ക്വാളിറ്റി പവര്‍ ഇലക്ട്രിക്കല്‍ എക്യുപ്മെന്‍റ്സ് ഐപിഒ
![](https://futurekerala.in/wp-content/uploads/2021/04/Future-Kerala-IPO-boom-prompts-ICICI-Bank-to-hire-more-investment-bankers.jpg)
കൊച്ചി: ആഗോളതലത്തില്‍ ഇലക്ട്രിക്കല്‍ പവര്‍ കണക്റ്റിവിറ്റി, എനര്‍ജി ട്രാന്സിഷന് മേഖലകള്‍ക്ക് ഉയര്‍ന്ന വോള്‍ട്ടേജിലുള്ള ഇലക്ട്രിക് ഉപകരണങ്ങളും ഊര്‍ജ സാങ്കേതികവിദ്യകളും ലഭ്യമാക്കുന്ന ക്വാളിറ്റി പവര്‍ ഇലക്ട്രിക്കല്‍ എക്യുപ്മെന്‍റ്സ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) ഫെബ്രുവരി 14 മുതല്‍ 18വരെ നടക്കും. 225 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രൊമോട്ടര്‍മാരുടെ 14,910,500 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 401 രൂപ മുതല്‍ 425 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 26 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 26 ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. പാന്‍റോമത്ത് ക്യാപിറ്റല്‍ അഡ്വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍.