November 4, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടൂറിസം വികസനത്തിന് ചൈനയുടെ പഞ്ചവത്സര പദ്ധതി

1 min read

ബെയ്ജിംഗ്: വിനോദ സഞ്ചാരം, സാംസ്കാരികം എന്നീ മേഖലകളിലെ വികസനത്തിനായി ചൈന പഞ്ചവത്സരപദ്ധതി ആവിഷ്ക്കരിക്കുന്നു. 2021-2025 കാലയളവിലെ മൊത്തത്തിലുള്ള ആവശ്യകതകള്‍, വികസന ലക്ഷ്യങ്ങള്‍, പ്രധാന ജോലികള്‍, നടപടികള്‍ എന്നിവ ടൂറിസം മന്ത്രാലയം പുറത്തിറക്കിയ രേഖയില്‍ വ്യക്തമാക്കുന്നു. സാമൂഹ്യ നാഗരികത മുന്നേറുന്നതുള്‍പ്പെടെയുള്ള സംസ്കാരവും ടൂറിസവും വികസിപ്പിക്കുന്നതിനുള്ള പ്രധാന ജോലികള്‍ പദ്ധതി വ്യക്തമാക്കുന്നു. ഒരു പുതിയ യുഗത്തിനായി കലാപരമായ മികച്ച സംവിധാനങ്ങള്‍ സ്ഥാപിക്കുക; സാംസ്കാരിക പൈതൃകത്തിന്‍റെ സംരക്ഷണം, അനന്തരാവകാശം, ഉപയോഗം എന്നിവ മെച്ചപ്പെടുത്തുക; ആധുനിക ടൂറിസം സമ്പ്രദായം വര്‍ധിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉയര്‍ന്ന നിലവാരമുള്ളതും കാര്യക്ഷമവുമായ പൊതു സാംസ്കാരിക സേവനങ്ങളും കൂടുതല്‍ പ്രവേശനക്ഷമതയും സുസ്ഥിരതയും നല്‍കാന്‍ ശ്രമിക്കുമെന്ന് മന്ത്രാലയ ഉദ്യോഗസ്ഥന്‍ യാന്‍ സിയാഡോംഗ് പത്രസമ്മേളനത്തില്‍ പറഞ്ഞു. സാംസ്കാരിക വ്യവസായത്തിന്‍റെ ഘടന നവീകരിക്കുന്നതിനും പുതിയ സാങ്കേതികവിദ്യകളുടെയും ഡിജിറ്റൈസേഷനും സംബന്ധിച്ച തൊഴില്‍ പ്രോത്സാഹിപ്പിക്കുന്നതും മന്ത്രാലയം തുടരും. ഇത് അന്താരാഷ്ട്ര സാംസ്കാരിക സഹകരണം കൂടുതല്‍ ശക്തമാക്കുകയും ബെല്‍റ്റ്, റോഡില്‍ രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യും. ഈ നടപടികള്‍ ടൂറിസം മേഖലയെ സമ്പന്നമാക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യും. ദേശീയ സാംസ്കാരിക പാര്‍ക്കുകള്‍, റെഡ് ടൂറിസം റൂട്ടുകള്‍, ഐസ്, സ്നോ ടൂറിസം ആകര്‍ഷണങ്ങള്‍ എന്നിവ പോലുള്ള പുതിയ നടപടികളും പ്രതീക്ഷിക്കുന്നു. ടൂറിസത്തിന്‍റെ വികസനം, വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് സ്മാര്‍ട്ട് മാനേജ്മെന്‍റിന്‍റെ പ്രോത്സാഹനം, ടൂറിസവുമായി ബന്ധപ്പെട്ട പൊതു സേവനങ്ങളുടെ നവീകരണം എന്നിവയും പദ്ധതിയിലുണ്ട്.

Maintained By : Studio3