ഇന്ത്യ- ഇറാന്‍ ബന്ധം വീണ്ടും ശക്തമാകുന്നു
1 min readന്യൂഡെല്‍ഹി: യുഎസില്‍ നടന്ന് ഭരണമാറ്റങ്ങള്‍ക്കനുസൃതമായി ഇന്ത്യ ഇറാനുമായുള്ള ബന്ധം കൂടുതല്‍ ഊഷ്്മളമാക്കാന്‍ തയ്യാറെടുക്കുന്നു. ഇതിന്റെ ആദ്യ നടപടിയെന്ന നിലയില്‍ വിദേശകാര്യമന്ത്രാലയത്തിലെ ജെപി സിംഗ് ടെഹ്‌റാനില്‍ സന്ദര്‍ശനം നടത്തി.
അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേറ്റതിനെത്തുടര്‍ന്നാണ് ഈ നീക്കം. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളെല്ലാം തന്നെ ബൈഡന്‍ പൊളിച്ചെഴതുന്ന കാഴ്ചയാണ് കാണുന്നത്. ഈ അവസരത്തിലാണ് ഇറാനുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള നീക്കങ്ങള്‍ ഇന്ത്യ നടത്തുന്നത്.
ടെഹ്റാന്‍ സന്ദര്‍ശന വേളയില്‍ സിംഗ് ഹസ്സന്‍ റൂഹാനി സര്‍ക്കാരിലെ പ്രധാന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ സഹായിയും വിദേശകാര്യ മന്ത്രാലയത്തിലെ പശ്ചിമേഷ്യ ഡയറക്ടര്‍ ജനറലുമായ റസൂല്‍ മൗസവിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
ഈ യോഗത്തില്‍ ചബഹാര്‍ തുറമുഖത്തെ ഷാഹിദ് ബെഹെസ്തി ടെര്‍മിനലിന്റെ വികസനം സിംഗ് അവലോകനം ചെയ്തു. കൂടാതെ, ഇറാന്‍ ആണവ കരാറിനായുള്ള ചര്‍ച്ചകളില്‍ പങ്കാളിയായ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. സിംഗിന്റെ സന്ദര്‍ശനത്തെത്തുടര്‍ന്ന് ഇറാന്‍ പ്രതിരോധമന്ത്രി അമീര്‍ ഹതാമി ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തി. അദ്ദേഹം രാജ്‌നാഥ് സിംഗുമായി ചര്‍ച്ച നടത്തി.
ഇന്ത്യയുടെയും ഇറാന്റെയും സംയുക്ത തന്ത്രപരമായ പദ്ധതിയാണ് ചഹബഹാര്‍ തുറമുഖ വികസനം. ഇത് അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കുമുള്ള ഇന്ത്യയുടെ ചരക്കുനീക്കം വര്‍ധിപ്പിക്കുന്നു. മാത്രമല്ല, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈന-പാക് സംരംഭമായ ഗ്വാഡര്‍ തുറമുഖത്തെ നിരീക്ഷിക്കാനും കഴിയും. ചൈന പിന്തുണയ്ക്കുന്ന പാക്കിസ്ഥാന്‍ തുറമുഖങ്ങളെ അമിതമായി ആശ്രയിക്കരുതെന്ന് നയമാണ് ഇവിടെ നടപ്പാകുന്നത്. ട്രംപിന്റെ ഇറാനോടുള്ള വിരോധത്തില്‍ നിന്ന് സമൂലമായ മാറ്റം വിദൂരമായിരിക്കില്ല എന്നതിന്റെ സൂചനകള്‍ വാഷിംഗ്ടണ്‍ ഇതിനകം തന്നെ പുറത്തുവിട്ടിട്ടുണ്ട്. എങ്കില്‍ ഈ നീക്കങ്ങള്‍ ഇന്ത്യക്ക് ഏറെ ഗുണകരമാകും.
യുഎസും ഇറാനും തമ്മില്‍ ഒരു ബന്ധം ഉരുത്തിരിഞ്ഞുവരുന്നത് ഇന്ത്യയെ സംബനധിച്ചിടത്തോളം ഒരു സന്തോഷവാര്‍ത്തയാണ്. ആഴത്തിലുള്ള വാഷിംഗ്ടണ്‍-ടെഹ്റാന്‍ ബന്ധങ്ങള്‍ക്ക് ഇന്ത്യയുടെ പ്രധാന ശത്രുവായിരുന്ന ചൈനയുടെ ഇറാനിലെ സ്വാധീനം ദുര്‍ബലപ്പെടുത്താനാകും. ട്രംപ് കാലഘട്ടത്തില്‍ യുഎസ് നയിക്കുന്ന ഉപരോധം മൂലം ഇറാന്‍ ചൈനയുമായി 400 ബില്യണ്‍ ഡോളര്‍ കരാറില്‍ ഒപ്പുവെച്ചിരുന്നു, അതില്‍ 25 വര്‍ഷത്തെ എണ്ണ വാങ്ങല്‍ കരാറും ഉള്‍പ്പെടുന്നു. കരാറിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്കിനടുത്തുള്ള ജാസ്‌കിലുള്ള തന്ത്രപ്രധാനമായ ഇറാനിയന്‍ തുറമുഖത്തെ ചൈന നിരീക്ഷിച്ചിരുന്നു. ചൈനയോടുള്ള വാഷിംഗ്ടണിന്റെ ശത്രുത കണക്കിലെടുക്കുമ്പോള്‍, വാഷിംഗ്ടണുമായുള്ള മികച്ച ബന്ധത്തിനുള്ള വിലയായി ഈ കരാര്‍ അവലോകനം ചെയ്യാന്‍ യുഎസ് ഇറാനോട് ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്.
ടെഹ്റാനും ഇസ്ലാമാബാദും തമ്മിലുള്ള കടുത്ത ശത്രുത കണക്കിലെടുത്ത് ഇറാന്‍ ഇന്ത്യയുമായി സഹകരിക്കയും ചെയ്യും.ല ബലൂചിസ്ഥാനിലെ അസ്ഥിരതക്കുപിന്നില്‍ ഇറാനാണെന്ന് പാക്കിസ്ഥാന്‍ വിശ്വസിക്കുന്നുമുണ്ട്. അതിനിടെ പാക് പ്രദേശത്ത് ഇറാന്‍ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതായും വാര്‍ത്തയുണ്ട്.