Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2021ല്‍ ഇന്ത്യ 12 % വളര്‍ച്ച നേടിയേക്കാം: മൂഡിസ്

കോവിഡ് 19 നു മുമ്പുള്ള ജിഡിപിയുമായുള്ള താരതമ്യത്തില്‍ 4.4 ശതമാനം വളര്‍ച്ച 2021ന്‍റെ അവസാനത്തോടെ രേഖപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍

ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം 7.1 ശതമാനം ഇടിവ് രേഖപ്പെടുത്തിയതിന്‍റെ തുടര്‍ച്ചയായി 2021 ല്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 12 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് മൂഡീസ് അനലിറ്റിക്സ് നിരീക്ഷിക്കുന്നു. രണ്ടാം പാദത്തിലെ 7.5 ശതമാനം ഇടിവിനു പിന്നാലെ ഡിസംബര്‍ പാദത്തില്‍ ജിഡിപി 0.4 ശതമാനം എന്ന വളര്‍ച്ചയിലേക്ക് തിരിച്ചെത്തിയിരുന്നു. ഇത് ഇന്ത്യയുടെ ഹ്രസ്വകാല സാധ്യതകള്‍ കൂടുതല്‍ അനുകൂലമാക്കിയെന്നാണ് വിപണി നിരീക്ഷണ സ്ഥാപനം വിലയിരുത്തുന്നത്.

  ഗ്യാപ്ബ്ലൂ സോഫ്റ്റ്‌വെയർ ലാബ്സ് ഇന്‍ഫോപാര്‍ക്കിൽ

കൊറോണയെ ചെറുക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതു മുതല്‍ ആവശ്യകത പുരോഗതി പ്രകടമാക്കുന്നുണ്ട്. ഇത് സമീപ മാസങ്ങളില്‍ മാനുഫാക്ചറിംഗ് ഉല്‍പാദനം മെച്ചപ്പെടുത്തി. സ്വകാര്യ ഉപഭോഗവും നോണ്‍ റെസിഡന്‍ഷ്യല്‍ നിക്ഷേപവും അടുത്ത ഏതാനും പാദങ്ങളില്‍ കാര്യമായി ഉയരുമെന്നും ഇത് ആവശ്യകതയിലെ വീണ്ടെടുപ്പിനെ ശക്തമാക്കുമെന്നുമാണ് മൂഡിസ് വിലയിരുത്തുന്നത്.

2021 കലണ്ടര്‍ വര്‍ഷത്തില്‍ മൂഡിസ് പ്രതീക്ഷിക്കുന്ന യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 12 ശതമാനമാണ്. അടിസ്ഥാനമാക്കുന്ന കഴിഞ്ഞ വര്‍ഷത്തിലെ വര്‍ഷത്തിലെ താഴ്ന്ന ജിഡിപി കൂടിയാണ് ഈ വളര്‍ച്ചാ നിരക്കിനു പിന്നിലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി

കോവിഡ് 19 നു മുമ്പുള്ള ജിഡിപിയുമായുള്ള താരതമ്യത്തില്‍ 4.4 ശതമാനം വളര്‍ച്ച 2021ന്‍റെ അവസാനത്തോടെ രേഖപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍. പലിശ നിരക്കുകളും സാമ്പത്തിക നയ ക്രമീകരണങ്ങളും വളര്‍ച്ചയ്ക്ക് സഹായകമായി തുടരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിസര്‍വ് ബാങ്ക് നിലവിലെ പലിശ നിരക്കുകളില്‍ നിന്ന് കൂടുതല്‍ വെട്ടിച്ചുരുക്കല്‍ ഈ വര്‍ഷം നടത്തുമെന്ന് മൂഡിസ് പ്രതീക്ഷിക്കുന്നില്ല. ആദായ നികുതി ഇളവ് പോലെ നേരിട്ടുള്ള സാമ്പത്തിക ഇളവുകള്‍ക്ക് സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Maintained By : Studio3