സമഗ്രസേവനങ്ങളുമായി ലെക്സസ് ലൈഫ് പ്രഖ്യാപിച്ചു
ഫിനാന്‍സ്, സര്‍വീസ് ഓപ്ഷനുകള്‍, വാറന്റി, ഇന്‍ഷുറന്‍സ്, റോഡ് സൈഡ് അസിസ്റ്റന്‍സ് എന്നിവ ഉള്‍പ്പെടുന്നതാണ് ലെക്സസ് ലൈഫ്
ന്യൂഡെല്‍ഹി: ആഡംബര കാര്‍ നിര്‍മാതാക്കളായ ലെക്സസ് പുതുതായി ‘ലെക്സസ് ലൈഫ്’ എന്ന സമഗ്രമായ ഉടമസ്ഥതാ പദ്ധതി അവതരിപ്പിച്ചു. ഫിനാന്‍സ്, സര്‍വീസ് ഓപ്ഷനുകള്‍, വാറന്റി, ഇന്‍ഷുറന്‍സ്, റോഡ് സൈഡ് അസിസ്റ്റന്‍സ് എന്നിവ ഉള്‍പ്പെടുന്നതാണ് ലെക്സസ് ലൈഫ്. കൂടാതെ ലെക്സസ് പ്രീ ഓണ്‍ഡ് സര്‍വീസ് കൂടി പ്രഖ്യാപിച്ചു.
കാര്‍ ഉടമകളുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് ലെക്സസിന്റെ സേവന പരിപാടികള്‍. ലെക്സസ് ഓണര്‍ഷിപ്പ് പോര്‍ട്ട്ഫോളിയോ, ലെക്സസ് പ്രീ ഓണ്‍ഡ് എന്നിവയ്ക്കു പുറമേ ലെക്സസ് ലൈഫിനു കീഴില്‍ വിവിധ സേവനപദ്ധതികളും കമ്പനി ആവിഷ്‌കരിക്കുന്നു. ഇന്ത്യന്‍ വിപണിയോടുള്ള ശക്തമായ പ്രതിബദ്ധതയുടെ ഭാഗമാണ് ലെക്സസ് ലൈഫ് എന്ന് ലെക്സസ് ഇന്ത്യ പ്രസിഡന്റ് പിബി വേണുഗോപാല്‍ പറഞ്ഞു. പ്രോ കെയര്‍ സര്‍വീസാണ് ഇതില്‍ പ്രധാനം. അറ്റകുറ്റപ്പണികള്‍ ഇതിന്റെ ഒരു പാക്കേജില്‍ ഉള്‍പ്പെടുന്നു.
യഥാസമയങ്ങളിലെ അറ്റകുറ്റപ്പണികളും ജനറല്‍ റിപ്പയറിംഗ് ജോലികളുമാണ് രണ്ടാം പാക്കേജില്‍ ഉള്‍പ്പെടുന്നത്. മൂന്നുവര്‍ഷ കാലാവധിയില്‍ 30,000 രൂപ, 60,000 രൂപ, ഒരു ലക്ഷം രൂപ എന്നിവയിലൊന്ന് ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. എക്സ്‌റ്റെന്‍ഡഡ് വാറന്റിയാണ് മറ്റൊരു സേവനം. 24/7 റോഡ് സൈഡ് അസിസ്റ്റന്‍സ്, കാഷ്‌ലെസ് സര്‍വീസ് സൗകര്യം എന്നിവയും സേവനങ്ങളില്‍ ഉള്‍പ്പെടുന്നു.
ലെക്സസ് റോഡ് സൈഡ് അസിസ്റ്റന്‍സിന്റെ ഭാഗമായി കേടായ വാഹനം തൊട്ടടുത്ത സര്‍വീസ് സ്‌റ്റേഷനില്‍ എത്തിക്കും. ബാറ്ററി ജംപ് സ്റ്റാര്‍ട്ട്, ലോക്ക് ഔട്ട് സര്‍വീസ്, ടയര്‍ അസിസ്റ്റന്‍സ്, റോഡ് സൈഡ് റിപ്പയര്‍, റീഫ്യൂവലിംഗ്, ടാക്സി സേവനം എന്നിവയും റോഡ് സൈഡ് അസിസ്റ്റന്‍സില്‍ ഉള്‍പ്പെടുന്നു. ലെക്സസ് ലൈഫിന്റെ ഭാഗമായി ലൈഫ് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമായിരിക്കും.