September 17, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജെബിഎല്‍ ബൂംബോക്‌സ് 2, ഗോ 3, ക്ലിപ്പ് 4 ബ്ലൂടൂത്ത് സ്പീക്കറുകള്‍ വിപണിയില്‍  

യഥാക്രമം 33,999 രൂപയും 3,999 രൂപയും 4,499 രൂപയുമാണ് വില  

ജെബിഎല്‍ ബൂംബോക്‌സ് 2, ജെബിഎല്‍ ഗോ 3, ജെബിഎല്‍ ക്ലിപ്പ് 4 എന്നീ ബ്ലൂടൂത്ത് സ്പീക്കറുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. യഥാക്രമം ജെബിഎല്‍ ബൂംബോക്‌സ്, ജെബിഎല്‍ ഗോ 2, ജെബിഎല്‍ ക്ലിപ്പ് 3 എന്നീ സ്പീക്കറുകളുടെ പിന്‍ഗാമികളാണ് പുതിയ ഉല്‍പ്പന്നങ്ങള്‍. മുന്‍ഗാമികളേക്കാള്‍ സവിശേഷ ഫീച്ചറുകള്‍, പരിഷ്‌കാരങ്ങള്‍ ലഭിച്ചതാണ് പുതിയ ബ്ലൂടൂത്ത് സ്പീക്കറുകളെന്ന് ജെബിഎല്‍ അറിയിച്ചു. മുന്‍ പതിപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ജെബിഎല്‍ ഗോ 3, ജെബിഎല്‍ ക്ലിപ്പ് 4 സ്പീക്കറുകള്‍ക്ക് അല്‍പ്പം വ്യത്യസ്തമായ ഡിസൈന്‍ ലഭിച്ചു. അതേസമയം ജെബിഎല്‍ ബൂംബോക്‌സ് 2 മോഡലിന് വ്യത്യാസം കാണുന്നില്ല.

ജെബിഎല്‍ ബൂംബോക്‌സ് 2 ബ്ലൂടൂത്ത് സ്പീക്കറിന് 33,999 രൂപയാണ് വില. ബ്ലാക്ക് എന്ന ഒരേയൊരു കളര്‍ ഓപ്ഷനില്‍ ലഭിക്കും. ജെബിഎല്‍ ഗോ 3 മോഡലിന് 3,999 രൂപയാണ് വില നിശ്ചയിച്ചത്. കറുപ്പ്, നീല, ചുവപ്പ് എന്നീ നിറങ്ങളിലൊന്ന് തെരഞ്ഞെടുക്കാം. ജെബിഎല്‍ ക്ലിപ്പ് 4 ബ്ലൂടൂത്ത് സ്പീക്കറിന് 4,499 രൂപയാണ് വില. കറുപ്പ്, നീല, ചുവപ്പ്, പിങ്ക് കൂടാതെ ബ്ലാക്ക്/ഓറഞ്ച്, ബ്ലൂ/പിങ്ക് തുടങ്ങി നിരവധി കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. ജെബിഎല്‍ ഇന്ത്യാ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിലയില്‍ വ്യത്യാസമുണ്ട്. ബൂംബോക്‌സ് 2, ഗോ 3, ക്ലിപ്പ് 4 ബ്ലൂടൂത്ത് സ്പീക്കറുകള്‍ക്ക് യഥാക്രമം 31,999 രൂപയും 2,999 രൂപയും 3,999 രൂപയുമാണ് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വില. ജെബിഎല്‍ ഇന്ത്യാ വെബ്‌സൈറ്റ് കൂടാതെ രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍, റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളിലും മൂന്ന് ബ്ലൂടൂത്ത് സ്പീക്കറുകളും ലഭിക്കും.

