ഗ്രീന്‍ ഹൈഡ്രജനുള്ള ലേലം 3-4 മാസങ്ങള്‍ക്കുള്ളില്‍: ആര്‍കെ സിംഗ്
1 min readന്യൂഡെല്‍ഹി: അടുത്ത 3-4 മാസത്തിനുള്ളില്‍ ഗ്രീന്‍ ഹൈഡ്രജനു വേണ്ടിയുള്ള ലേലം സംഘടിപ്പിക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര വൈദ്യുതി, പുനരുപയോഗ ഊര്‍ജ്ജ മന്ത്രി ആര്‍ കെ സിംഗ് പറഞ്ഞു. കല്‍ക്കരി അധിഷ്ഠിത പ്ലാന്‍റുകളെ കൂടുതല്‍ ആശ്രയിക്കേണ്ട ആവശ്യമില്ലാതെ ശക്തമായി വളരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റാന്‍ ഇത്തരം ഉദ്യമങ്ങള്‍ രാജ്യത്തെ ന്‍ രാജ്യത്തെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ലേലത്തിന്‍റെ ചട്ടക്കൂട് രൂപപ്പെടുത്തുന്നതിനായി എണ്ണ, വാതകം, വളം, ഉരുക്ക് എന്നീ മന്ത്രാലയങ്ങളുമായി മന്ത്രാലയങ്ങളുമായി ഹൈഡ്രജന്‍ ദൗത്യത്തെക്കുറിച്ച് ചര്‍ച്ച നടത്തിയതായി സിംഗ് പറഞ്ഞു. രാസവള യൂണിറ്റുകള്‍, എണ്ണ ശുദ്ധീകരണ ശാലകള്‍, ഉരുക്ക് യൂണിറ്റുകള്‍ എന്നിവയില്‍ ഹരിത ഹൈഡ്രജന്‍ വാങ്ങുന്നത് നിര്‍ബന്ധിതമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ഇത് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ ഇന്ധനത്തെ മല്‍സരാധിഷ്ഠിതമാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘നമ്മള്‍ അമോണിയ ഇറക്കുമതി ചെയ്യുന്നു. രാസവള യൂണിറ്റുകള്‍ ഇറക്കുമതി ചെയ്യുന്ന 10% അമോണിയയില്‍ നിന്ന് ആരംഭിക്കും. ഇന്ത്യയില്‍ നിര്‍മ്മിച്ച ഗ്രീന്‍ അമോണിയ ഇതിന് പകരം വയ്ക്കും. ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന 10% ഹൈഡ്രജനു വേണ്ടി ഇന്ത്യയില്‍ നിര്‍മ്മിച്ച ഗ്രീന്‍ ഹൈഡ്രജന്‍ ഉപയോഗിക്കുന്നത് നിര്‍ബന്ധിതമാക്കുന്നതിനെ കുറിച്ചും ചിന്തിക്കുക, ‘ഇലക്ട്രിക് മൊബിലിറ്റിയും പാചകവും പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച ‘ഗോ-ഇലക്ട്രിക്’ പ്രചാരണത്തിന്‍റെ അവതരണ ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.