ഐടിയും വൈജ്ഞാനിക വ്യവസായങ്ങളും
1 min readലോകത്ത് എല്ലായിടത്തും എന്നപോലെ കേരളത്തിലും ഐടി വ്യവസായത്തിന് കോവിഡ് 19 പ്രതിസന്ധികള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തിലും മുന്നോട്ടു പോകുന്നതിനുള്ള പദ്ധതികള്‍ക്ക് തുടക്കമിടാനായെന്നും ധനമന്ത്രി തോമസ് ഐസക്. ടെക്‌നോ സിറ്റിയില്‍ ടോറസ് ഡൗണ്‍ടൗണ്‍ പ്രവര്‍ത്തനമാരംഭിച്ചു. ബ്രിഗേഡ് എന്റര്‍പ്രൈസ് വേള്‍ഡ് സെന്ററിന്റെ പ്രവര്‍ത്തനം ഏപ്രിലില്‍ ആരംഭിക്കും. ടെക്‌നോപാര്‍ക്കിന്റെ വികസനത്തിന് 22 കോടിയും ഇന്‍ഫോ പാര്‍ക്കിന് 36 കോടിയും സൈബര്‍ പാര്‍ക്കിന് 12 കോടിയും ബജറ്റില്‍ നീക്കിവെച്ചു. ഇന്‍ഫോ പാര്‍ക്കിലും ടെക്‌നോ പാര്‍ക്കിലുമായി 4.6 ലക്ഷം ചതുരശ്രയടിയുടെ സമുച്ചയങ്ങള്‍ 2021-22ല്‍ ഉദ്ഘാടനം ചെയ്യും.
തോന്നയ്ക്കലില്‍ ലൈഫ് സയന്‍സ് പാര്‍ക്കിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. 260 ഏക്കര്‍ വിസ്തൃതിയുള്ള പാര്‍ക്കില്‍ 70 ഏക്കര്‍ സംരംഭകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 136 കോടി രൂപയുടെ ബയോ ഇന്‍ക്യുബേഷന്‍ സെന്ററിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്. ഇതിന് 24 കോടി രൂപ വകയിരുത്തി. ശ്രീ ചിത്തിര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടും കെഎസ്‌ഐഡിസിയും ചേര്‍ന്ന് ലൈഫ് സയന്‍സ് പാര്‍ക്കില്‍ സ്ഥാപിക്കുന്ന മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കിനായി 24 കോടി രൂപ വകയിരുത്തി.
ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ഡിപിയിലെ ഉല്‍പ്പാദനം നിലവിലെ 20 കോടിയില്‍ നിന്ന് 150 കോടിയിലേക്ക് ഉയര്‍ത്തും. നിലിലുള്ള പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് 15 കോടി രൂപയും ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ അനുവദിച്ചിട്ടുണ്ട്. ക്യാന്‍സര്‍ മരുന്നുകള്‍ക്കായുള്ള പ്രത്യേക പാര്‍ക്ക് 2021-22ല്‍ യാഥാര്‍ത്ഥ്യമാകും. കൊച്ചിയിലെ പെട്രോ-കെമിക്കല്‍ പാര്‍ക്കില്‍ ഒരു ഫാര്‍മ പാര്‍ക്ക് കൂടി ആരംഭിക്കും.
പാലക്കാട്ടെ എന്‍ജിനീയറിംഗ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനായി 5 കോടി രൂപ വകയിരുത്തി. കിന്‍ഫ്രാ ഫിലിം വീഡിയോ പാര്‍ക്കിന്റെ വികസനത്തിന് 7 കോടി രൂപ നീക്കിവെച്ചു. വിവിധ കെല്‍ട്രോണ്‍ സ്ഥാപനങ്ങള്‍ക്കായി 25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.