Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നീലക്കോളര്‍ ഇന്ത്യന്‍ തൊഴിലാളികളുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിക്ക് യുഎഇയില്‍ തുടക്കമായി

‘യുഎഇയിലെ 3.3 ദശലക്ഷം ഇന്ത്യക്കാരില്‍ 65 ശതമാനവും നീലക്കോളര്‍ തൊഴിലാളികള്‍’

ദുബായ്: ഇന്ത്യക്കാരായ നിലക്കോളര്‍ തൊഴിലാളികളുടെ കഴിവുകളും പദവികളും ഉയര്‍ത്തുന്നതിനുള്ള പദ്ധതിക്ക് യുഎഇയില്‍ തുടക്കമായി. തൊഴിലാളികളുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതിന് യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്‌കൈലൈന്‍ സര്‍വ്വകലാശാലയുമായും ഷാര്‍ജയിലെ ഇന്ത്യന്‍ അസോസിയേഷനുമായും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇംഗ്ലീഷ് ഭാഷ, ആശയവിനിമയ ശേഷി, അടിസ്ഥാനമായ കംപ്യൂട്ടര്‍ പരിജ്ഞാനം, അടിസ്ഥാനപരമായ മറ്റ് ശേഷികള്‍ എന്നിവയിലാണ് ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പരിശീലനമൊരുക്കുന്നത്.

യുഎഇയില്‍ തൊഴില്‍ദാതാക്കള്‍ ഏറ്റവുമധികം അന്വേഷിക്കുന്നത് ഇന്ത്യക്കാരായ നീലക്കോളര്‍ തൊഴിലാളികളെയാണെന്നും അവരുടെ കഠിനാധ്വാനവും നിയമം അനുസരിക്കുന്ന മനോഭാവവുമാണ് അതിന് കാരണമെന്നും പദ്ധതിയുടെ ഉദ്ഘാടനവേളയില്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലായ ഡോ.അമന്‍ പുരി പറഞ്ഞു. ഏതാണ്ട് 3.3 ദശലക്ഷം ഇന്ത്യക്കാരാണ് യുഎഇയില്‍ ഉള്ളതെന്നും ഇവരില്‍ 65 ശതമാനം പേരും നീലക്കോളര്‍ വിഭാഗത്തിലുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴില്‍ ശേഷികളുമായി ബന്ധപ്പെട്ട് കാര്യക്ഷമതയുള്ള ഇന്ത്യന്‍ തൊഴില്‍ വൃന്ദത്തിന്റെ പ്രതീക്ഷകള്‍ക്കൊത്ത നടപടികള്‍ ഉണ്ടാകേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

  കെഎസ് യുഎം-എന്‍ഐഇഎല്‍ഐടി സഹകരണം

യുഎഇയില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികളുള്ള രാജ്യമെന്ന നിലയില്‍, യുഎഇയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ തൊഴില്‍ സാധ്യതയും ഉല്‍പ്പാദനക്ഷമതയും മെച്ചപ്പെടുത്തുന്ന ശേഷികള്‍ മനസിലാക്കുന്നതില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് താല്‍പ്പര്യമുണ്ടാകുക സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

Maintained By : Studio3