Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഹെക്സവെയര്‍ ടെക്നോളജീസ് ഐപിഒ

1 min read

കൊച്ചി: ഹെക്സവെയര്‍ ടെക്നോളജീസ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) ഫെബ്രുവരി 12 മുതല്‍ 14 വരെ നടക്കും. പ്രമോട്ടര്‍മാരുടെ 8,750 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 674 രൂപ മുതല്‍ 708 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 21 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 21 ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി ലിമിറ്റഡ്, സിറ്റി ഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജെ.പി മോര്‍ഗന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആന്‍ഡ് ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ഐഐഎഫ്എല്‍ ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

  അനന്തതയെ അളന്ന മലയാളി; ഓര്‍ക്കണം, ന്യൂട്ടനും മുമ്പ് മാധവനുണ്ടായിരുന്നു
Maintained By : Studio3