍കാന്‍ കഴിയുന്ന പരിഷ്‌കരിച്ച ഐസ്മാര്‍ട്ട് സിസ്റ്റം പുതിയ പതിപ്പിന് ലഭിച്ചു. ഈയിടെ അവതരിപ്പിച്ച 2021 ഹെക്ടര്‍ സീരീസില്‍ ഈ സാങ്കേതികവിദ്യ നല്‍കിയിരുന്നു. വിവിധ കാര്‍ ഫംഗ്ഷനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് 35 ഓളം ഹിംഗ്ലീഷ് വോയ്‌സ് കമാന്‍ഡുകള്‍ നല്‍കിയാല്‍ മതി. വാഹനം അനുസരിക്കും. സണ്‍റൂഫ് തുറക്കുന്നതിനും റേഡിയോ ഓണ്‍ ചെയ്യുന്നതിനും എയര്‍ കണ്ടീഷന്‍ ക്രമീകരിക്കുന്നതിനും ഹിംഗ്ലീഷില്‍ ശബ്ദ നിര്‍ദേശങ്ങള്‍ നല്‍കാം. ഇലക്ട്രിക് എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറന്‍സ് 16 എംഎം ഉയര്‍ത്തി. ഇപ്പോള്‍ 177 മില്ലിമീറ്ററാണ്. പുതിയ 215/55 ആര്‍17 ടയറുകളിലാണ് ഇപ്പോള്‍ എംജി സെഡ്എസ് ഇവി ഓടുന്നത്.

44.5 കിലോവാട്ട് ഔര്‍ ബാറ്ററിയാണ് ഇലക്ട്രിക് മോട്ടോറിന് കരുത്തേകുന്നത്. തുടര്‍ന്നും 143 ബിഎച്ച്പി കരുത്തും 353 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. പുതുതായി ഹൈടെക് ബാറ്ററിയാണ് പുതിയ പതിപ്പില്‍ നല്‍കിയിരിക്കുന്നത്. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 419 കിലോമീറ്റര്‍ സഞ്ചരിക്കാം. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 8.5 സെക്കന്‍ഡ് മതി. 50 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 50 മിനിറ്റിനുള്ളില്‍ 80 ശതമാനം ബാറ്ററി ചാര്‍ജ് ചെയ്യാം. സാധാരണ എസി ചാര്‍ജറാണെങ്കില്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതിന് ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ സമയം വേണം.

പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍, ഇന്റഗ്രേറ്റഡ് റിയര്‍ സ്‌പോയ്‌ലര്‍ എന്നിവ 2021 എംജി സെഡ്എസ് ഇവിയുടെ ഡിസൈന്‍ സവിശേഷതകളാണ്. പനോരമിക് സണ്‍റൂഫ്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂസ് കണ്‍ട്രോള്‍, ത്രീ ലെവല്‍ കൈനറ്റിക് എനര്‍ജി റിക്കവറി സിസ്റ്റം, ഡ്രൈവ് മോഡുകള്‍, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, ആറ് എയര്‍ബാഗുകള്‍, എച്ച്എസ്എ, എച്ച്ഡിസി, റിവേഴ്‌സ് പാര്‍ക്കിംഗ് കാമറ, സെന്‍സറുകള്‍, പെഡസ്ട്രിയന്‍ വാണിംഗ് സിസ്റ്റം എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

Maintained By : Studio3