September 19, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യയിലെ മികച്ച തൊഴിലിടങ്ങൾ: മൈക്രോസോഫ്റ്റ്, ടാറ്റാ കണ്‍സള്‍ട്ടന്‍സി, ആമസോണ്‍…

1 min read

കൊച്ചി: മൈക്രോസോഫ്റ്റിനെ ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴില്‍ ബ്രാന്‍ഡായി 2024-ലെ റന്‍ഡ്സ്റ്റാഡ് എംപ്ലോയര്‍ ബ്രാന്‍ഡ് റിസര്‍ച്ച് കണ്ടെത്തി. സമഗ്രവും സ്വതന്ത്രവുമായി തൊഴില്‍ദാതാക്കളെ കുറിച്ച് ആഗോളതലത്തില്‍ എല്ലാ വര്‍ഷവും ആഴത്തിലുള്ള പഠനമാണ് റന്‍ഡ്സ്റ്റാഡ് ഇന്ത്യ സംഘടിപ്പിക്കുന്നത്. സാമ്പത്തിക ആരോഗ്യം, മികച്ച അംഗീകാരം, തൊഴില്‍ രംഗത്ത് വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ തുടങ്ങി തൊഴില്‍ നല്‍കുന്നവരെ വിലയിരുത്തുന്ന മൂന്നു ഘടകങ്ങളിലും മൈക്രോസോഫ്റ്റ് വളരെ ഉയര്‍ന്ന നിലയിലാണെന്നു സര്‍വേ ചൂണ്ടിക്കാട്ടുന്നു. ടിസിഎസ് രണ്ടാം സ്ഥാനത്തും ആമസോണ്‍ മൂന്നാം സ്ഥാനത്തും എത്തി. നിരന്തരമായി മാറിക്കൊണ്ടിരിക്കുന്ന രാജ്യത്തെ തൊഴില്‍ മേഖലയിലെ ഏറ്റവും പുതിയ പ്രവണതകള്‍ കൂടിയാണ് സര്‍വേ വെളിപ്പെടുത്തിയത്. ജീവിതവും ജോലിയും തമ്മിലുള്ള സന്തുലനമാണ് ജീവനക്കാര്‍ക്കിടയിലെ ഏറ്റവും മുന്‍ഗണനയുള്ള ഘടകം. തുല്യമായ അവസരങ്ങള്‍ ലഭിക്കുന്നതാണ് അടുത്ത ഏറ്റവും പ്രധാന ഘടകം. ശമ്പളത്തേയും മറ്റ് ആനുകൂല്യങ്ങളേയുംകാള്‍ ഇതിനു ജീവനക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. വനിതാ ജീവനക്കാര്‍ക്കിടയില്‍ ഇതിനു കൂടുതല്‍ പ്രാധാന്യമാണുള്ളത്. മൈക്രോസോഫ്റ്റ്, ടാറ്റാ കണ്‍സള്‍ട്ടന്‍സി, ആമസോണ്‍, ടാറ്റാ പവര്‍ കമ്പനി, ടാറ്റാ മോട്ടോര്‍സ്, സാംസഗ് ഇന്ത്യ, ഇന്‍ഫോസിസ്, എല്‍ ആന്‍റ് ടി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മേഴ്‌സിഡസ് ബെന്‍സ് എന്നിവയാണ് 2024-ൽ ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴില്‍ ബ്രാന്‍ഡുകള്‍.

