October 12, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബിഎംഡബ്ല്യു എക്‌സ്7 എം50ഡി ‘ഡാര്‍ക്ക് ഷാഡോ’ എഡിഷന്‍ ഇന്ത്യയില്‍

1 min read

[perfectpullquote align=”left” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=”18″]എക്‌സ് ഷോറൂം വില 2.02 കോടി രൂപ[/perfectpullquote]

ബിഎംഡബ്ല്യു എക്‌സ്7 എസ്‌യുവിയുടെ ‘ഡാര്‍ക്ക് ഷാഡോ’ ലിമിറ്റഡ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.02 കോടി രൂപയാണ് എക്‌സ് ഷോറൂം വില. ബവേറിയന്‍ കാര്‍ നിര്‍മാതാക്കളുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുടെ ആദ്യ സ്‌പെഷല്‍ എഡിഷന്‍ മോഡലാണ് ‘ഡാര്‍ക്ക് ഷാഡോ’. ആഗോളതലത്തില്‍ 500 യൂണിറ്റ് മാത്രമാണ് നിര്‍മിക്കുന്നത്. യുഎസിലെ സൗത്ത് കരോലിനയിലെ സ്പാര്‍ട്ടന്‍ബര്‍ഗ് പ്ലാന്റിലാണ് ഉല്‍പ്പാദനം. പ്രത്യേക പതിപ്പിന്റെ സ്റ്റൈലിംഗ് നിര്‍വഹിച്ചിരിക്കുന്നത് കമ്പനിയുടെ എക്‌സ്‌ക്ലുസീവ് കസ്റ്റമൈസേഷന്‍ വിഭാഗമായ ‘ബിഎംഡബ്ല്യു ഇന്‍ഡിവിജ്വല്‍’ ആണ്. ‘ഫ്രോസണ്‍ ആര്‍ട്ടിക് ഗ്രേ’ മെറ്റാലിക് എന്ന് ബിഎംഡബ്ല്യു പേര് നല്‍കിയ പ്രത്യേക പെയിന്റ് ഫിനിഷ് ലഭിച്ചതാണ് ഡാര്‍ക്ക് ഷാഡോ എഡിഷന്റെ ഏറ്റവും വലിയ സവിശേഷത. ബിഎംഡബ്ല്യു തങ്ങളുടെ ഏതെങ്കിലുമൊരു കാറില്‍ ഇത്തരമൊരു പെയിന്റ് ഫിനിഷ് ഇതാദ്യമായാണ് നല്‍കുന്നത്.

  വെര്‍ടസ് ജിടി പ്ലസ് സ്പോര്‍ട്ടും, ജിടി ലൈനും പുറത്തിറക്കി ഫോക്സ്വാഗണ്‍ ഇന്ത്യ

പുതിയ നിറത്തിന് അനുയോജ്യമാകുംവിധം വാഹനത്തിന് പുറത്തായി കറുത്ത ഘടകങ്ങള്‍ നല്‍കി. മുന്നിലെ വലിയ കിഡ്‌നി ഗ്രില്ലിന് ലഭിച്ചത് ഡാര്‍ക്ക് ക്രോം ഫിനിഷ്. ബി, സി കോളങ്ങളിലായി വശങ്ങളിലെ വിന്‍ഡോകള്‍ക്ക് ചുറ്റിലും ഡാര്‍ക്ക് ക്രോം ഫിനിഷ് തന്നെ. പുറത്തെ കണ്ണാടികളുടെ അടിഭാഗത്ത് കറുപ്പ് നിറം നല്‍കി. എയര്‍ ഇന്‍ടേക്കുകളില്‍ കൂടാതെ എം സ്‌പോര്‍ട്‌സ് എക്‌സോസ്റ്റ് സംവിധാനത്തിന്റെ ടെയ്ല്‍പൈപ്പുകള്‍ പൊതിഞ്ഞതും ബ്ലാക്ക് ക്രോമിലാണ്. ‘ജെറ്റ് ബ്ലാക്ക്’ മാറ്റ് ഫിനിഷോടുകൂടി വി സ്‌പോക്ക് ഡിസൈന്‍ ലഭിച്ചതും ഭാരം കുറഞ്ഞതുമായ 22 ഇഞ്ച് എം അലോയ് വീലുകളാണ് ഉപയോഗിക്കുന്നത്.

