ജനുവരിയില്‍ മാനുഫാക്ചറിംഗ് പിഎംഐ 57.7ലേക്ക് ഉയര്‍ന്നു
ജനുവരിയിലും മാനുഫാക്ചറിംഗ് മേഖലയിലെ തൊഴിലുകള്‍ കുറഞ്ഞു
ന്യൂഡെല്‍ഹി: മഹാമാരി സൃഷ്ടിച്ച ആഘാതത്തിനു ശേഷം മൊത്തം വില്‍പ്പനയിലും പുതിയ കയറ്റുമതി ഓര്‍ഡറുകളിലും വേഗത്തിലുണ്ടായ വളര്‍ച്ചയുടെ ഫലമായി കമ്പനികള്‍ ഉല്‍പാദനം വര്‍ധിപ്പിച്ചതിനാല്‍ ഇന്ത്യയുടെ മാനുഫാക്ചറിംഗ് മേഖലയിലെ പ്രവര്‍ത്തനം കഴിഞ്ഞ മാസം ശക്തിപ്പെട്ടു. ഐഎച്ച്എസ് മാര്‍ക്കിറ്റ് ഇന്ത്യ മാനുഫാക്ചറിംഗ് പിഎംഐ ഡിസംബറില്‍ 56.4 ല്‍ നിന്ന് ജനുവരിയില്‍ 57.7 ആയി ഉയര്‍ന്നു.
50ന് മുകളിലുള്ള പിഎംഐ വികാസത്തെയും 50ന് താഴെയുള്ള പിഎംഐ സങ്കോചത്തെയുമാണ് സൂചിപ്പിക്കുന്നത്. ”ജനുവരിയില്‍ ഇന്ത്യന്‍ മാനുഫാക്ചറിംഗ് പിഎംഐ നല്ല രീതിയില്‍ തുടര്‍ന്നു, ഇത് തുടര്‍ച്ചയായ ആറാമത്തെ മാസമാണ് പിഎംഐ വികാസം സൂചിപ്പിക്കുന്നത്. 2020 പകുതിയോടെ രേഖപ്പെടുത്തിയ കോവിഡുമായി ബന്ധപ്പെട്ട സങ്കോചങ്ങളില്‍ നിന്ന് കൂടുതല്‍ അകന്നുപോവുകയും ചെയ്യുന്നു,” ഐഎച്ച്എസ് മാര്‍ക്കിറ്റിലെ ഇക്കണോമിക്‌സ് അസോസിയേറ്റ് ഡയറക്റ്റര്‍ പോളിയാന ഡി ലിമ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറിന് ശേഷമുള്ള ഏറ്റവും വേഗമേറിയ ഉല്‍പ്പാദന വളര്‍ച്ചയാണ് ജനുവരിയില്‍ രേഖപ്പെടുത്തിയത്. ”പുതിയ ഓര്‍ഡറുകളുടെ ഏറ്റെടുക്കല്‍ വ്യക്തമാക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ശുഭപ്രതീക്ഷയാണ്. ജനുവരിയിലും മാനുഫാക്ചറിംഗ് മേഖലയിലെ തൊഴിലുകള്‍ കുറഞ്ഞു, പക്ഷേ നിലവിലെ പത്തുമാസത്തെ സങ്കോചത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ദുര്‍ബലമായ വേഗതയിലാണ് തൊഴിലുകളില്‍ ഇടിവുണ്ടായത്, ”ലിമ പറഞ്ഞു.
പണപ്പെരുപ്പത്തിന്റെ കാര്യമെടുത്താല്‍, വില സമ്മര്‍ദ്ദം രൂക്ഷമായി. വിതരണ ശൃംഖലയിലെ പരിമിതികള്‍ കാരണം രണ്ട് വര്‍ഷത്തിലേറെയായി വാങ്ങല്‍ ചെലവിടല്‍ കുത്തനെ വര്‍ധിക്കുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.