  സ്‌കോളര്‍ഷിപ്പുമായി മഹീന്ദ്ര

ജീവിതച്ചെലവ് വര്‍ധിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ലഭിക്കുന്ന കുറഞ്ഞ വേതനം മൂലം 34 ശതമാനം പേരും ജോലി ഉപേക്ഷിക്കുന്നതായി സര്‍വേ കണ്ടെത്തി. അതേ സമയം 29 ശതമാനം പേര്‍ക്കു മാത്രം പണപ്പെരുപ്പത്തെ മറികടക്കുന്ന വേതനം ലഭിക്കുന്നതായും ജീവിതച്ചെലവു വര്‍ധനവിനെ പൂര്‍ണമായി മറികടക്കാന്‍ സാധിക്കുന്നതായും കാണ്ടെത്തി. 40 ശതമാനം പേര്‍ക്ക് പണപ്പെരുപ്പത്തെ തുടര്‍ന്നു വേതനത്തില്‍ ഉയര്‍ച്ച ലഭിക്കുന്നുണ്ടെങ്കിലും അതു ചെലവുകള്‍ മറികടക്കാനാവാത്ത സ്ഥിതിയാണ്. ഇന്ത്യന്‍ തൊഴില്‍ സേനയിലെ നാലില്‍ മൂന്നിലേറെ പേര്‍ തൊഴില്‍ ദാതാക്കള്‍ അവരുടെ എല്ലാ രംഗത്തെ പ്രതീക്ഷകളും നിറവേറ്റുന്നതായി വിശ്വസിക്കുന്നു. മികച്ച തൊഴില്‍ ദാതാവ് എന്ന നിലയിലെ വിലയിരുത്തലുകള്‍ നടത്താന്‍ ബിസിനസുകള്‍ക്കുള്ള സമഗ്രമായ ഗൈഡാണ് റന്‍ഡ്സ്റ്റാഡ് എംപ്ലോയര്‍ ബ്രാന്‍ഡ് റിസര്‍ച്ചെന്ന് റന്‍ഡ്സ്റ്റാഡ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ പിഎസ് വിശ്വനാഥ് പറഞ്ഞു. തൊഴില്‍സേനയുടെ മാറിക്കൊണ്ടിരിക്കുന്ന പ്രതീക്ഷകളും ഈ വര്‍ഷത്തെ സര്‍വേയില്‍ നിന്നുള്ള കാഴ്ചപ്പാടുകള്‍ വ്യക്തമാക്കുന്നു. കഴിവുകളുള്ള ഒരു സമൂഹം ജോലിക്കായി ബ്രാന്‍ഡുകളെ തെരഞ്ഞെടുക്കുന്നത് കൂടുതല്‍ അവബോധത്തോടെയായിരിക്കും. അവരുടെ കാഴ്ചപ്പാടുകളും മുന്‍ഗണനകളും മനസിലാക്കേണ്ടത് ഇവിടെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ആക്സിസ് ബാങ്ക് വെല്‍ത്ത് മാനേജ്മെന്‍റ് സേവനം വ്യാപിപ്പിക്കുന്നു

ശമ്പളവും ആനുകൂല്യങ്ങളും ഏറെ പ്രസക്തമാണെങ്കിലും ജോലിയും ജീവിതവും തമ്മിലുള്ള സന്തുലനം പോലെ മറ്റ് നേട്ടങ്ങളും ഇന്ന് ഏറെ പ്രസക്തമാണ്. ജോലി മാറുന്ന സ്വഭാവവും ഇന്ത്യയില്‍ സ്ഥിരത കൈവരിക്കുകയാണ്. മില്ലേനിയല്‍ വിഭാഗത്തില്‍ പെട്ടവരാണ് ഇക്കാര്യത്തില്‍ കൂടുതല്‍ മുന്നിലുള്ളത്. 33 ശതമാനം പേര്‍ കഴിഞ്ഞ ആറു മാസത്തില്‍ തൊഴില്‍ മാറിയപ്പോള്‍ 47 ശതമാനം പേര്‍ വരുന്ന ആറു മാസത്തില്‍ തൊഴില്‍ മാറാന്‍ പദ്ധതിയിടുകയും ചെയ്യുന്നു. ജീവിതവും ജോലിയും തമ്മിലുള്ള സന്തുലനമാണ് ഇവരില്‍ ഭൂരിഭാഗവും ജോലി മാറുന്നതിനു പിന്നിലുള്ള പ്രധാന കാരണം. തൊഴിലില്‍ മുന്നേറാനുള്ള അവസരങ്ങള്‍ ഇല്ലാത്തതു മൂലം ജോലി മാറുന്നത് 38 ശതമാനം പേരാണെന്നും സര്‍വേ വ്യക്തമാക്കുന്നു. നിര്‍മിത ബുദ്ധിയുടെ സ്ഥിരമായ ഉപയോഗം സര്‍വേയില്‍ പങ്കെടുത്തവരില്‍ പകുതിയോളം പേരില്‍ കാണാനായി. നിര്‍മിത ബുദ്ധി തങ്ങളുടെ ജോലിയെ വരുന്ന അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ബാധിക്കുമെന്ന് 88 ശതമാനം പേരും വിശ്വസിക്കുന്നതായും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

  സോഷ്യല്‍ ഇംപാക്റ്റ് പുരസ്കാരം ജെന്‍ റോബോട്ടിക്സിന്
Maintained By : Studio3