കേരളത്തിന്റെ സിനിമാ ടൂറിസത്തിന് മണിരത്നത്തിന്റെ പിന്തുണ
മണിരത്നത്തെപ്പോലെയുള്ള മഹാനായ സംവിധായകന്റെ പ്രോത്സാഹനവും സാന്നിധ്യവും പദ്ധതിക്ക് വലിയ ഊര്‍ജ്ജമാകുമെന്ന് മന്ത്രി പറഞ്ഞു. ടൂറിസം വകുപ്പിനെ സംബന്ധിച്ചിടത്തോളം ഇത് ഏറെ സവിശേഷമായ നിമിഷമാണ്. അഭിമാനത്തോടെയാണ് സംസ്ഥാന സര്‍ക്കാരും ടൂറിസം വകുപ്പും ഇതിനെ കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ പ്രകൃതിസുന്ദരമായ ഒട്ടേറെ സ്ഥലങ്ങള്‍ വിവിധ സിനിമകളുടെ ഭാഗമായിട്ടുണ്ട്. ചില സ്ഥലങ്ങള്‍ സിനിമയുടെ പേരില്‍ തന്നെയാണ് അറിയപ്പെടുന്നത്. ഇത്തരം സ്ഥലങ്ങള്‍ വിനോദസഞ്ചാര പ്രദേശങ്ങളായി അടയാളപ്പെടുത്താനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. എല്ലാ ജില്ലകളിലും ഇതിന്റെ സാധ്യത വകുപ്പ് തേടും.