Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഉപയോഗപ്പെടുത്തൂ സാധ്യതകള്‍ ‘വനിതകളെ ശാക്തീകരിക്കാതെ ഒരു സമ്പദ് വ്യവസ്ഥയും അതിജീവിക്കില്ല’

1 min read

വരുന്ന പതിറ്റാണ്ടുകള്‍ സ്ത്രീകളുടേതാകുമെന്ന് ഇന്ദ്ര നൂയി, ഇനി വരുന്നത് വളര്‍ച്ചയുടെ പുതിയ ഘട്ടം, കമ്പനികള്‍ വനിതകളെ കൂടുതല്‍ ഉള്‍ക്കൊള്ളിക്കണം

കാലിഫോര്‍ണിയ: വനിതകളുടെ അപാരമായ സാധ്യതകള്‍ ഉപയോഗപ്പെടുത്താതെ ഒരു സമ്പദ് വ്യവസ്ഥയ്ക്കും ഇനി അതിജീവനം സാധ്യമല്ലെന്ന് പെപ്സികോ മുന്‍ സിഇഒ ഇന്ദ്ര നൂയി. സമ്പദ് വ്യവസ്ഥകള്‍ വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. അതിനാല്‍ തന്നെ അടുത്ത 20 വര്‍ഷങ്ങള്‍ വനിതകളുടേതാകും. ഈ മാറ്റം മനസിലാക്കി വേണം കമ്പനികള്‍ തന്ത്രങ്ങള്‍ മെനയാന്‍-നൂയി പറഞ്ഞു.

വനിതകളുടെ അസാമാന്യമായ കഴിവുകള്‍ ഉപയോഗപ്പെടുത്താതെ ഒരു സമ്പദ് വ്യവസ്ഥയ്ക്കും ഇനി മുന്നോട്ടുപോകാനാകില്ല. അതാണ് എന്‍റെ വിശ്വാസം-ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ എപ്പോഴും ഇടം നേടുന്ന നൂയി വ്യക്തമാക്കുന്നു.

  കൊതുക് ശല്യം ഉല്‍പ്പാദനക്ഷമതയെ ഗുരുതരമായി ബാധിക്കുന്നു

അവര്‍ക്ക് നമ്മളെ വേണം. സമ്പദ് വ്യവസ്ഥയ്ക്കായി അവര്‍ക്ക് നമ്മളെ വേണം. കുട്ടികള്‍ക്കായി അവര്‍ക്ക് നമ്മളെ വേണം. ഇതുവരെ ശമ്പളം കിട്ടാതെ നമ്മള്‍ കുറേ കാര്യങ്ങള്‍ ചെയ്തു. അടുത്ത രണ്ട് പതിറ്റാണ്ടുകള്‍ ഇനി നമ്മളുടേത് മാത്രമാണ്-ഇന്ദ്ര നൂയി പറഞ്ഞു.

പുരുഷډാരേക്കാളും കോവിഡ് മഹാമാരി കൂടുതല്‍ ആഘാതം ഏല്‍പ്പിച്ചത് സ്ത്രീകളിലാണെന്നാണ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ യുഎന്‍ വ്യക്തമാക്കിയത്. ഈ അവസ്ഥയില്‍ നിന്ന് കരകയറാന്‍ കമ്പനികള്‍ കൂടുതല്‍ വനിതകളെ ജോലിക്കെടുക്കേണ്ടതുണ്ടെന്നാണ് പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. കോവിഡ് അവസരമാക്കി പുതിയ മാറ്റത്തിന് തിരികൊളുത്തണമെന്ന് ഇന്ദ്ര നൂയിയെ പോലുള്ളവരും വാദിക്കുന്നു.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി

 

Maintained By : Studio3