January 27, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ലോര്‍ഡ്‌സ് മാര്‍ക് ഇന്‍ഷുറന്‍സിന് പുതിയ ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോം

കൊച്ചി: ലോര്‍ഡ്‌സ് മാര്‍ക് ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ബിമാകവച് എന്ന പേരില്‍ ആധുനിക ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോം ആരംഭിച്ചു. ലൈഫ് ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ജനറല്‍ ഇന്‍ഷുറന്‍സ് പോളിസികളാണ് ബിമാകവചില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഏറ്റവും നൂതനമായ സൈബര്‍ സുരക്ഷയും അനുബന്ധ സൗകര്യങ്ങളും അടങ്ങിയതാണ് ഡിജിറ്റല്‍ പ്‌ളാറ്റ് ഫോം. നൂറിലധികം കോര്‍പറേറ്റുകളേയും പത്തു ലക്ഷത്തിലേറെ ചെറുകിട ഇടപാടുകരേയും ബിമാ കവച് ലക്ഷ്യം വെക്കുന്നു. പോളിസി വില്‍പന, കൗണ്‍സലിംഗ്, ഫലപ്രദമായ ക്‌ളെയിം തീര്‍പ്പ് തുടങ്ങിയവയും ഉപഭോക്താക്കള്‍ക്ക് ഓരോ ഘട്ടത്തിലും ആവശ്യമായ നിര്‍ദ്ദേശങ്ങളും പ്്‌ളാറ്റ്‌ഫോമില്‍ ലഭ്യമാകും. യുപിഐ, ഗൂഗിള്‍പേ, ഇന്‍ര്‍നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് സൗകര്യങ്ങളും ഇതിലുണ്ട്. തൊഴിലന്വേഷകര്‍ക്ക് സെയില്‍പേഴ്‌സണായി പ്രവര്‍ത്തിക്കുന്നതിനും പോര്‍ട്ടലില്‍ സൗകര്യമുണ്ട്. രാജ്യത്തെവിടെയുമുള്ളവര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്ന ഈ പദ്ധതിയെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ് കമ്പനി കാണുന്നത്. ഒരു ബഹുരാഷ്ട്ര ഇന്‍ഷുറന്‍സ് കമ്പനിയുമായി കമ്പനി പങ്കാളിത്ത ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് എംഡി രാഘവ് സന്തോഷ് പറഞ്ഞു.

  മള്‍ട്ടി അസെറ്റ് ഫണ്ട് ഓഫറുമായി എല്‍ഐസി മ്യൂച്വല്‍ ഫണ്ട്
Maintained By : Studio3