Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോടിയേരിയെ തിരികെയെത്തിക്കാന്‍ പിണറായി ഒരുങ്ങുന്നു

1 min read

തിരുവനന്തപുരം: സിപിഐ-എം നയിച്ച ഇടതുമുന്നണിയെ തുടര്‍ച്ചയായ രണ്ടാം തവണയും വിജയത്തിലെത്തിച്ചതിനു ശേഷം പിണറായി വിജയന്‍ ഇപ്പോള്‍ കോടിയേരി ബാലകൃഷ്ണനെ തിരിച്ചുകൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ വര്‍ഷം ചികിത്സയ്ക്കായി പോകുന്നതിന് അദ്ദേഹത്തിന് മാന്യമായ ഒരു ഇടവേള ലഭിച്ചിരുന്നു.തന്‍റെ മക്കള്‍ കാരണം കോടിയേരി പാര്‍ട്ടിയിലും മറ്റ് ഭാഗങ്ങളില്‍ നിന്നും ഒരു വിഭാഗത്തിന്‍റെ ശക്തമായി എതിര്‍പ്പ് നേരിടുന്നുണ്ട്. ഇളയ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്-ബെംഗളൂരു യൂണിറ്റ് അറസ്റ്റുചെയ്തിരുന്നു. ഇപ്പോള്‍ പോലും അദ്ദേഹം ബെംഗളൂരുവിലെ ജയിലിലാണ്.

ബാലകൃഷ്ണന്‍റെ മൂത്തമകന്‍ ബിനോയ് കൊടിയേരിയും ഒരു കേസില്‍ കുടുങ്ങി. മകന്‍റെ പിതാവ് ബിനോയ് ആണെന്നവാദവുമായി ബീഹാറില്‍ നിന്നുള്ള ഒരു സ്ത്രീ കോടതിയില്‍ പോയിരുന്നു.ഇതില്‍ മുംബൈയിലെ കോടതിയില്‍ നിന്നുള്ള അന്തിമ വിധി ഇനിയും ലഭിച്ചിട്ടില്ല. കൂടാതെ അദ്ദേഹം ചികിത്സയിലുമായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബറിലാണ് അദ്ദേഹത്തിന് പാര്‍ട്ടി അവധി നല്‍കിയത്. പകരം ഇടത് ഡെമോക്രാറ്റിക് ഫ്രണ്ട് കണ്‍വീനര്‍ എ.വിജയരാഘവനെ പാര്‍ട്ടിയുടെ ആക്ടിംഗ് സെക്രട്ടറിയായി കൊണ്ടുവന്നു.

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ തൊട്ടിലായ കണ്ണൂരില്‍ നിന്നാണ് വരുന്നത്, അതിനാല്‍ അവര്‍ക്കിടയില്‍ ആരോഗ്യകരമായ ഒരു ബന്ധമുണ്ട്. പാര്‍ട്ടിയുടെ പ്രദാന പദവികളിലെത്തുമ്പോള്‍ ആദ്യം പരിഗണിക്കുക കണ്ണൂര്‍ ലോബിയില്‍ ഉള്ളവരെയാണ്. കാബിനറ്റ് പോര്‍ട്ട്ഫോളിയോകള്‍ വിതരണം ചെയ്യുമ്പോഴും പാര്‍ട്ടിയില്‍ മുന്‍നിരയിലുള്ളത് കണ്ണൂര്‍ ലോബിയാണ്. എന്നാല്‍ രണ്ടുതവണ എംഎല്‍എമാരായവര്‍ക്ക് വീണ്ടും മത്സരിക്കുന്നതില്‍ പാര്‍ട്ടി വിലക്കേര്‍പ്പെടുത്തിയത് മുതിര്‍ന്ന നേതാവായ ഇ പി ജയരാജനെപ്പോലുള്ളവര്‍ക്ക് തിരിച്ചടിയായി. ആദ്യ പിണറായി മന്ത്രിസഭയിലെ രണ്ടാം സ്ഥാനക്കാരനായിരുന്നു അദ്ദേഹം. പകരം എംവി ഗോവിന്ദനെ കൊണ്ടുവന്നു. അദ്ദേഹം മത്സരിച്ച് വിജയിച്ചു, ഒരു പ്രധാന പോര്‍ട്ട്ഫോളിയോ നേടാന്‍ ഒരുങ്ങുകയാണ്. സാധ്യതകള്‍പരിഗണിക്കുകയാണെങ്കില്‍ പിണറായി കഴിവതും ഉടന്‍ തന്നെ കോടിയേരിയെയും തിരികെയെത്തിക്കും.

‘അത് ഉടന്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു, “നിരൂപകര്‍ പറയുന്നു. 2015 ല്‍ ആലപ്പുഴയില്‍ നടന്ന 21-ാമത് സംസ്ഥാന പാര്‍ട്ടി സമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ സിപിഐ-എം സംസ്ഥാന സെക്രട്ടറിയാകുന്നത്. 17 വര്‍ഷക്കാലം ആ പദവിയിലിരുന്ന വിജയന് പകരക്കാരനായി.

കോവിഡ് പാന്‍ഡെമിക്, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവ കാരണം 23-ാമത് സംസ്ഥാന പാര്‍ട്ടി സമ്മേളനം മാറ്റിവച്ചു. ഇനിയാണ് അത് നടക്കേണ്ടത്. ചില കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചനകള്‍ അനുസരിച്ച് സമ്മേളനത്തിന്‍റെ തീയതികള്‍ പ്രഖ്യാപിക്കുന്നതിനുമുമ്പ് കോടിയേരി തിച്ചെത്തി ചുമതലയേല്‍ക്കും. അദ്ദേഹത്തിന് കീഴിലായിരിക്കും പരിപാടി നടക്കുക.

Maintained By : Studio3