October 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പുതിയ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണുമായി എല്‍ജി

3 ജിബി റാം / 64 ജിബി സ്റ്റോറേജുമായി വരുന്ന എല്‍ജി കെ42 ഡിവൈസിന് 10,990 രൂപയാണ് വില

ന്യൂഡെല്‍ഹി: എല്‍ജിയുടെ പുതിയ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണായ എല്‍ജി കെ42 ഇന്ത്യയില്‍ അവതരിപ്പിച്ചു. 3 ജിബി റാം / 64 ജിബി സ്റ്റോറേജുമായി വരുന്ന ഡിവൈസിന് 10,990 രൂപയാണ് വില. മൈക്രോഎസ്ഡി കാര്‍ഡ് വഴി ഇന്റേണല്‍ സ്റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും.

ഈ വില ബ്രാക്കറ്റില്‍ 810ജി മിലിട്ടറി ഗ്രേഡില്‍ വരുന്ന ഒരേയൊരു ഫോണാണ് എല്‍ജി കെ42. യുഎസ് പ്രതിരോധ വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന സൈനിക നിലവാരങ്ങളില്‍ ഒമ്പത് വ്യത്യസ്ത വിഭാഗങ്ങളില്‍ വിജയിച്ചാണ് എല്‍ജിയുടെ പുതിയ ഡിവൈസ് വരുന്നത്.

  ടെക്നോപാര്‍ക്ക് കമ്പനിക്ക്‌ മികച്ച വനിതാ തൊഴില്‍ദാതാവിനുള്ള അവാര്‍ഡ്

രണ്ട് വര്‍ഷത്തെ വാറന്റി, സൗജന്യമായി ഒറ്റത്തവണ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റ് എന്നിവയാണ് ഈ വ്യവസായത്തില്‍ ഇതാദ്യമായി സ്മാര്‍ട്ട്‌ഫോണില്‍ നല്‍കുന്ന മറ്റ് ഫീച്ചറുകള്‍. ഇന്ത്യയില്‍ ഫ്‌ളിപ്കാര്‍ട്ട് വഴി വാങ്ങാം. ചാര നിറവും പച്ചയുമാണ് കളര്‍ ഓപ്ഷനുകള്‍.

1600,720 പിക്‌സല്‍ റെസലൂഷന്‍ സഹിതം 6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. ഐഎംജി പവര്‍വിആര്‍ ജിഇ8320 ജിപിയു സഹിതം മീഡിയടെക് ഹീലിയോ പി22 പ്രൊസസര്‍ കരുത്തേകും.

ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് എല്‍ജി കെ42 പ്രവര്‍ത്തിക്കുന്നത്. സ്‌കിന്‍ ആയി പ്രവര്‍ത്തിക്കുന്നത് കമ്പനിയുടെ സ്വന്തം എല്‍ജി യുഎക്‌സ്. 4,000 എംഎഎച്ച് ബാറ്ററിയാണ് നല്‍കിയത്. അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും.

  ദേവ് ആക്സിലറേറ്റര്‍ ലിമിറ്റഡ് ഐപിഒ

സ്മാര്‍ട്ട്‌ഫോണിന്റെ വശത്തായി ഫിംഗര്‍പ്രിന്റ് സെന്‍സര്‍, മുന്നിലെ കാ മറ ഉപയോഗിച്ച് മുഖം തിരിച്ചറിയുന്ന സംവിധാനം എന്നിവയാണ് സുരക്ഷാ ഫീച്ചറുകള്‍.

13 എംപി പ്രൈമറി സെന്‍സര്‍, 5 എംപി സൂപ്പര്‍ വൈഡ് ആംഗിള്‍ ലെന്‍സ്, 2 എംപി ഡെപ്ത്ത് സെന്‍സര്‍, 2 എംപി മാക്രോ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്ന ക്വാഡ് കാമറ സംവിധാനം പിറകില്‍ നല്‍കി. സെല്‍ഫികള്‍ക്കായി മുന്നില്‍ 8 എംപി സെന്‍സര്‍ സവിശേഷതയാണ്.

ഓപ്പോ എ31 (2020), സാംസംഗ് ഗാലക്‌സി എം11, ഇന്‍ഫിനിക്‌സ് ഹോട്ട് 9 പ്രോ എന്നീ ഡിവൈസുകളുമായി ഇന്ത്യന്‍ വിപണിയില്‍ മല്‍സരിക്കും.

  നെറ്റ്വര്‍ക്ക് സുരക്ഷ ശക്തമാക്കാൻ വോഡഫോണ്‍ ഐഡിയ

 

 

Maintained By : Studio3