Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബംഗാളില്‍ വ്യാപക അക്രമം : പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുമെന്ന് ബിജെപി

1 min read

ന്യൂഡെല്‍ഹി: പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായി തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപകമായ അക്രമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യപ്പെടുകയാണ്. വീടുകളും ആക്രമിക്കപ്പെട്ടു. ഇതിനിടെ പാര്‍ട്ടി അതില്‍ വിശ്വസിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുമെന്ന് ബിജെപി ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. വെര്‍ച്വല്‍ പത്രസമ്മേളനത്തില്‍ ബിജെപി വക്താവ് ഡോ. സാംബിത് പത്ര പറഞ്ഞു, “ഞങ്ങള്‍ ഇന്ന് ബംഗാളിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയാണ്, ബിജെപിയെ വിശ്വസിച്ച ബംഗാളിലെ 2.28 കോടി വോട്ടര്‍മാര്‍ക്കൊപ്പം ഞങ്ങള്‍ നില്‍ക്കുന്നു.”

‘2.28 കോടി ബംഗാളികളാണ് ബിജെപിക്ക് വോട്ട് ചെയ്തത്. അവരവര്‍ക്ക് ഇഷ്ടമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വോട്ടുചെയ്യാനുള്ളസ്വാതന്ത്ര്യം അവരുടെ ജനാധിപത്യ അവകാശമല്ലേ? മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ടിഎംസി സര്‍ക്കാര്‍ അവരെ പരിപാലിക്കുമോ? അതേ അവര്‍ക്ക് ജനാധിപത്യ അവകാശമില്ലേ?’ സാംബിത് പത്ര ചോദിച്ചു. പശ്ചിമ ബംഗാളിലെ സ്ഥിതി അവിശ്വസനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇത്തരം രംഗങ്ങള്‍ കണ്ടിട്ടില്ല. ബംഗാള്‍ കത്തിക്കൊണ്ടിരിക്കുകയാണ്. വോട്ടെടുപ്പില്‍ വിജയിച്ചതിന് ശേഷം മഹാമനസ്കതയാണ് ഉണ്ടാകേണ്ടത്. ബംഗാളില്‍ നടക്കുന്ന അക്രമങ്ങള്‍ വേദനാജനകവും സങ്കടകരവുമാണെന്ന് പത്ര പറഞ്ഞു.

പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടി ജനങ്ങള്‍ക്കൊപ്പമുണ്ടായിരിക്കുമെന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് അയച്ച സന്ദേശത്തില്‍ പത്ര പറഞ്ഞു. നിങ്ങളെ പിന്തുണക്കുകയും ചെയ്യും. ടിഎംസിയുടെ അക്രമങ്ങളില്‍ പരിക്കേറ്റവരെ ബിജെപി ദേശീയ പ്രസിഡന്‍റ് ജെ പി നദ്ദ നേരിട്ട് സന്ദര്‍ശിക്കും. നദ്ദയെയും മുന്‍പ് ടിഎംസി ഗുണ്ടകള്‍ അക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ബിജെപിയുടെ വനിതാ പ്രവര്‍ത്തകര്‍ക്കെതിരെയും വ്യാപകമായ അക്രമം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന മുഖ്യമന്ത്രി വനിതയായിട്ടുകൂടി ഇത് തടയാന്‍ മമത ശ്രമിക്കുന്നില്ലെന്നും ബിജെപി ആരോപിച്ചു.

ടിഎംസിയുടെ പ്രവര്‍ത്തനം നാസി ജര്‍മ്മനിയുടെ ഫാസിസമാണ് ഓര്‍മിപ്പിക്കുന്നതെന്ന് ബിജെപി നേതാവ് അനിര്‍ബാന്‍ ഗാംഗുലി പറഞ്ഞു.ഇത് ഒരു ഫാസിസ്റ്റ് സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം സംഭവങ്ങള്‍ ഒരു ജനാധിപത്യ സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ നടക്കുന്നില്ല.അരവിന്ദ് കേജ്രിവാള്‍, ശരദ് പവാര്‍ തുടങ്ങിയവര്‍ ഇന്ന് എവിടെയാണ്, ബംഗാളിലെ ജനങ്ങളെക്കുറിച്ച് അവര്‍ എന്തിനാണ് മൗനം പാലിക്കുന്നത്, അദ്ദേഹം ചോദിക്കുന്നു.

‘ബംഗാളില്‍ ടിഎംസിക്ക് വോട്ട് ചെയ്ത ജനങ്ങള്‍, നിങ്ങളുടെ മനഃസാക്ഷി പരിശോധിച്ച് ഇതിന് ഉത്തരം നല്‍കുക – ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്, ശരിയാണോ? ഈ സാഹചര്യം നല്ലതാണോ- ഗാംഗുലി ചോദിക്കുന്നു.

Maintained By : Studio3