ഡെയ്ലിജോയ് ഏറ്റെടുത്ത് ലെന്‍സ്കാര്‍ട്ട്
1 min readഹൈദരാബാദ്: അവശ്യ വസ്തുക്കളുടെ വിതരണം നിര്‍വഹിക്കുന്ന ഡെലിവറി സ്റ്റാര്‍ട്ടപ്പായ ഡെയ്ലിജോയിയെ ഏറ്റെടുത്തതായി ഐ-വെയര്‍ ബ്രാന്‍ഡായ ലെന്‍സ്കാര്‍ട്ട് അറിയിച്ചു. ഇതിനൊപ്പം ഹൈദരാബാദില്‍ ഒരു ടെക്നോളജി സെന്‍റര്‍ ആരംഭിക്കുകയാണെന്നും അതിലൂടെ അടുത്ത ആറ് മാസത്തിനുള്ളില്‍ എഞ്ചിനീയറിംഗ്, പ്രൊഡക്റ്റ്, ഡിസൈന്‍ മേഖലകളിലായി നൂറിലധികം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും ലെന്‍സ്കാര്‍ട്ട് പ്രഖ്യാപിച്ചു.
ഉല്‍പ്പന്നം, രൂപകല്‍പ്പന, വികസനം, ക്വാളിറ്റി എന്‍ജിനീയറിംഗ്, ഫ്രണ്ട് എന്‍ഡ് ഡെവലപ്പര്‍മാര്‍, ജാവ ഡെവലപ്പര്‍മാര്‍, ആന്‍ഡ്രോയിഡ്, ഐഒഎസ് ഡവലപ്പര്‍മാര്‍, ഡാറ്റാ സയന്‍സ് എഞ്ചിനീയര്‍മാര്‍ എന്നീ തസ്തികകളിലെല്ലാം ഹൈദരാബാദ് ടെക്-ഹബ് തൊഴില്‍ നല്‍കും. സ്വദേശത്തും വിദേശത്തും ലെന്‍സ്കാര്‍ട്ടിന്‍റെ സാന്നിധ്യം വിപുലീകരിക്കുന്നതിന് ലോകോത്തര എന്‍ജിനീയറിംഗ് സൊലൂഷനുകള്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം
നിലവിലെ 150 അംഗ ടെക്നോളജി ടീമിനെ അടുത്ത 6 മാസത്തിനുള്ളില്‍ ഇരട്ടിയാക്കാന്‍ പദ്ധതിയിടുന്നുവെന്നാണ് ലെന്‍സ്കാര്‍ട്ട് സഹസ്ഥാപകന്‍ രാംനീക് ഖുറാന പറഞ്ഞു. 2010ല്‍ സ്ഥാപിതമായ ലെന്‍സ്കാര്‍ട്ട് കഴിഞ്ഞ വര്‍ഷമാണ് യൂണികോണ്‍ പദവിയിലേക്ക് എത്തിയത്. തങ്ങളുടെ സീരീസ് ജി ഫണ്ടിംഗിലൂടെ 1,645 കോടി രൂപയുടെ സമാഹരണം സാധ്യമാക്കിയപ്പോഴായിരുന്നു അത്.