October 28, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കെടിഡിസിയുടെ നവീകരിച്ച ഓണ്‍ലൈന്‍ ബുക്കിംഗ് ഈ മാസം മുതല്‍

1 min read

തിരുവനന്തപുരം: കെടിഡിസിയുടെ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം നവീകരിക്കുകയാണെന്നും നവീകരിച്ച ഓണ്‍ലൈന്‍ ബുക്കിംഗ് ഈ മാസം പ്രവര്‍ത്തന സജ്ജമാകുമെന്നും ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അന്തര്‍ദേശീയ- ആഭ്യന്തര ടൂറിസ്റ്റുകള്‍ക്ക് കൂടുതല്‍ വേഗത്തിലും ഫലപ്രദമായും കെടിഡിസി ഹോട്ടലുകള്‍ ബുക്ക് ചെയ്യാന്‍ സഹായിക്കുന്ന ചാനല്‍ മാനേജര്‍ സോഫ്റ്റ്വെയര്‍ സംവിധാനമാണ് തയ്യാറാക്കുന്നത്.

കെടിഡിസി ഹോട്ടലുകളെ ആഗോള വിനോദസഞ്ചാര നെറ്റ്വര്‍ക്കിന്‍റെ ഭാഗമാകുന്നത് ആദ്യപടിയാണ് ഇത്. ലോകത്തിലെ പ്രശസ്ത സഞ്ചാര പോര്‍ട്ടലുകള്‍ ആയ ബുക്കിംഗ് ഡോട്ട് കോം ,അഗോഡ, ഇന്ത്യയിലെ പ്രമുഖ പോര്‍ട്ടലുകള്‍ ആയ മെയ്ക്ക് മൈ ട്രിപ്പ്, ഗോഐബിബോ, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആര്‍സിടിസി എന്നിവയുടെ ബുക്കിംഗ് പോര്‍ട്ടലില്‍ നിന്നും തത്സമയം കെടിഡിസി ഹോട്ടലുകളില്‍ ബുക്ക് ചെയ്യുന്നത് വേണ്ടിയാണ് ചാനല്‍ മാനേജര്‍ സോഫ്റ്റ്വെയര്‍ സംവിധാനം. തിരുവനന്തപുരത്തെ ഗ്രാന്‍ഡ് ചൈത്രം ഹോട്ടലില്‍ ആകും ആദ്യമായി ഈ സംവിധാനം നടപ്പിലാക്കുക.

  എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന് പുതിയ ബിസിനസ് പ്രീമിയം കളക്ഷനിൽ 11 ശതമാനം വര്‍ധന

കോവിഡിന്‍റെ രണ്ടാം തരംഗം പിന്നിടുമ്പോള്‍ സംസ്ഥാനത്തെ ടൂറിസം മേഖലയെ സജീവമാക്കാനും ആകര്‍ഷകമാക്കാനും വ്യത്യസ്ത പരിപാടികളാണ് കെ ടി ഡി സി തയ്യാറാക്കുന്നത്. ഇതിനുള്ള തയ്യാറെടുപ്പുകള്‍ മാസ്ക്കറ്റ് ഹോട്ടലിലും ഗ്രാന്‍ഡ് ചൈത്രം ഹോട്ടലിലും എത്തി വിലയിരുത്തിയതായും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
കോവിഡ് കാലത്തിനു ശേഷം ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് വിപുലമായ ക്യാംപെയ്ന്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ടൂറിസം മേഖലയുടെ വീണ്ടെടുപ്പിനായി പ്രത്യേക പാക്കേജ് നടപ്പാക്കുമെന്നും സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ടൂറിസം വകുപ്പ് ഇതിന്‍റെ രൂപരേഖ തയാറാക്കുകയാണ്. നേരത്തേ മന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ മന്ത്രി മുഹമ്മദ് റിയാസ് ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായും ടൂറിസം മേഖലയിലെ വിവിധ പ്രതിനിധികളുമായും ചര്‍ച്ച നടത്തി നിര്‍ദേശങ്ങള്‍ സമാഹരിച്ചിരുന്നു.

  ബഹിരാകാശ മേഖലയ്ക്കായി 1,000 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട്
Maintained By : Studio3