November 10, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ് ബജറ്റ് : ഫോക്കസ് വികസനത്തിനും ക്ഷേമത്തിനും

1 min read

[perfectpullquote align=”full” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=””]

  • പുതിയ നികുതികളൊന്നും പ്രഖ്യാപിക്കാതെ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ്
  • സമഗ്ര കോവിഡ് പാക്കേജിന് 20,000 കോടി
  • ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് 8,900 കോടി

[/perfectpullquote]

തിരുവനന്തപുരം: കോവിഡിന്‍റെ രണ്ടാംതരംഗം സമ്പദ് വ്യവസ്ഥയെ തകര്‍ത്തെറിയുന്ന വേളയില്‍ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ ബജറ്റിന്‍റെ തുടര്‍ച്ചയെന്ന പോലെയാണ് പുതിയ ബജറ്റിലെയും പ്രഖ്യാപനങ്ങള്‍.

ബജറ്റ് ഊന്നല്‍ നല്‍കിയത് വികസനത്തിനും ക്ഷേമത്തിനുമാണ്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ജനങ്ങള്‍ക്ക് മേല്‍ പുതിയ നികുതികളൊന്നും അടിച്ചേല്‍പ്പിച്ചിട്ടില്ല. കോവിഡ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 20,000 കോടി രൂപയുടെ സമഗ്ര പാക്കേജ് ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ ലഭ്യമാക്കുന്നതിനായി 1000 കോടി രൂപ നീക്കിവെച്ചത് ശ്രദ്ധേയമായി.

കോവിഡ് വ്യാപന സാഹചര്യത്തില്‍ ബജറ്റില്‍ ആരോഗ്യ മേഖലയ്ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയതെന്ന് ബജറ്റ് അവതരണത്തിന് ശേഷം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. 16,910 കോടി രൂപയാണ് ധനകമ്മി.

ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനായി 2800 കോടി രൂപയും ഉപജീവനം പ്രതിസന്ധിയില്‍ ആയവര്‍ക്കായി 8900 കോടി രൂപയും നീക്കിവെച്ചു. സാമ്പത്തിക മേഖലയുടെ പുനരുജ്ജീവനത്തിനായി വിവിധ വായ്പകള്‍ക്കും പലിശ സബ്സിഡിക്കുമായി 8300 കോടി രൂപ ലഭ്യമാക്കും.

  ഹഡില്‍ ഗ്ലോബല്‍ 2024: ബ്രാന്‍ഡിംഗ് ചലഞ്ച്

താഴെ വിഭാഗങ്ങളിലുള്ളവര്‍ക്ക് പണം ലഭ്യമാക്കുന്നതിനായി വിവിധ പദ്ധതികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 1000 കോടി രൂപ ബാങ്ക് വായ്പ കുടുംബശ്രീ വഴി അയല്‍ക്കൂട്ടങ്ങള്‍ക്ക് ലഭ്യമാക്കും. 5 ലക്ഷം രൂപ വരെയുള്ള വായ്പകളെല്ലാം നാല് ശതമാനം പലിശനിരക്കില്‍ ലഭ്യമാകും. വായ്പ പദ്ധതികളുടെ പലിശ ഇളവ് നല്‍കുന്നതിനായി 100 കോടി രൂപയാണ് വകയിരുത്തിയത്.

തീരദേശം, കൃഷി, തോട്ടം, പരിസ്ഥിതി, മല്‍സ്യബന്ധനം, ഭക്ഷ് പൊതുവിതരണ മേഖല, കുടുംബശ്രീ, വ്യവസായം തുടങ്ങിയ പ്രധാന മേഖലകള്‍ക്കെല്ലാം ഫോക്കസ് നല്‍കുന്നുണ്ട്.

ആയുഷ് വകുപ്പിന് 20 കോടി രൂപ അനുവദിക്കാനും തീരുമാനമായി. ടൂറിസം മേഖലയ്ക്ക് മാര്‍ക്കറ്റിംഗിന് 50 കോടി രൂപ അധികമായി വകയിരുത്തിയിട്ടുണ്ട്. ടൂറിസം പുനരുജ്ജീവന പാക്കേജിന് സര്‍ക്കാര്‍ വിഹിതമായി 30 കോടി രൂപ അനുവദിച്ചു. വില്ലേജ് ഓഫീസുകള്‍ എല്ലാം സ്മാര്‍ട്ടാക്കാനും തീരുമാനമായി. കോവിഡ് കാരണം മാതാപിതാക്കള്‍ മരിച്ചു കുട്ടികള്‍ക്ക് പ്രഖ്യാപിച്ച ധനസഹായത്തിനായി 5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കെ ആര്‍ ഗൗരിയമ്മയ്ക്കും ആര്‍ ബാലകൃഷ്ണ പിള്ളയ്ക്കും സ്മാരകം നിര്‍മിക്കുന്നതിനായി രണ്ട് കോടി രൂപ വീതം വകയിരുത്തി.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍

ആരോഗ്യം

  • ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ 2800 കോടി
  • കേരളത്തില്‍ 150 ടണ്‍ ശേഷിയുള്ള ഓക്സിജന്‍ പ്ലാന്‍റ്
  • 18 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്സിന്‍. ഇതിന് 1000 കോടി
  • പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ 10 ബെഡ്ഡുള്ള ഐസലേഷന്‍ വാര്‍ഡ്
  • പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ മെഡിക്കല്‍ കോളെജുകളില്‍ പ്രത്യേക ബ്ലോക്ക്
  ടാറ്റാ ഇന്ത്യ ഇന്നൊവേഷന്‍ ഫണ്ട്

