October 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സുസ്ഥിര വികസന സൂചികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി കേരളം

1 min read

ദാരിദ്ര്യം തുടച്ചു നീക്കല്‍, വിശപ്പു രഹിത സംസ്ഥാനം, വിദ്യാഭ്യാസ നിലവാരം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളില്‍ കേരളം ആദ്യസ്ഥാനങ്ങളില്‍ ഇടംനേടി.

ന്യൂഡെല്‍ഹി: നീതി ആയോഗിന്‍റെ സുസ്ഥിര വികസന സൂചികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനം നിലനിര്‍ത്തി കേരളം. 75 പോയിന്‍റാണ് കേരളം സ്വന്തമാക്കിയത്. 74 പോയിന്‍റ് വീതം നേടി ഹിമാചല്‍ പ്രദേശും തമിഴ്നാടും രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്. ആന്ധ്ര, കര്‍ണാടക, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ 72 പോയിന്‍റ് വീതം നേടി മൂന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ ബിഹാര്‍ ആണ് ഏറ്റവും പിന്നിലെത്തിയത്. സാമൂഹ്യ, സാമ്പത്തിക, പാരിസ്ഥിതിക മേഖലകളില്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിലെ പുരോഗതിയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ പട്ടിക ഇന്നലെ നടന്ന ചടങ്ങില്‍ നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജിവ് കുമാറാണ് പുറത്തിറക്കിയത്.

  ദേവ് ആക്സിലറേറ്റര്‍ ലിമിറ്റഡ് ഐപിഒ

2018 ഡിസംബറില്‍ ആദ്യമായി സമാരംഭിച്ച ഈ സൂചിക രാജ്യത്തെ സുസ്ഥിര വികന ലക്ഷ്യങ്ങളുടെ പുരോഗതി നിരീക്ഷിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട അളവുകോലാണ്. ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത സൂചിക വ്യത്യസ്ത മേഖലകളിലെ പ്രകടനത്തിന് പ്രത്യേകം പോയിന്‍റുകളും നല്‍കുന്നുണ്ട്.

ദാരിദ്ര്യം തുടച്ചു നീക്കല്‍, വിശപ്പു രഹിത സംസ്ഥാനം, വിദ്യാഭ്യാസ നിലവാരം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളില്‍ കേരളം ആദ്യസ്ഥാനങ്ങളില്‍ ഇടംനേടി. ഐക്യരാഷ്ട്രസഭ മുന്നോട്ടു വച്ച സുസ്ഥിരവികസന ലക്ഷ്യങ്ങളെ അധികരിച്ചാണ് നീതി ആയോഗ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 16 വിഷയങ്ങളില്‍ നേടിയ നേട്ടങ്ങള്‍ നീതിആയോഗ് സുസ്ഥിര വികസനസൂചികയില്‍ പരിഗണിച്ചു.

2018-19 ലെ ആദ്യ പതിപ്പില്‍ 13 ഗോളുകള്‍, 39 ടാര്‍ഗെറ്റുകള്‍, 62 സൂചകങ്ങള്‍ എന്നിവയാണ് കണക്കാക്കിയത്. രണ്ടാം പതിപ്പില്‍ അത് 17 ഗോളുകള്‍, 54 ടാര്‍ഗെറ്റുകള്‍, 100 സൂചകങ്ങള്‍ എന്നായി. സൂചികയുടെ മൂന്നാം പതിപ്പില്‍ 17 ഗോളുകള്‍, 70 ടാര്‍ഗെറ്റുകള്‍, 115 സൂചകങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലാണ് നടന്നത്. 2030ഓടെ ഐക്യരാഷ്ട്ര സഭ നിശ്ചയിച്ച് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ഏറക്കുറെ പ്രാപ്തമാക്കാന്‍ ഇന്ത്യക്കാകുമെന്നാണ് നിതി ആയോഗിന്‍റെ വിലയിരുത്തല്‍.

  ദുല്‍ഖര്‍ സല്‍മാന്‍ ജെഎസ്ഡബ്ല്യു പെയിന്‍റ്സ് ബ്രാന്‍ഡ് അംബാസ അംബാസിഡർ

സുസ്ഥിര വികസന സൂചികയില്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള സ്കോര്‍ ആറ് പോയിന്‍റ് വര്‍ദ്ധിച്ച് 66 ആയി. 2019ല്‍ ഇത് 60 ആയിരുന്നു ഈ വര്‍ഷത്തെ പട്ടികയില്‍ ബീഹാറിനെ കൂടാതെ ജാര്‍ഖണ്ഡ്, അസം എന്നീ സംസ്ഥാനങ്ങളും ഏറ്റവും താഴെയാണ്. 52, 56, 57 എന്നിങ്ങനെയാണ് യഥാക്രമം ബീഹാര്‍, ജാര്‍ഖണ്ഡ്, അസം എന്നിങ്ങനെയാണ് യഥാക്രമം ഈ സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച പോയിന്‍റ്. കേന്ദ്രഭരണ പ്രദേശങ്ങളുടെ പട്ടികയില്‍ ഛണ്ഡീഗഡിനാണ് ഒന്നാം സ്ഥാനം. ഡല്‍ഹി രണ്ടാം സ്ഥാനത്തും പുതുച്ചേരി മൂന്നാമതുമാണ്. പട്ടികയില്‍ ഏറ്റവും താഴെ ദാദ്ര നഗര്‍ ഹവേലിയാണ്.

സുസ്ഥിര വികസന സൂചികയില്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള സ്കോര്‍ ആറ് പോയിന്‍റ് വര്‍ദ്ധിച്ച് 66 ആയി. 2019ല്‍ ഇത് 60 ആയിരുന്നു ഈ വര്‍ഷത്തെ പട്ടികയില്‍ ബീഹാറിനെ കൂടാതെ ജാര്‍ഖണ്ഡ്, അസം എന്നീ സംസ്ഥാനങ്ങളും ഏറ്റവും താഴെയാണ്. 52, 56, 57 എന്നിങ്ങനെയാണ് യഥാക്രമം ബീഹാര്‍, ജാര്‍ഖണ്ഡ്, അസം എന്നിങ്ങനെയാണ് യഥാക്രമം ഈ സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച പോയിന്‍റ്.

Maintained By : Studio3