October 10, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഓള്‍ ഇലക്ട്രിക് വാഗണ്‍ആര്‍ പരീക്ഷണം തുടരുന്നു

1 min read

നിലവിലെ മാരുതി സുസുകി വാഗൺആർ

[perfectpullquote align=”left” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=”18″]എക്‌സോസ്റ്റ് മഫ്‌ളര്‍ ഇല്ലാത്ത മാരുതി സുസുകി വാഗണ്‍ആര്‍ പരീക്ഷണ ഓട്ടം നടത്തുന്നതായി കണ്ടെത്തി[/perfectpullquote]
ന്യൂഡെല്‍ഹി: എക്‌സോസ്റ്റ് മഫ്‌ളര്‍ ഇല്ലാത്ത മാരുതി സുസുകി വാഗണ്‍ആര്‍ പരീക്ഷണ ഓട്ടം നടത്തുന്നതായി കണ്ടെത്തി. അതുകൊണ്ടുതന്നെ ടോള്‍ ബോയ് ഹാച്ച്ബാക്കിന്റെ പ്രൊഡക്ഷന്‍ സ്‌പെക് ഇലക്ട്രിക് വേര്‍ഷനായിരിക്കും ഈ വാഹനമെന്നാണ് മനസ്സിലാക്കുന്നത്. ടൊയോട്ടയുമായുള്ള സംയുക്ത സംരംഭത്തിന്റെ ഭാഗമായി ഇലക്ട്രിക് വാഗണ്‍ആര്‍ വിപണിയിലെത്താനാണ് സാധ്യത. വാഹനങ്ങളും പ്ലാറ്റ്‌ഫോമുകളും പവര്‍ട്രെയ്‌നുകളും പങ്കുവെയ്ക്കുന്നതാണ് സുസുകിയും ടൊയോട്ടയും തമ്മിലുള്ള സഹകരണം.

  വെര്‍ടസ് ജിടി പ്ലസ് സ്പോര്‍ട്ടും, ജിടി ലൈനും പുറത്തിറക്കി ഫോക്സ്വാഗണ്‍ ഇന്ത്യ

2018 മുതല്‍ ജാപ്പനീസ് സ്‌പെക് വാഗണ്‍ആര്‍ ഇവി പരീക്ഷിച്ചുവരികയാണ് മാരുതി സുസുകി. മാരുതി സുസുകിയില്‍നിന്നുള്ള ആദ്യ ഇലക്ട്രിക് വാഹനമായിരിക്കും വാഗണ്‍ആര്‍ ഇവി. അടുത്ത വര്‍ഷം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്റ്റാന്‍ഡേഡ് വാഗണ്‍ആര്‍ ഹാച്ച്ബാക്കിന്റെ അതേ ഛായാരൂപം ലഭിച്ചതാണ് ഇലക്ട്രിക് വാഗണ്‍ആര്‍. എന്നാല്‍ പരീക്ഷണം നടത്തുന്ന ഇലക്ട്രിക് വേര്‍ഷനില്‍ ചില മാറ്റങ്ങള്‍ കാണാം. സ്ലീക്ക് ഗ്രില്‍ സഹിതം പുനര്‍രൂപകല്‍പ്പന ചെയ്ത മുന്‍ഭാഗം, എല്‍ഇഡി ലൈറ്റുകളോടെ സ്പ്ലിറ്റ് ഹെഡ്‌ലാംപ് സംവിധാനം എന്നിവ നല്‍കി. ടെയ്ല്‍ലാംപുകളും എല്‍ഇഡിയാണ്. ഷീറ്റ് മെറ്റലില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. എന്നാല്‍ അലോയ് വീലുകള്‍ ഇഗ്നിസ് ഉപയോഗിക്കുന്നതാണെന്ന് തോന്നുന്നു.

  വെര്‍ടസ് ജിടി പ്ലസ് സ്പോര്‍ട്ടും, ജിടി ലൈനും പുറത്തിറക്കി ഫോക്സ്വാഗണ്‍ ഇന്ത്യ

കാറിനകത്ത്, സ്റ്റാന്‍ഡേഡ് മോഡലില്‍നിന്ന് വ്യത്യസ്തമായി റീഡിസൈന്‍ ചെയ്ത അപോള്‍സ്റ്ററി, അലങ്കാരങ്ങള്‍ എന്നിവ ലഭിക്കുമായിരിക്കും. ക്ലൈമറ്റ് കണ്‍ട്രോള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ഫീച്ചറുകളായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാത്രമല്ല, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 7 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, സ്റ്റിയറിംഗില്‍ സ്ഥാപിച്ച ഓഡിയോ കണ്‍ട്രോളുകള്‍, റിമോട്ട് ലോക്കിംഗ്, മള്‍ട്ടി ഇന്‍ഫൊ ഡിസ്‌പ്ലേ, ഇരട്ട എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, പിറകില്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ ഉള്‍പ്പെടെയുള്ള മിക്ക ഫീച്ചറുകളും ഇലക്ട്രിക് വാഹനത്തിലും ഉണ്ടായിരിക്കും.

  വെര്‍ടസ് ജിടി പ്ലസ് സ്പോര്‍ട്ടും, ജിടി ലൈനും പുറത്തിറക്കി ഫോക്സ്വാഗണ്‍ ഇന്ത്യ

ഇലക്ട്രിക് വാഹനത്തിന്റെ സാങ്കേതിക സ്‌പെസിഫിക്കേഷനുകള്‍ മാരുതി സുസുകി വെളിപ്പെടുത്താന്‍ പോകുന്നതേയുള്ളൂ. ഉപയോക്താക്കളുടെ സൗകര്യത്തിനായി എനര്‍ജി റീജനറേഷന്‍, അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് എന്നിവ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ഏകദേശം 200 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിഞ്ഞേക്കും. നിലവിലെ വാഗണ്‍ആര്‍ മോഡലിനേക്കാള്‍ ഇലക്ട്രിക് ഹാച്ച്ബാക്കിന് വില കൂടുതലായിരിക്കും. വരാനിരിക്കുന്ന മഹീന്ദ്ര ഇ കെയുവി 100 ആയിരിക്കും എതിരാളി.

Maintained By : Studio3