November 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

“മേരി മാട്ടി മേരാ ദേശ് “- 9000 ത്തോളം വൃക്ഷത്തെകൾ നട്ടു

1 min read

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും “മേരി മാട്ടി മേരാ ദേശ് “- “എന്റെ മണ്ണ് എന്റെ രാജ്യം” എന്ന പരിപാടിയുടെ ഭാഗമായി യുവജന കാര്യാ കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്‌റു യുവ കേന്ദ്ര, നാഷണൽ സർവീസ് സ്കീം, സംസ്ഥാന യുവജന ക്ഷേമ ബോർഡ്, യൂത്ത് വോളണ്ടിയർമാർ , തൊഴിലുറപ്പു ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ മറ്റു സന്നദ്ധ സഘടന പ്രവർത്തകർ എന്നിവരുടെ പങ്കാളിത്തത്തോടെ വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു. 941 പഞ്ചായത്തുകളിലെ 151 ഗ്രാമപഞ്ചായത്തുകളിൽ 8925 ൽ പരം വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു. ചടങ്ങിനോടനുബന്ധിച്ചു ദേശീയ പതാക ഉയർത്തുകയും പ്രധാനമന്ത്രി കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ പ്രഖ്യാപിച്ച പാഞ്ച് പ്രാൺ പ്രതിജ്ഞയെടുക്കുകയും, ദേശീയ ഗാനം ആലപിക്കുകയും ചെയ്തു. വിവിധ ജില്ലയിലെ കളക്ടർമാർ, ജനപ്രതിനിധികൾ, എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. തിരുവനന്തപുരം ജില്ലയിലെ വാമനപുരം ബ്ലോക്കിൽ നെഹ്റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടർ എം അനിൽ കുമാർ പരിപാടിക്ക് നേതൃത്വം നിർവഹിച്ചു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, വൈസ് പ്രസിഡന്റ് അഡ്വ. എസ്.എം. റാസി എന്നിവരും പങ്കെടുത്തു.​ ആ​ഗസ്റ്റ് 15 വരെയുള്ള ദിവസങ്ങളിൽ കേരളത്തിലുടനീളമുള്ള എല്ലാ ഗ്രാമപഞ്ചായത്തുകളിലുമായി 75000 ഓളം വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കും.

  ഹഡില്‍ ഗ്ലോബല്‍-2024 നവംബര്‍ 28 ന് കോവളത്ത്
Maintained By : Studio3