Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ലോട്ടസ്ഡ്യൂവുമായി ചേര്‍ന്ന് ജിയോജിതിന്‍റെ എഐ അധിഷ്ഠിത സ്റ്റോക്ക് ബാസ്ക്കറ്റ്

കൊച്ചി: ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് സെബിയുടെയും, യു.എസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് കമ്മീഷന്‍റെയും അംഗീകാരമുള്ള സ്ഥാപനമായ ലോട്ടസ്ഡ്യൂവുമായി ചേര്‍ന്ന് ‘ലോട്ടസ്ഡ്യൂ പ്രസ്റ്റീജ്’ എന്ന പേരില്‍ ചെറുകിട, ഇടത്തരം ഓഹരികള്‍ക്കായി സ്റ്റോക്ക് ബാസ്ക്കറ്റ് ആരംഭിക്കുന്നു.

നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ജിയോജിത് സ്മാര്‍ട്ട് ഫോളിയോസ് പ്ലാറ്റ്ഫോമിന്‍റെ ഭാഗമായിരിക്കും ഇതിന്‍റെ പ്രവര്‍ത്തനം. വിപണിയില്‍ നേട്ടം കൈവരിക്കുന്നതിന് നിര്‍മ്മിത ബുദ്ധിയും ബിഹേവിയറല്‍ ഫിനാന്‍സും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ചെറുകിട ഇടത്തരം ഓഹരികളുടെ ബാസ്ക്കറ്റാണ് ലോട്ടസ്ഡ്യൂ പ്രസ്റ്റീജ്.

ലാഭകരമായ ഓഹരികള്‍ കണ്ടെത്തുന്നതിന് കമ്പനികളുടെ വില്‍ക്കല്‍ വാങ്ങല്‍ പ്രഖ്യാപനങ്ങള്‍, ലാഭ നേട്ടങ്ങള്‍, ലാഭവിഹിതം, ഓഹരി വിഭജനങ്ങള്‍ തുടങ്ങിയ കോര്‍പറേറ്റ് ചലനങ്ങള്‍ ലോട്ടസ്ഡ്യൂ പ്രസ്റ്റീജ് അപഗ്രഥിക്കും. നിക്ഷേപ സേവന സ്ഥാപനങ്ങള്‍ സാധാരണയായി ചെയ്യാറുള്ള അടിസ്ഥാന, സാങ്കേതിക അപഗ്രഥന രീതികളില്‍ നിന്നു വ്യത്യസ്തമാണിത്. ഓഹരികളുടെ ഭാവിയിലെ ചലനങ്ങളും അതില്‍ നിന്ന് ലഭിക്കാവുന്ന ലാഭവും മനസിലാക്കാന്‍ ലോട്ടസ്ഡ്യൂ നിക്ഷേപകരെ സഹായിക്കും.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

വിവിധ ഓഹരികളില്‍ മുന്‍വിധികളില്ലാതെ സൂചികയിലെ വ്യതിയാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ലോട്ടസ്ഡ്യൂ പ്രസ്റ്റീജ്. 80 ശതമാനം ചെറുകിട ഓഹരികളും 20 ശതമാനം ഇടത്തരം ഓഹരികളും ഉള്‍ക്കൊള്ളുന്നതാണ് ബാസ്ക്കറ്റ്. ഫാര്‍മസ്യൂട്ടിക്കല്‍സ്, സോഫ്റ്റ്വെയര്‍, ഉപഭോക്തൃ വായ്പകള്‍ തുടങ്ങയി കൂടിയ വളര്‍ച്ചയുള്ള അനേകം നിക്ഷേപ മേഖലകള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു.

Maintained By : Studio3