Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇസ്രയേലില്‍ പുതിയ സഖ്യസര്‍ക്കാരിനു നീക്കം

1 min read

[perfectpullquote align=”left” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=”16″]സഖ്യം വിജയിച്ചാല്‍ ബഞ്ചമിന്‍ നെതന്യാഹുവിന്‍റെ 12 വര്‍ഷത്തെ ഭരണം അവസാനിക്കും[/perfectpullquote]
ടെല്‍അവീവ്: ഇസ്രയേലില്‍ ഒരു സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള കരാറിലെത്തിയതായി പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് അറിയിച്ചു. ഈ നീക്കത്തില്‍ സഖ്യം വിജയിച്ചാല്‍ ബഞ്ചമിന്‍ നെതന്യാഹുവിന്‍റെ 12 വര്‍ഷത്തെ ഭരണം അവസാനിക്കും. മാര്‍ച്ച് 23 ലെ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് പുതിയ ഭരണ സഖ്യമുണ്ടാക്കാനുള്ള തീരുമാനം സമയപരിധിക്ക് 30 മിനിറ്റ് മുമ്പാണ് സെന്‍ട്രിസ്റ്റ് ലാപിഡും അദ്ദേഹത്തിന്‍റെ പ്രധാന പങ്കാളിയുമായ ദേശീയവാദി നഫ്താലി ബെന്നറ്റും ചേര്‍ന്നെടുത്തത്. തനിക്ക് ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന് ലാപിഡ് പ്രസിഡന്‍റിനെ അറിയിച്ചതായി പ്രസിഡന്‍റ് റുവെന്‍ റിവ്ലിനിനിന്‍റെ ഓഫീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. സഖ്യ കരാറിന് കീഴില്‍, സെന്‍ട്രിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് ലാപിഡും യാമിനയുടെ ദേശീയ പാര്‍ട്ടിയുടെ നേതാവ് ബെന്നറ്റും പ്രധാനമന്ത്രി പദം പങ്കിടും. മുന്‍ പ്രതിരോധ മന്ത്രിയും ഒരുതവണ നെതന്യാഹുവിന്‍റെ സഖ്യകക്ഷിയുമായിരുന്ന ബെന്നറ്റ് ആദ്യം പ്രധാനമന്ത്രിയായി പ്രവര്‍ത്തിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു. മന്‍സൂര്‍ അബ്ബാസിന്‍റെ നേതൃത്വത്തിലുള്ള ഇസ്ലാമിക പാര്‍ട്ടിയായ റഅാമും പുതിയ സഖ്യത്തില്‍ ഉള്‍പ്പെടുന്നു, ഒരു അറബ് പാര്‍ട്ടി ഇസ്രയേലില്‍ ഒരു സഖ്യത്തിന്‍റെ ഭാഗമാകുന്നത് ഇതാദ്യമാണ്.

നിലവിലെ പ്രതിരോധ മന്ത്രി ബെന്നി ഗാന്‍റ്സിന്‍റെ നേതൃത്വത്തിലുള്ള സെന്‍ട്രിസ്റ്റ് ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി ഉള്‍പ്പെടെയുള്ള ചെറുകിട പാര്‍ട്ടികളുടെ സഖ്യമാണ് സഖ്യത്തില്‍ ഉള്‍പ്പെടുക. നെതന്യാഹു ഇപ്പോള്‍ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത് ബെന്നി ഗാന്‍റ്സുമായി സഹകരിച്ചാണ്. ലാപിഡിനെയും മറ്റ് പാര്‍ട്ടികളുടെ നേതാക്കളെയും പ്രസിഡന്‍റ് അഭിനന്ദിച്ചു. ആവശ്യാനുസരണം സര്‍ക്കാരിനെ അംഗീകരിക്കാന്‍ നെസെറ്റ് (പാര്‍ലമെന്‍റ്) എത്രയും വേഗം യോഗം ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.ജൂണ്‍ 9 നകം പുതിയ സര്‍ക്കാരിനായി വിശ്വാസ വോട്ടെടുപ്പിനായി നെസെറ്റ് വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രയേലിലെ ഹാരെറ്റ്സ് പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പുതിയ സര്‍ക്കാര്‍ “എല്ലാ ഇസ്രയേലി പൗരന്മാരുടെയും, വോട്ടുചെയ്തവരുടെയും അല്ലാത്തവരുടെയും സേവനത്തിനായി പ്രവര്‍ത്തിക്കുമെന്ന്” ലാപിഡ് ട്വിറ്ററില്‍ കുറിച്ചു. ‘ഇത് എതിരാളികളെ ബഹുമാനിക്കുകയും ഇസ്രയേല്‍ സമൂഹത്തിന്‍റെ എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിക്കാനും ബന്ധിപ്പിക്കാനും കഴിയുന്നതെല്ലാം ചെയ്യും.’അനിയന്ത്രിതമായ തെരഞ്ഞെടുപ്പുകളുടെയും നീണ്ടുനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെയും ഇടയിലാണ് ഈ നീക്കം.മൂന്ന് വ്യത്യസ്ത കേസുകളില്‍ അഴിമതി ആരോപണത്തില്‍ ക്രിമിനല്‍ വിചാരണ നേരിടുന്ന നെതന്യാഹുവിന്‍റെ ഭരണത്തിന്‍റെ അവസാനത്തിലേക്കാണ് ഈ ഇടപാട് വഴിയൊരുക്കുന്നത്. എന്നാല്‍ വിശ്വാസവോട്ടെടുപ്പിന് ഇനി ദിവസങ്ങള്‍ ബാക്കിയുള്ളതിനാല്‍ ഈ സഖ്യത്തെ ഭിന്നിപ്പിക്കാനും ഭരണം നിലനിര്‍ത്താനും നെതന്യാഹുവും ശ്രമിക്കും.

Maintained By : Studio3