Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വിവിധ അക്രമങ്ങളില്‍ 14മരണം; പാര്‍ട്ടി ഓഫീസുകളും തകര്‍ത്തു

കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അഴിച്ചുവിട്ട അക്രമങ്ങളില്‍ ഇന്നലെ വൈകിട്ടുവരെ കുറഞ്ഞത് 14 പേര്‍ കൊലചെയ്യപ്പെട്ടു. അക്രമങ്ങള്‍ ഇപ്പോഴും തടസമില്ലാതെ തുടരുകയാണ്. എല്ലാ പാര്‍ട്ടികളും അക്രമം തങ്ങളുടെ കേഡര്‍മാരെ ബാധിച്ചുവെന്ന് അവകാശപ്പെടുന്നു. ബിജെപിയുടെ ഒന്‍പത് പ്രവര്‍ത്തകര്‍ ഇതുവരെ കൊല്ലപ്പെട്ടതായി പാര്‍ട്ടി പറയുന്നു.തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) തങ്ങളുടെ മൂന്ന് പ്രവര്‍ത്തകര്‍ മരിച്ചുവെന്ന് അവകാശപ്പെട്ടു. അതേസമയം സിപിഐയും ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടും തങ്ങള്‍ക്ക് ഒരു പ്രവര്‍ത്തകനെ നഷ്ടപ്പെട്ടതായും പറയുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ രണ്ട് വനിതാപ്രവര്‍ത്തകരെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത് വ്യാജമാണെന്ന് പശ്ചിമ ബംഗാള്‍ പോലീസ് ട്വീറ്റില്‍ അറിയിച്ചു.അതേസമയം വിവിധ ജില്ലകളില്‍ നിന്ന് 14 മരണങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. ഇതോടൊപ്പം പാര്‍ട്ടി ഓഫീസുകള്‍ക്കെതിരായ ആക്രമണങ്ങളും സ്വകാര്യ സ്വത്ത് കൊള്ളയടിക്കലും സംബന്ധിച്ചും വാര്‍ത്തകളുണ്ട്.

ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍ തിങ്കളാഴ്ച മുതല്‍ ഡിജിപിയുമായും സംസ്ഥാന ആഭ്യന്തര സെക്രട്ടറിയുമായും നിരവധി കൂടിക്കാഴ്ചകള്‍ നടത്തി. ചൊവ്വാഴ്ച രാജ്ഭവനില്‍ വെച്ച് നടത്തിയ ഒരു മണിക്കൂര്‍ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയുമായി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് സ്ഥിതിഗതികള്‍ അറിയിച്ചതായും അദ്ദേഹം ട്വീറ്റ് ചെയ്തു.

Maintained By : Studio3