കൃഷി

  • കൃഷി ഭവനുകളെ സ്മാര്‍ട്ടാക്കും
  • പാലില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് ഫാക്റ്ററി
  • തോട്ടം മേഖലയുടെ വികസനത്തിന് രണ്ടു കോടി രൂപ
  • അഞ്ച് അഗ്രോ പാര്‍ക്കുകള്‍ കൂടി സംസ്ഥാനത്ത് വരും
  • കേരള ബാങ്ക് വഴി കര്‍ഷകര്‍ക്ക് 2000 കോടി രൂപയുടെ വായ്പ
  • മല്‍സ്യ സംസ്കരണത്തിന് 5 കോടി രൂപ

ടൂറിസം മേഖല

  • ടൂറിസം മാര്‍ക്കറ്റിംഗിന് 50 കോടി രൂപ അധികം നല്‍കും
  • മലബാര്‍ ലിറ്റററി ടൂറിസം സര്‍ക്യൂട്ട് വരും
  • കൊല്ലത്ത് ബയോ ഡൈവേഴ്സിറ്റി പാര്‍ക്ക്
  • ആഭ്യന്തര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പ്രത്യേക പദ്ധതികള്‍

വിദ്യാഭ്യാസം

  • വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ലക്ഷം ലാപ്ടോപ്പുകള്‍ നല്‍കും
  • ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് 10 കോടി രൂപ
  • വിദ്യാര്‍ത്ഥികള്‍ക്ക് ടെലി ഓണ്‍ലൈന്‍ കൗണ്‍സിലിംഗ് സംവിധാനം
  • വെര്‍ച്ച്വല്‍, ഓഗ്മെന്‍റജ് പഠന സംവിധാനങ്ങള്‍ക്ക് 10 കോടി

വ്യവസായം, സംരംഭകത്വം

  • കെഎഫ്സി വായ്പ അടുത്ത 5 വര്‍ഷം കൊണ്ട് 10,000 കോടി രൂപയാക്കും
  • ഈ വര്‍ഷം കെഎഫ്സി 4500 കോടി രൂപ വായ്പ അനുവദിക്കും
  • പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സംരംഭകത്വ വികസനത്തിന് 10 കോടി
  • എംഎസ്എംഇകള്‍ക്ക് 2000 കോടി രൂപയുടെ വായ്പ
  • പലിശ ഇളവിന് 50 കോടി

മറ്റ് പ്രഖ്യാപനങ്ങള്‍

  • തീരദേശത്തിന് 11,000 കോടി രൂപയുടെ പാക്കേജ്
  • ജലാശയ ശുദ്ധീകരണത്തിന് അടിയന്തര നടപടി
  • പ്രവാസി പുനരധിവാസത്തിന് 1000 കോടിയുടെ വായ്പ
  • പലിശയിളവിനായി 25 കോടി രൂപ വകയിരുത്തി
  • പ്രവാസി ക്ഷേമത്തിനുള്ള ബജറ്റ് വിഹിതം 170 കോടിയാക്കും
  ശ്രദ്ധേയമായി ഡബ്ല്യുടിഎം കേരള ടൂറിസം പവലിയന്‍

 

[perfectpullquote align=”full” bordertop=”true” cite=”” link=”” color=”#ff0000″ class=”” size=””] പുതിയ നികുതികള്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് പഠിച്ച ശേഷം ഭാവിയില്‍ തീരുമാനിക്കും. നിലവിലെ അവസ്ഥ പരിഗണിച്ചാണ് നികുതി വര്‍ധന ഒഴിവാക്കിയത്. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കും. വാക്സിനായി എത്ര തുക വേണമെങ്കിലും ചെലവഴിക്കും

 

കെഎന്‍ ബാലഗോപാല്‍
ധനമന്ത്രി [/perfectpullquote]

[perfectpullquote align=”full” bordertop=”true” cite=”” link=”” color=”#009900″ class=”” size=””] ധനമന്ത്രി പ്രഖ്യാപിച്ച രണ്ടാം കോവിഡ് പാക്കേജ് കാപട്യമാണ്. ജനങ്ങളെ കബളിപ്പിക്കലാണത്. 20000 കോടി രൂപയുടെ കോവിഡ് പാക്കേജ് ബജറ്റ് എസ്റ്റിമേറ്റില്‍ ഇല്ല. ഫലത്തില്‍ റവന്യു കമ്മി 37000 കോടിയാകും. സാമ്പത്തിക ഉത്തേജന പാക്കേജ് വഞ്ചനയാണ്

 

വി ഡി സതീശന്‍
പ്രതിപക്ഷ നേതാവ് [/perfectpullquote]

[perfectpullquote align=”full” bordertop=”true” cite=”” link=”” color=”#FFA500″ class=”” size=””] രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നിരാശാജനകമാണ്. കഴിഞ്ഞ ബജറ്റില്‍ അവതരിപ്പിച്ച 20000 കോടിയുടെ സാമ്പത്തിക പാക്കേജ് വീണ്ടും പ്രഖ്യാപിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേന്ദ്ര പദ്ധതികളുടെ പുനരാവിഷ്കരണം മാത്രമാണ് ഈ ബജറ്റില്‍ കാണാന്‍ കഴിയുന്നത്

 

കെ സുരേന്ദ്രന്‍
ബിജെപി സംസ്ഥാന പ്രസിഡന്‍റ് [/perfectpullquote]

 

 

 

Maintained By : Studio3