Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അമിത വില പാടില്ല. സ്വകാര്യ ആശുപത്രികളിലെ നിരക്ക് ഏകീകരിച്ച് ഉത്തരവ്

1 min read

എന്‍എബിഎച്ച് അക്രഡിറിറ്ഷന്‍ ഇല്ലാത്ത ആശുപത്രികളിലെ ജനറല്‍ വാര്‍ഡില്‍ ഒരു ദിവസത്തെ പരമാവധി നിരക്ക് 2645 രൂപയില്‍ കൂടരുത്

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് ഏകീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. കോവിഡ് രണ്ടാം തരംഗത്തിന്‍റെ സാഹചര്യത്തില്‍ രോഗികള്‍ വര്‍ധിച്ചതോടെ പല സ്വകാര്യ ആശുപത്രികളും അമിത നിരക്ക് ഈടാക്കുന്നു എന്ന പരാതി വര്‍ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. പിപിഇ കിറ്റുകള്‍ മുതല്‍ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഏകീകരിച്ചുകൊണ്ടുള്ള ഉത്തരവ് സ്വകാര്യ ആശുപത്രികള്‍ക്കും നഴ്സിംഗ് ഹോമുകള്‍ക്കും ബാധകമാണ്. ഉത്തരവ് പുറത്തിറക്കിയതില്‍ ഹൈക്കോടതി സര്‍ക്കാരിനെ പ്രഥമദൃഷ്ട്യാ അഭിനന്ദനം അറിയിക്കുകയും ചെയ്തു.

നേരത്തേ സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി ആരോഗ്യ പ്രിന്‍സിപ്പിള്‍ സെക്രട്ടറി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് നിരക്കുകള്‍ നിശ്ചയിച്ചത്. എന്‍എബിഎച്ച് അക്രഡിറിറ്ഷന്‍ ഇല്ലാത്ത ആശുപത്രികളിലെ ജനറല്‍ വാര്‍ഡില്‍ ഒരു ദിവസത്തെ പരമാവധി നിരക്ക് 2645 രൂപയില്‍ കൂടരുത്. എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍ ഇത് 2910 രൂപ വരെയാകാം.

  ഈ സാമ്പത്തിക വര്‍ഷം 25 കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍

ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റുകളിലെ ചികിത്സയ്ക്ക് എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ 3795 രൂപ വരെയാണ് ഒരു ദിവസത്തെ നിരക്ക്. എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍ 4175 രൂപ വരെ വാങ്ങാവുന്നതാണ്. എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരു ദിവസത്തെ ഐസിയു നിരക്ക് 7800 രൂപ വരെയാണ്. എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍ 8580 രൂപ വരെ ഐസിയു-വിന് നല്‍കണം.

വെന്‍റിലേറ്ററോട് കൂടി ഐസിയുവില്‍ പ്രവേശിപ്പിച്ചാല്‍ എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ 13800 രൂപ ഈടാക്കാമെന്നും, എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍ ഇത് 15180 രൂപ വരെയാണെന്നും ഉത്തരവില്‍ പറയുന്നു.

  രാജ്യത്തെ തൊഴിലവസരങ്ങളുടെ കാര്യത്തില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടാകും: ആഷിഷ്കുമാര്‍ ചൗഹാന്‍

രജിസ്ട്രേഷന്‍ ചാര്‍ജുകള്‍, ബെഡ് നിരക്ക്, നഴ്സിംഗ്- ബോര്‍ഡിംഗ് നിരക്ക്, സര്‍ജന്‍/അനസ്ത്രീസിസ്റ്റ്, മെഡിക്കല്‍ പ്രാക്ടീഷണേഴ്സ്, കണ്‍സള്‍ട്ടന്‍റ് നിരക്കുകള്‍, അനസ്തേഷ്യ, ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍, ഓക്സിജന്‍, മരുന്നുകള്‍, പാഥോളജി- റേഡിയോളജി ടെസ്റ്റുകള്‍, എക്സ് റേ, യുഎസ്ജി, ഹെമാറ്റോളജി, പാഥോളജി എന്നിവയെല്ലാം ഉള്‍പ്പടെയാണ് ഈ നിരക്കുകള്‍. രോഗിയെ പ്രവേശിപ്പിച്ച് 15 ദിവസം വരെ ഇവ ബാധകമാകും. എന്നാല്‍ സി ടി ചെസ്റ്റ്, എച്ച്ആര്‍സിടി ചെസ്റ്റ് ഇന്‍വെസ്റ്റിഗേഷനുകള്‍, പിപിഇ കിറ്റുകള്‍ റെംഡെസിവിര്‍, ടോസില്‍സുമാബ് ഉള്‍പ്പടെയുള്ള മരുന്നുകളും ഇതില്‍ ഉള്‍പ്പെടുന്നില്ല. എന്നാല്‍ ഇവയ്ക്ക് വിപണി വിലയില്‍ കൂടുതല്‍ ഈടാക്കിയാല്‍ നടപടിയുണ്ടാകുമെന്ന് ഉത്തരവ് വ്യക്തമാക്കുന്നുണ്ട്.

  കെഎസ് യുഎം-എന്‍ഐഇഎല്‍ഐടി സഹകരണം

ജനറല്‍ വാര്‍ഡുകളില്‍ കഴിയുന്ന രോഗികളില്‍ നിന്ന് ഒരു ദിവസം രണ്ട് പിപിഇ കിറ്റിന്‍റെയും, ഐസിയു രോഗികളില്‍ നിന്ന് അഞ്ച് പിപിഇ കിറ്റിന്‍റെയും തുക ഈടാക്കാമെന്നും എന്നാല്‍ വിപണിയെ എംആര്‍പിയില്‍ നിന്ന് ഒരു രൂപ പോലും കൂടുതല്‍ വാങ്ങരുതെന്നും നിഷ്കര്‍ഷിക്കുന്നു. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന രോഗികള്‍ക്കും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്കും സൗജന്യ ചികിത്സ നല്‍കണം. ചികിത്സാ നിരക്കുകള്‍ എല്ലാ ആശുപത്രികളിലും പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവ് നിഷ്കര്‍ഷിക്കുന്നു.

Maintained By : Studio3