Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബ്ലോക്ക്ബസ്റ്റര്‍ പ്രതീക്ഷയില്‍ മൈക്രോമാക്‌സ് ഇന്‍ 1

മാര്‍ച്ച് 26 ന് ഉച്ചയ്ക്ക് 12 മണിക്ക് വില്‍പ്പന ആരംഭിക്കും. ഫ്‌ളിപ്കാര്‍ട്ട്, മൈക്രോമാക്‌സ് വെബ്‌സൈറ്റ് എന്നിവിടങ്ങളില്‍നിന്ന് വാങ്ങാം

മൈക്രോമാക്‌സ് ഇന്‍ 1 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മൈക്രോമാക്‌സിന്റെ ഏറ്റവും പുതിയ ബജറ്റ് സൗഹൃദ മോഡലാണ് ഇന്‍ 1. ശ്രദ്ധേയമായ സ്‌പെസിഫിക്കേഷനുകള്‍ നല്‍കിയിരിക്കുന്നു. പിറകില്‍ എക്‌സ് പാറ്റേണ്‍ സഹിതം സ്മാര്‍ട്ട്‌ഫോണിന് മെറ്റാലിക് ഫിനിഷ് ലഭിച്ചു. പിറകില്‍ ട്രിപ്പിള്‍ കാമറ സംവിധാനം, മുന്നില്‍ ഹോള്‍ പഞ്ച് കട്ട് ഔട്ടില്‍ സെല്‍ഫി കാമറ എന്നിവയാണ് മറ്റ് സവിശേഷതകള്‍. മീഡിയാടെക് ഹീലിയോ ജി80 എസ്ഒസിയാണ് കരുത്തേകുന്നത്. രണ്ട് റാം, സ്‌റ്റോറേജ് വകഭേദങ്ങളിലും രണ്ട് കളര്‍ ഓപ്ഷനുകളിലും ലഭിക്കും. പിറകില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ നല്‍കി. ഫേസ് അണ്‍ലോക്ക് മറ്റൊരു ഫീച്ചറാണ്.

4 ജിബി റാം, 64 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് വേരിയന്റിന് 10,499 രൂപയും 6 ജിബി റാം, 128 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് വേരിയന്റിന് 11,999 രൂപയുമാണ് വില. ബ്ലൂ, പര്‍പ്പിള്‍ എന്നിവയാണ് രണ്ട് കളര്‍ ഓപ്ഷനുകള്‍. മാര്‍ച്ച് 26 ന് ഉച്ചയ്ക്ക് 12 മണിക്ക് വില്‍പ്പന ആരംഭിക്കും. ഫ്‌ളിപ്കാര്‍ട്ട്, മൈക്രോമാക്‌സ് വെബ്‌സൈറ്റ് എന്നിവിടങ്ങളില്‍നിന്ന് വാങ്ങാം. യഥാക്രമം 9,999 രൂപ, 11,499 രൂപയ്ക്ക് പ്രാരംഭ വിലകളിലും മൈക്രോമാക്‌സ് ഇന്‍ 1 ലഭിക്കും.

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന മൈക്രോമാക്‌സ് ഇന്‍ 1 പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. ഈ വര്‍ഷം മെയ് മാസത്തോടെ ആന്‍ഡ്രോയ്ഡ് 11 ലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്ന് കമ്പനി ഉറപ്പുനല്‍കുന്നു. രണ്ട് വര്‍ഷത്തേക്ക് അപ്‌ഡേറ്റുകള്‍ റിലീസ് ചെയ്യുമെന്നും മൈക്രോമാക്‌സ് അറിയിച്ചു. എല്‍1 വൈഡ്‌വൈന്‍ സപ്പോര്‍ട്ട് മറ്റൊരു സവിശേഷതയാണ്. അതായത്, നെറ്റ്ഫ്‌ളിക്‌സ്, പ്രൈം വീഡിയോ കൂടാതെ മറ്റ് ഒടിടി പ്ലാറ്റ്‌ഫോമുകളിലും എച്ച്ഡി ഉള്ളടക്കം പ്ലേ ചെയ്യാന്‍ കഴിയും.

6.67 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080, 2400 പിക്‌സല്‍) ഡിസ്‌പ്ലേയാണ് ഉപയോഗിക്കുന്നത്. വീക്ഷണ അനുപാതം 20:9, സ്‌ക്രീന്‍ ബോഡി അനുപാതം 91.4 ശതമാനം, പരമാവധി ബ്രൈറ്റ്‌നസ് 400 നിറ്റ് എന്നിങ്ങനെയാണ്. ഒക്റ്റാ കോര്‍ മീഡിയാടെക് ഹീലിയോ ജി80 എസ്ഒസിയാണ് കരുത്തേകുന്നത്. മൈക്രോഎസ്ഡി കാര്‍ഡ് വഴി 256 ജിബി വരെ ഇന്റേണല്‍ സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും.

മൈക്രോമാക്‌സ് ഇന്‍ 1 സ്മാര്‍ട്ട്‌ഫോണിന്റെ പിറകില്‍ മൂന്ന് കാമറകളാണ് നല്‍കിയിരിക്കുന്നത്. എഫ്/1.79 ലെന്‍സ് സഹിതം 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, ഡെപ്ത്ത് ഓഫ് ഫീല്‍ഡിനായി 2 മെഗാപിക്‌സല്‍ സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ കാമറ എന്നിവ ഉള്‍പ്പെടുന്നതാണ് ട്രിപ്പിള്‍ കാമറ സംവിധാനം. മുന്നില്‍ മുകളിലെ നടുവില്‍ 4.6 എംഎം വ്യാസമുള്ള ഹോള്‍ പഞ്ച് കട്ട് ഔട്ടില്‍ 8 മെഗാപിക്‌സല്‍ സെല്‍ഫി കാമറ നല്‍കി.

ഡുവല്‍ ബാന്‍ഡ് വൈഫൈ, 4ജി, ഡുവല്‍ വിഒഎല്‍ടിഇ, ഡുവല്‍ വിഒവൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. പ്രോക്‌സിമിറ്റി സെന്‍സര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ആക്‌സെലറോമീറ്റര്‍, കോംപസ്, ജൈറോസ്‌കോപ്പ്, ഗ്രാവിറ്റി സെന്‍സര്‍ എന്നീ സെന്‍സറുകളും ലഭിച്ചു. പിറകില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഫേസ് അണ്‍ലോക്ക് നല്‍കി.

5,000 എംഎഎച്ച് ബാറ്ററിയാണ് മൈക്രോമാക്‌സ് ഇന്‍ 1 ഉപയോഗിക്കുന്നത്. 18 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. 165.24 എംഎം, 76.95 എംഎം, 8.99 എംഎം എന്നിങ്ങനെയാണ് വലുപ്പം സംബന്ധിച്ച അളവുകള്‍.

Maintained By : Studio3