February 13, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മ്യൂച്ച്വല്‍ഫണ്ട് വിതരണം, എന്‍.എസ്.ഇയും തപാല്‍ വകുപ്പും സഹകരിക്കുന്നു

1 min read

കൊച്ചി: ഗ്രാമീണ ജനതയുടെ സാമ്പത്തിക പങ്കാളിത്തം ഉറപ്പാക്കി താഴെത്തട്ടിലുള്ളവര്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തപാല്‍ വകുപ്പും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. സമൂഹത്തിന്റെ എന്‍.എസ്.ഇ. എം.എഫ് ഇന്‍വെസ്റ്റ് പ്ലാറ്റ്ഫോമുമായി സഹകരിച്ചുള്ള ഈ സംരംഭം, ഗ്രാമീണ മേഖലയിലെയും ചെറുകിട നഗരങ്ങളിലെയും ജനങ്ങളുടെ സമ്പാദ്യത്തെ ഉല്‍പ്പാദനക്ഷമമായ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യാനും അതുവഴി സുസ്ഥിരമായ സമ്പത്തിക വളര്‍ച്ചയും ലക്ഷ്യമിടുന്നു. തപാല്‍ വകുപ്പ് ജനറല്‍ മാനേജര്‍ മനീഷ ബന്‍സാല്‍ ബാദല്‍, എന്‍.എസ്.ഇ. ചീഫ് ബിസിനസ് ഡെവലപ്മെന്റ് ഓഫീസര്‍ ശ്രീറാം കൃഷ്ണന്‍ എന്നിവര്‍ എന്‍.എസ്.ഇ. മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ.യുമായ ആശിഷ് കുമാര്‍ ചൗഹാന്റെ സാന്നിധ്യത്തില്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടു. ധാരണാപത്രം അനുസരിച്ച് തപാല്‍ വകുപ്പിന്റെ 1.64 ലക്ഷത്തിലധികം വരുന്ന പോസ്റ്റ് ഓഫീസുകളുടെ വിപുലമായ ശൃംഖലയും ജനങ്ങള്‍ക്കിടയിലുള്ള വിശ്വാസവും എന്‍.എസ്.ഇ.യുടെ അത്യാധുനിക സാങ്കേതിക വിദ്യയും ഈ പങ്കാളിത്തത്തിലൂടെ ഒത്തുചേരും. തപാല്‍ വകുപ്പിന്റെ വിപുലമായ സ്വാധീനത്തിലൂടെ കര്‍ഷകര്‍, വീട്ടമ്മമാര്‍, തൊഴിലാളികള്‍, യുവാക്കള്‍ എന്നിവരിലേക്ക് ആധുനിക നിക്ഷേപ സൗകര്യങ്ങള്‍ എത്തിക്കാന്‍ ഈ സംരംഭം വഴി സാധിക്കും. ഉല്‍പ്പാദനക്ഷമമല്ലാതെ കിടക്കുന്ന ചെറുകിട സമ്പാദ്യത്തെ മൂലധന വിപണികളിലേക്ക് തിരിച്ചുവിടാനും, രാജ്യത്തിന്റെ സമഗ്രവും സന്തുലിതവുമായ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കാനും ഈ സഹകരണം അവസരമൊരുക്കുമെന്ന് എന്‍എസ്ഇ ചീഫ് ബിസിനസ് ഡെവലപ്മെന്റ് ഓഫീസര്‍ ശ്രീറാം കൃഷ്ണന്‍ പറഞ്ഞു. ധാരണാപത്ര വഴി മൊബൈല്‍ അല്ലെങ്കില്‍ ആധാര്‍ അധിഷ്ഠിത ഇ-കെ.വൈ.സി മുതല്‍ ഇടപാടുകള്‍ വരെയുള്ള എല്ലാ സേവനങ്ങളും എന്‍.എസ്.ഇ. പ്ലാറ്റ്ഫോം വഴി തപാല്‍ ഓഫീസുകളില്‍ ലഭ്യമാക്കും. ലളിതമായ നിക്ഷേപ രീതികള്‍ തപാല്‍ വകുപ്പിന്റെ വിശ്വാസ്യത നിലനിര്‍ത്തിക്കൊണ്ട്, ലളിതവും പരിമിതവുമായ നിക്ഷേപ മാര്‍ഗങ്ങളിലൂടെയുള്ള സ്വയം നിക്ഷേപം പ്രോത്സാഹിപ്പിക്കും.

  സന്ദീപ് കുമാര്‍ ഐഎഎസ് ടെക്നോപാര്‍ക്ക് സിഇഒ

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3