September 18, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സൗത്ത് ഇന്ത്യന്‍ ബാങ്കിന് 4 ഐ.ബി.എ. പുരസ്കാരങ്ങള്‍

1 min read

കൊച്ചി: 2021 മാര്‍ച്ച് 17ന് നടന്ന ഐ.ബി.എ. ബാങ്കിങ് ടെക്നോളജി പുരസ്കാര വേദിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മികച്ച നേട്ടം. ഏറെ പ്രശസ്തമായ ബാങ്കിങ് ടെക്നോളജി പുരസ്കാരങ്ങളുടെ 16-ാമത് പതിപ്പില്‍ 4 പുരസ്കാരങ്ങളാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന് ലഭിച്ചത്.

‘ഏറ്റവും നൂതനമായ പദ്ധതി’, ‘വിവര സാങ്കേതിക വിദ്യയുടെയും ഡേറ്റ അനലിറ്റിക്സിന്‍റെയും മികച്ച ഉപയോഗം’, ‘മികച്ച ഐ.ടി. റിസ്ക്, സൈബര്‍ സുരക്ഷിതത്വ ഉദ്യമങ്ങള്‍’, എന്നീ വിഭാഗങ്ങളില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ‘ഈ വര്‍ഷത്തെ മികച്ച ടെക്നോളജി ബാങ്ക്’ എന്ന വിഭാഗത്തില്‍ റണ്ണര്‍-അപ് സ്ഥാനവും ബാങ്ക് നേടി.

  സോഷ്യല്‍ ഇംപാക്റ്റ് പുരസ്കാരം ജെന്‍ റോബോട്ടിക്സിന്

മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ.യുമായ ശ്രീ. മുരളി രാമകൃഷ്ണന്‍, സി.ജി.എമ്മും സി.ഐ.ഒ.യുമായ ശ്രീ റാഫേല്‍ ടി.ജെ. എന്നിവര്‍, ഐ.ബി.എ. സംഘടിപ്പിച്ച വെര്‍ച്വല്‍ സമ്മേളനത്തില്‍ വിജയികളെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തു.

Maintained By : Studio3