  വെര്‍ടസ് ജിടി പ്ലസ് സ്പോര്‍ട്ടും, ജിടി ലൈനും പുറത്തിറക്കി ഫോക്സ്വാഗണ്‍ ഇന്ത്യ

6 സീറ്റ്, 7 സീറ്റ് ക്രമീകരണങ്ങളില്‍ ‘ഡാര്‍ക്ക് ഷാഡോ’ എഡിഷന്‍ ലഭിക്കും. ഡ്രൈവര്‍ക്കും മുന്നിലെ യാത്രക്കാരനുമായി മെമ്മറി ഫംഗ്ഷന്‍ സഹിതം ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന കംഫര്‍ട്ട് സീറ്റുകള്‍ നല്‍കി. കോണ്‍ട്രാസ്റ്റ് തുന്നലുകള്‍ സഹിതം ഡുവല്‍ ടോണ്‍ നൈറ്റ് ബ്ലൂ/ബ്ലാക്ക് തീം ലഭിച്ച ‘ഇന്‍ഡിവിജ്വല്‍ മറീനോ’ ഫുള്‍ ലെതര്‍ അപോള്‍സ്റ്ററിയാണ് കാബിനില്‍ നല്‍കിയത്. അല്‍ക്കാന്ററ ഫിനിഷോടുകൂടി ‘നൈറ്റ് ബ്ലൂ’ ലഭിച്ച ‘ബിഎംഡബ്ല്യു ഇന്‍ഡിവിജ്വല്‍’ റൂഫ് ലൈനര്‍ മറ്റൊരു സവിശേഷതയാണ്. പിയാനോ ബ്ലാക്ക് ഷേഡ് ലഭിച്ചതാണ് സെന്റര്‍ കണ്‍സോള്‍. സവിശേഷമായ ക്രിസ്റ്റല്‍ ഗിയര്‍ ലിവര്‍ നല്‍കി. എസ്‌യുവിയുടെ ‘എം സ്‌പോര്‍ട്ട്’ വേരിയന്റിന് സമാനമാണ് മറ്റ് കാബിന്‍ ഫീച്ചറുകള്‍.

  വെര്‍ടസ് ജിടി പ്ലസ് സ്പോര്‍ട്ടും, ജിടി ലൈനും പുറത്തിറക്കി ഫോക്സ്വാഗണ്‍ ഇന്ത്യ

ബിഎംഡബ്ല്യു എക്‌സ്7 എസ്‌യുവിയുടെ എല്ലാ എന്‍ജിന്‍ ഓപ്ഷനുകളിലും ഡാര്‍ക്ക് ഷാഡോ എഡിഷന്‍ ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഇന്ത്യയില്‍ എം50ഡി എന്ന ടോപ് വേരിയന്റില്‍ മാത്രമായിരിക്കും ‘ഡാര്‍ക്ക് ഷാഡോ’ എഡിഷന്‍ ലഭിക്കുന്നത്. 3.0 ലിറ്റര്‍, 6 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. ഈ വേരിയന്റില്‍ ഏകദേശം 400 ബിഎച്ച്പി കരുത്തും 760 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കുംവിധം എന്‍ജിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 8 സ്പീഡ് സ്റ്റെപ്‌ട്രോണിക് സ്‌പോര്‍ട്ട് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെച്ചു. മൂന്നക്ക വേഗം കൈവരിക്കാന്‍ 5.4 സെക്കന്‍ഡ് മതി. 30ഡി, 40ഐ എന്നീ മറ്റ് രണ്ട് വേരിയന്റുകളിലും ബിഎംഡബ്ല്യു എക്‌സ്7 സ്റ്റാന്‍ഡേഡ് വേര്‍ഷന്‍ ലഭ്യമാണ്.

Maintained By : Studio3