  പോളിക്യാബ് ഇന്ത്യ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ അസോസിയേറ്റ് പാര്‍ട്‌ണർ

ജെബിഎല്‍ ബൂംബോക്‌സ് 2  

എസി മോഡില്‍ 80 വാട്ട് ഔട്ട്പുട്ടും ബാറ്ററി മോഡില്‍ 60 വാട്ടുമാണ് ജെബിഎല്‍ ബൂംബോക്‌സ് 2 പുറപ്പെടുവിക്കുന്നത്. 50 ഹെര്‍ട്‌സ് മുതല്‍ 20,000 ഹെര്‍ട്‌സ് വരെയാണ് ഫ്രീക്വന്‍സി റെസ്‌പോണ്‍സ് റേഞ്ച്. ഒരു തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 24 മണിക്കൂര്‍ വരെ ഉപയോഗിക്കാമെന്ന് ജെബിഎല്‍ വ്യക്തമാക്കി. 10,000 എംഎഎച്ച് ബാറ്ററി 6.5 മണിക്കൂറില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, 3.5 എംഎം ഓഡിയോ ജാക്ക്, ഐപിഎക്‌സ്7 ജലപ്രതിരോധ റേറ്റിംഗ് എന്നിവ ലഭിച്ചു. മറ്റ് ഡിവൈസുകള്‍ ചാര്‍ജ് ചെയ്യുന്നതിന് പവര്‍ ബാങ്കായും ജെബിഎല്‍ ബൂംബോക്‌സ് 2 ഉപയോഗിക്കാന്‍ കഴിയും. 485 എംഎം, 201 എംഎം, 257 എംഎം എന്നിങ്ങനെയാണ് വലുപ്പം സംബന്ധിച്ച അളവുകള്‍. 5.9 കിലോഗ്രാമാണ് ഭാരം.

  സോഷ്യല്‍ ഇംപാക്റ്റ് പുരസ്കാരം ജെന്‍ റോബോട്ടിക്സിന്

ജെബിഎല്‍ ഗോ 3

4.2 വാട്ട് ഔട്ട്പുട്ട് നല്‍കുന്നതാണ് ജെബിഎല്‍ ഗോ 3. പരമാവധി അഞ്ച് മണിക്കൂര്‍ പ്ലേടൈം ലഭിക്കും. യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് വഴി ചാര്‍ജ് ചെയ്യാന്‍ 2.5 മണിക്കൂര്‍ മതി. കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് 5.1 വേര്‍ഷനാണ് നല്‍കിയത്. ഐപി67 വാട്ടര്‍ റെസിസ്റ്റന്‍സ് സവിശേഷതയാണ്. പവര്‍ തനിയെ ഓഫ് ചെയ്യുന്നത് (ഓട്ടോ പവര്‍ ഓഫ്) മറ്റൊരു ഫീച്ചറാണ്.

ജെബിഎല്‍ ക്ലിപ്പ് 4

40 എംഎം ഡ്രൈവര്‍ ഉപയോഗിക്കുന്ന ജെബിഎല്‍ ക്ലിപ്പ് 4 നല്‍കുന്നത് അഞ്ച് വാട്ട് ഔട്ട്പുട്ടാണ്. 100 ഹെര്‍ട്‌സ് മുതല്‍ 20,000 ഹെര്‍ട്‌സ് വരെയാണ് ഫ്രീക്വന്‍സി റെസ്‌പോണ്‍സ് റേഞ്ച്. ബ്ലൂടൂത്ത് 5.1 വഴിയാണ് കണക്റ്റിവിറ്റി ലഭിക്കുന്നത്. 3.885 വാട്ട് ഔര്‍ ബാറ്ററി ചാര്‍ജ് ചെയ്യുന്നതിന് മൂന്ന് മണിക്കൂര്‍ മതി. പത്ത് മണിക്കൂര്‍ വരെ മ്യൂസിക് പ്ലേടൈം ലഭിക്കുമെന്ന് ജെബിഎല്‍ അറിയിച്ചു.

  ആക്സിസ് ബാങ്ക് വെല്‍ത്ത് മാനേജ്മെന്‍റ് സേവനം വ്യാപിപ്പിക്കുന്നു
Maintained By : Studio3