545 കോടി സമാഹരിച്ച് ക്രെഡിറ്റ്ബീ
1 min readപ്രേംജി ഇന്‍വെസ്റ്റ്മെന്‍റ്, മിറേ അസറ്റ് നേവര്‍ ഏഷ്യ ഗ്രോത്ത് ഫണ്ട്, ആല്‍പൈന്‍ ക്യാപിറ്റല്‍, അര്‍കം വെന്‍ചേര്‍സ് എന്നിവയില്‍ നിന്ന് 75 മില്യണ്‍ ഡോളര്‍ (ഏകദേശം 545 കോടി രൂപ) സീരീസ് സി ഇക്വിറ്റി ഫണ്ടിംഗിലൂടെ സമാപിച്ചതായി ബെംഗളൂരു ആസ്ഥാനമായ ഫിന്‍ടെക് വായ്പാ സ്റ്റാര്‍ട്ടപ്പ് ക്രെഡിറ്റ്ബീ അറിയിച്ചു.
നിലവിലെ ഫണ്ട് സമാഹരണത്തോടെ വായ്പാ വിതരണം വര്‍ദ്ധിപ്പിക്കാന്‍ കമ്പനി ആഗ്രഹിക്കുന്നുവെന്നും പ്രത്യേകിച്ചും ജനസംഖ്യയിലെ താഴേക്കിടയിലുള്ള വിഭാഗങ്ങളിലേക്ക് വായ്പാ സഹായം എത്തിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ പറയുന്നു.